വിശ്വാസം, അത് പുടിനെ മാത്രം

trump23
SHARE

വിദേശമണ്ണില്‍ സ്വന്തം ഉദ്യോഗസ്ഥരെ തള്ളിപ്പറയുന്ന പ്രസിഡന്‍റെന്ന ചരിത്രവും ഇനി ഡോണള്‍ഡ് ട്രംപിന് സ്വന്തം. ഫിന്‍ലന്‍ഡില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യുഎസ് ഇന്‍റലിജന്‍സ് ഏജന്‍സികളെക്കാള്‍ തനിക്ക് വിശ്വാസം റഷ്യന്‍ പ്രസിഡന്‍റിനെയാണെന്ന് ട്രംപ് പറഞ്ഞത്. അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുന്നില്‍ പുടിന്‍റെ വാക്കുകല്‍ ഏറ്റുപറയുന്ന പ്രസിഡന്‍റിനെയാണ് ലോകം കണ്ടത്.

സ്വന്തം രാജ്യത്തെ അന്വേഷണ ഉദ്യോഗസ്ഥരെയാണോ വ്ലാഡിമിര്‍പുടിനെയാണോ കൂടുതല്‍ വിശ്വാസം എന്ന ചോദ്യത്തിന് ഒരു മടിയും കൂടാതെ ട്രംപ് പറഞ്ഞു, വ്ലാഡിമിര്‍ പുടിന്‍ പറയുന്നതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടു എന്ന കണ്ടെത്തല്‍ ശുദ്ധ അസംബന്ധമെന്നായിരുന്നു പുടിന്‍ വിശേഷിപ്പിച്ചത്. 

പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ക്രെംലിന്‍റെ രഹസ്യാന്വേഷണവിഭാഗമായ ജിആര്‍യുവിലെ 12 അംഗങ്ങള്‍ കുറ്റക്കാരെന്ന് 

റോബര്‍ട്ട് മ്യൂളര്‍ കമ്മിറ്റി കണ്ടെത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു പുടിന്‍ ഇക്കാര്യം ശക്തമായി നിഷേധിച്ചത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇ മെയിലുകള്‍ റഷ്യന്‍   സംഘം ഹാക്ക് ചെയ്തെന്ന് മ്യൂളര്‍ കണ്ടെത്തി. റഷ്യന്‍ സര്‍ക്കാരിന്‍റെ ഉത്തരവാദിത്തപ്പെട്ട പദവികളിലിരുന്നു തന്നയായിരുന്നു നീക്കം. 

ഹിലറി ക്ലിന്‍റന്‍റെ പ്രചാരണസംഘം, ഡെമോക്രാറ്റിക് നഷണല്‍ കമ്മിറ്റി, ഡെമോക്രാറ്റിക് കോണ്‍ഗ്രഷണല്‍ ക്യാംപെയന്‍ കമ്മിറ്റി എന്നിവയെയാണ് റഷ്യന്‍സംഘം ലക്ഷ്യമിട്ടത്.  പക്ഷേ ഈ കണ്ടെത്തലുകളെയെല്ലാം പ്രസിഡന്‍റ് ട്രംപ് തള്ളിപ്പറഞ്ഞു. 

എഫ്ബിഐ ബോധപൂര്‍വം അന്വേഷണത്തില്‍ തിരിമറികള്‍ നടത്തിയെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു. മ്യൂളര്‍ കമ്മിറ്റിക്കു മൊഴി നല്‍കിയ എഫ്ബിഐ ഡപ്യൂട്ടി അസിസ്റ്റന്‍റ് ഡയറക്ടര്‍ പീറ്റര്‍ സ്ട്രസ്ക് രാജ്യത്തിനാകെ അപമാനമാണെന്ന് പ്രസിഡന്‍റ് തുറന്നടിച്ചു. പക്ഷെ  തന്‍റെ ദേശീയ ഇന്‍റലിജന്‍സ് ഏജന്‍സിമേധാവി റഷ്യന്‍ ഇടപെടല്‍ ശരിവച്ചിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.  പ്രസിഡന്‍റ് പുടിന്‍റെ സാന്നിധ്യത്തില്‍  റഷ്യന്‍ നിലപാടുകളെ വിമര്‍ശിക്കാന്‍ തയാറാണോയെന്ന  ചോദ്യത്തിന് റഷ്യ തെറ്റു ചെയ്തിട്ടില്ല എന്ന പുടിന്‍‌രെ വാക്കുകളെ വിശ്വസിക്കനാണ് തനിക്കിഷ്ടമെന്നായിരുന്നു ട്രംപിന്‍റെ നിലപാട്. 

ചോദ്യങ്ങള്‍ മുറുകിയോതടെ പ്രസിഡന്‍റ് പതിവുപോലെ ഡെമോക്രാറ്റുകള്‍ക്ക് മേല്‍ ആക്രമണം അഴിച്ചുവിട്ടു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കാണാതായ സെര്‍വര്‍, ഹിലറിയുടെ മായ്ചു കളഞ്ഞ ഇ മെയിലുകള്‍ ഇതെല്ലാം കണ്ടെത്തണമെന്നായി ട്രംപ്. അതായത് അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയെ ലോകത്തിന്‍റെ മുന്നില്‍ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തി പ്രസിഡന്‍റ്. 

താന്‍ ജയിച്ചത് മികച്ച പ്രചാരണം കൊണ്ടാണെന്നു കൂടി പറഞ്ഞു ഡോണള്‍ഡ് ട്രംപ്. ട്രംപിനൊപ്പം നിന്ന പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനും റഷ്യന്‍ ഇടെപെടല്‍ സംബനാധിച്ച ആരോപണങ്ങളെ തള്ളിപ്പറഞ്ഞു. ഡോണള്‍ഡ് ട്രംപെന്നെ ബിസിനസുകാരനുമായി തനിക്ക് ബന്ധമുണ്ടായിരുന്നെനനെ ആരോപണം ശുദ്ധ അസംബന്ധമാണ്. താന്‍ അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടുപോലുമില്ലായിരു്നനെന്ന് പുടിന്‍. 

അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് പ്രസിഡന്‍റാകണമെന്ന് താന്‍ ാഗ്രഹിച്ചിരുന്നുവെന്ന് പുടിന്‍ പറഞ്ഞു. കാരണം റഷ്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന ട്രംപിന്‍റെ പ്രസംഗങ്ങള്‍താന്‍ കേട്ടിരുന്നു.  ട്രംപിന്‍റെ കാമകേളികള്‍ ക്യാമറയില്‍ പകര്‍ത്തി സൂക്ഷിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് പുടിന് മറുപടി ഇതായിരുന്നു. ( I MYSELF WAS INTELLIGNCE OFFICER , I KNOW HOW, COMPROMISING MATERIALS..)

റോബര്‍ട്ട് മ്യൂളര്‍ക്ക് വേണമെങ്കില്‍ കുറ്റാരോപിതരായ റഷ്യക്കാരെ ചോദ്യം ചെയ്യാനുള്ള അവസരമൊരുക്കാമെന്ന് പറഞ്ഞ പുടിന്‍ പക്ഷേ അതിന് ചില ഉപാധികളും വച്ചു.  ഹിലറി ക്ലിന്‍റന്‍റെ തിരഞ്ഞെടുപ്പ്ു പ്രചാരണത്തിനായി റഷ്യയില്‍ നിന്നും കള്ളപ്പണം കടത്തിയ അമേരിക്കന്‍ പൗരന്‍മാരെ ചോദ്യം ചെയ്യാന്‍ റഷ്യയെയും അനുവദിക്കണം. എന്നാല്‍ ഈ കള്ളപ്പണ ഇടപാടു സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ അദ്ദേഹം നല്‍കിയതുമില്ല.   പുടിന്‍റെ ഈ നിലപാടിനെയും പുകഴ്ത്തി ഡോണള്‍ഡ് ട്രംപ്. 

ഹെല്‍സിങ്കി കൂടിക്കാഴ്ചയുടെ ലക്ഷ്യം തന്നെ തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപടെല്‍ സംബന്ധിച്ച മ്യൂളര്‍ അന്വേഷണത്തെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുകയാണെന്ന് തോന്നിപ്പിക്കുന്നതായിരുന്നു നേതാക്കളുടെ വാക്കുകള്‍. മ്യൂളര്‍ അന്്വേഷണം മുറുകുന്നത് ട്രംപിനെയും പുടിനെയും അസ്വസ്ഥരാക്കുന്നുണ്ടെന്ന് വ്യക്തം.  സംശയത്തിന്‍റെ മുനകള്‍ നേരിട്ട് പ്രസിഡന്‍റുമാരിലേക്കും നീളുന്ന കണ്ടെത്തലുകളാണ് മ്യൂളര്‍ സംഘം നടത്തിയത്.  

മരിയ ബുട്ടിന, 2016ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള റഷ്യന്‍ ഇടപെടലില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ റഷ്യക്കാരി. ഒരു മുതിര്‍ന്ന റഷ്യന്‍ ഉദ്യോഗസ്ഥന്‍റെ നിര്‍ദേശപ്രകാരം വ്ലാഡിമിര്‍ പുടിനും ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയക്ക് കളമൊരുക്കുകയായിരുന്നു മരിയയുടെ ദൗത്യമെന്ന് കുറ്റപത്രം പറയുന്നു. നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഭാരവാഹി വഴിയാണ് മരിയ ടീം ട്രംപുമായി ബന്ധം സ്ഥാപിച്ചത്.

മരിയക്കെതിരായ കുറ്റപത്രം തയാറാക്കിയത് ട്രംപ് പറയുംപോലെ അദ്ദേഹത്തെ വേട്ടയാടുന്ന റോബര്‍ട്ട് മ്യൂളറല്ല മറിച്ച് ട്രംപിന്‍റെ തന്നെ ജസ്റ്റിസ് ഡിപാര്‍ട്മെന്‍റാണ്.   മ്യൂളര്‍ അന്വേഷണവും ഈ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നുണ്ട്.  ഡോണള്‍ഡ് ട്രംപ് പരിഭ്രാന്തനാവുന്നതും ഇതുകൊണ്ടു തന്നെ. അമേരിക്കന്‍ പൗരന്‍മാരെയും സ്ഥാനപങ്ങളെയുമെല്ലാം വലയിലാക്കിയ നീക്കമാണ് റഷ്യന്‍ സംഘം നടത്തിയത്.  അമേരിക്കന്‍ കുറ്റാന്വേഷകര്‍ ഒറ്റക്കെട്ടായി പറഞ്ഞിട്ടും വ്ലാഡിമിര്‍ പുടിനെ വിശ്വസിക്കുന്ന ട്രംപിന്‍റെ നയത്തെ വിചിത്രമെന്നാണ് പലരും വിശേഷിപ്പിക്കുന്നത്. സ്വന്തം രാജ്യത്തിന്‍റെ പരമാധികാരത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച രാജ്യത്തിന്‍റെ തലവനെ പുകഴ്ത്തുന്നത് എന്തിനെന്ന ചോദ്യമുയരുന്നു.

CHARLES SCHUMER, U.S. DEMOCRATIC SENATOR FROM NEW YORK, AND U.S. SENATE DEMOCRATIC LEADER, SAYING: _1224-USA   "In the entire history of our country, Americans have never seen a president of the United States support an adversary the way President Trump has supported President Putin. ഹെല്‍സിങ്കി നിലപാടുകള്‍ക്ക് ട്രംപ് ക്യാംപില്‍ നിന്നു തന്നെ പ്രതിഷേധ സ്വരങ്ങളുയര്‍ന്നുകഴിുഞ്ഞു.  റഷ്യ ഇടപെട്ടിട്ടുണ്ട് എന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍ നൂറുശതമാനം ശരിയാണെന്നും അതില്‍ ഉറച്ചുനില്‍ക്കുനമെന്നും തലവന്‍ ഡാന്‍ കോട്സ് പ്രസ്താവനയില്‍ പറഞ്ഞു. 

ഷാര്‍ലറ്റ്വില്ലില്‍ അഴിഞ്ഞാടിയ വര്‍ണവെറിയന്‍മാരെ ന്യായീകരിച്ചതിനോടാണ് ട്രംപിന്‍റെ റഷ്യ നിലപാടിനെ അമേരിക്കന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ റഷ്യയുടെ സഹകരണം തേടുമെന്ന് കരുതുന്ന പ്രസിഡന്‍റ് ആ രാജ്യം തന്നെയാണ് അമേരിക്കയ്ക്ക് ഏറ്റവും വലിയ സുരക്ഷാഭീഷണി ഉയര്‍ത്തുന്നതെന്ന് മറന്നു.ക്രൈമിയ അധിനിവേശം, സിറിയന്‍ ആഭ്യന്തരയുദ്ധം തുടങ്ങി അമേരിക്ക നിലപാട് ശക്തമാക്കുമെന്ന്  കരുതിയ വിഷയങ്ങളിലെല്ലാം  റഷ്യയുടെ വാക്കുകള്‍ ഏറ്റു പറയുന്ന ദുര്‍ബലനായ യുഎസ് പ്രസിഡന്‍റിനെയാണ് ഹെല്‍സിങ്കിയില്‍ കണ്ടത്. 

 പാശ്ചാത്യരാജ്യങ്ങള്‍ റഷ്യയെ ഒറ്റപ്പെടുത്തുന്നതിന്‍റെ മുഖ്യകാരണമായ ക്രൈമിയ അധിനിവേശ കാര്യത്തില്‍ കാര്യമായൊന്നും പറഞ്ഞില്ല ട്രംപ്. പ്രസിഡന്‍റ് വിയോജിപ്പ് അറിയിച്ചുവെന്ന് പുടിന്‍ പറ‍ഞ്ഞതല്ലാതെ മറ്റൊന്നും അക്കാര്യത്തില്‍ കേട്ടില്ല.  സിറിയയിലെ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് പരിഹാരം കാണാന്‍ റഷ്യയുമായി കൈകോര്‍ക്കുമെന്ന് പറഞ്ഞ ട്രംപ് ,നിരപരാധികളുടെ മേല്‍ റഷ്യ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് മൗനം പാലിച്ചു.

തീര്‍ത്തും അസാധാരണമായി ഉന്നത ഉദ്യോഗസ്ഥരെപ്പോലും അകറ്റി നിര്‍ത്തി ട്രംപും പുടിനും മാത്രം പങ്കെടുത്ത കൂടിക്കാല്ചയാണ് ഹെല്‍സിങ്കിയില്‍ നടന്നത്.  രണ്ടു മണിക്കൂറാണ് നേതാക്കള്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയത്. പക്ഷേ ഉഭയകക്ഷി ബന്ധത്തിലോ രാജ്യാന്തരവിഷയങ്ങളിലോ നിര്‍ണായകമായ ഒരു പ്രസ്താവനയും നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷവും ഉണ്ടായില്ല. അപ്പോള്‍ പിന്നെ ,മ്യൂളര്‍ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ രാജ്യത്തുയര്‍ന്ന എതിര്‍പ്പുകളയെല്ലാം അവഗണിച്ച് ഡോണള്‍ഡ് ട്രംപ് എന്തിനാണ് വ്ലാഡിമിര്‍ പുടിനെ കണ്ടതെന്ന സംശയം ബാക്കിയാവുന്നു.

MORE IN LOKA KARYAM
SHOW MORE