ഒറ്റ ദിവസത്തെ ഈദ് സന്തോഷം

afganistan
SHARE

പതിനേഴു  വര്‍ഷത്തെ ഇടവേളക്ക് ശേഷം അഫ്ഗാനിസ്ഥാന്‍ സമാധാനപരമായി ഈദ് ആഘോഷിച്ചു. മൂന്നുദിവസത്തെ വെടിനിര്‍ത്തലിന് താലിബാന്‍ സമ്മതിച്ചതോടെയാണ് കാബൂളടക്കം രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ സാധാരണജനം നിരത്തിലിറങ്ങി പെരുന്നാള്‍ ആഘോഷിച്ചത്. എന്നാല്‍ ഈ സന്തോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല. വെടിനിര്‍ത്തല്‍ കാലാവധി നീട്ടണമെന്ന സര്‍ക്കാരിന്‍റെ അഭ്യര്‍ഥന താലിബാന്‍ തള്ളി.  രാജ്യാന്തരമര്യാദകളെയെല്ലാം കാറ്റില്‍പ്പറത്തുന്ന ഇസ്്ലാമിക് സ്റ്റേറ്റ് കൂടി രംഗത്തിറങ്ങിയതോടെ ആഘോഷമവസാനിക്കും മുമ്പ് നിരത്തുകളില്‍ ചോരപ്പുഴയൊഴുകി. 

ആയുധങ്ങള്‍ മാറ്റിവച്ച് സാമാന്യജനങ്ങള്‍ക്കിടയിലേക്ക് അവര്‍ ഇറങ്ങിവന്നു. കാലങ്ങളായി ജനജീവിതം മുള്‍മുനയിലാക്കിയ ഭീകരര്‍. സമാനതകളില്ലാത്ത ക്രൂരതകള്‍ ചെയ്യാന്‍ മടിയില്ലാത്തവര്‍. വ്രതശുദ്ധിയോടെ റമസാനിൽ നേടിയെടുത്ത ദൈവാനുഗ്രഹത്തിന്‍റെ ആഘോഷമായി സാധാരണജനത്തിന് സമാധാനത്തിന്‍റെ ആ മണിക്കൂറുകള്‍. പാട്ടുപാടിയും നൃത്തം ചെയ്തും ശാന്തിയുടെ സന്ദേശത്തെ അവര്‍വരവേറ്റു. പ്രസിഡന്‍റ് അഷ്റഫ് ഘനിയുടെയും താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്‍്സദയുടെയും ചിത്രങ്ങവ്‍ ഒന്നിച്ച് നിരത്തി ജനം ആര്ഡപ്പുവിളിച്ചു. കാബൂള്‍‌, കുണ്ടൂസ്, ഗസ്്നി, നഗരങ്ങളില്‍ ഭീകര്‍ക്കൊപ്പെ സെല്‍ഫിയെടുക്കാനും തുനിഞ്ഞു ചിലര്‍. പലിയടത്തും ആയുധങ്ങള്‍ മാറ്റിവച്ചശേഷമാണ് തീവ്രവാദികള്‍ ആഘോഷങ്ങള്‍ക്കെത്തിയത്. യുദ്ധമുഖത്ത് പോരാടിയ സൈനികരെ ചിലര്‍ ആലിംഗനം ചെയ്തു, പെരുന്നാള്‍ ആശംസകള്‍ അറിയിച്ചു. കിട്ടിയ അവസരം മുതലെടുത്ത സന്നദ്ധപ്രവര്‍ത്തകര്‍ ഭീകരര്‍ക്ക് മുന്നില്‍ യുദ്ധവിരുദ്ധപ്രഭാഷണം നടത്തി. 

 താലിബാനെ വിശ്വസിക്കാമോയെന്ന് ചിലര്‍ക്കെങ്കിലും ആശങ്കയുണ്ടായിരുന്നു. വൈകുന്നേരത്തെ പെരുന്നാള‍് ആഘഷോങ്ങള്‍ക്ക് നിരായുധരായ പോരാളികള്‍ കൂട്ടത്തോടെ എത്തിയതോടെ ആശങ്ക ആവേശത്തിന് വഴിമാറി. മതപണ്ഡിതരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം ആദ്യം പ്രസിഡന്‍റ് ഘനിയാണ് ഏകപക്,ീയനായ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ചാവേറാക്രമണങ്ങൾ മതവിരുദ്ധമെന്നു ചൂണ്ടിക്കാട്ടി  മതശാസനമിറക്കിക്കാനും ഘനിക്കായി.    അഫ്ഗാൻ ഉലമ കൗൺസിലിന്റേതായിരുന്നു ഫ്ത്്വ. പുണ്യദിവസങ്ങളില്‍ രക്തപ്പുഴയൊഴുക്കരുതെന്ന പുരോഹിതരുടെ ആഹ്വാനം താലിബനും സ്വീകരിച്ചു.  പക്ഷേ ഈ ആഹ്ലാദത്തിന് അധികം ആയുസുണ്ടായില്ല. ശനിയാഴ്ച ജലാലാബാദിലുണ്ടായ സ്ഫോടനത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു.

താലിബാന്‍ പോരാളികളും കൊല്ലപ്പെട്ട   ഈ സ്ഫോടന ത്തിന്‍റെ ഉത്തരവാദിത്തം ഇസ്്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. തൊട്ടുപിന്നാലെ വെടിനിര്‍ത്തലില്‍ നിന്ന് പിന്‍മാറുന്നുവെന്ന താലിബാന്‍റെ പ്രഖ്യാപനവും എത്തി. തിങ്കളാഴ്ചയുണ്ടായ മറ്റൊരു സ്ഫോടനത്തില്‍ 17 പേര്‍ക്ക് ജീവന്‍ നഷ്ടമായി. തിരിച്ചടിച്ച സൈന്യം 10  ഭീകരരെ കൊലപ്പെടുത്തി. പക്ഷേവെടിനിര്‍ത്തലുമായി മുന്നുോട്ടു പോകുമെന്ന് പ്രസിഡന്‍റ് ഘനി പ്രഖ്യാപിച്ചു. ഇങ്ങോട്ടതിച്ചാല്‍ മാത്രം തിരിച്ചടുിക്കുക എന്നതാവും നയം. 

ഈ ഏകപക്ഷീയ വെടിന ിര്‍ത്തല്‍ താലിബാന് മാത്രമാണ് ബാധകമാവുകയെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. സമാധാനസ്ഥാപനത്തിനുള്ള ഘനിയുടെ നീക്കങ്ങള്‍ക്ക് പൂര്‍ണപിന്തുണയുണ്ടാവുമെന്ന് അമേരിക്കയും അറിയിച്ചു. പക്ഷേ ഇസ്്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടം മാറ്റമില്ലാതെ തുടരും. ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായി തുടരുകയാണ് അഫ്ഗാനിസ്ഥാന്‍.     രാജ്യത്തിന്റെ 60 ശതമാനം ഭൂപ്രദേശം സർക്കാർ നിയന്ത്രണത്തിലാണെന്നു പറയുന്നുണ്ടെങ്കിലും ബാക്കി നാൽപതു ശതമാനം താലിബാൻ ശക്തികേന്ദ്രങ്ങളാണ്. അവിടെയാണ് മൂന്നുദിവസത്തേക്കെങ്കിലും തീവ്രവാദികളെ മുഖ്യധാരയുടെ ഭാഗമാക്കാന്‍ കഴിഞ്ഞതിന്‍റെ പ്രാധാന്യം. പക്ഷെ  അഫ്ഗാനിസ്ഥാനിലെ സാമൂഹ്യാന്തരീക്ഷം എത്ര സ്ഫോടനാത്മകം  ആണെന്ന് തെളിയിക്കുന്നതാണ് ജലാലാബാദ് സ്ഫോടനം. എല്ലാ സമാധാനനീക്കങ്ങളെ യും ഒറ്റനി മിഷം കൊണ്ട് അട്ടിമറിക്കാന്‍ കഴിയുന്ന ചെറുസംഘങ്ങള്‍ സജീവമാണ് ആ രാജ്യത്ത് പ്രത്യേകിച്ചും ഇസ്്ലാമിക് സ്റ്റേറ്റ് . ഇസ്്ലാമിക് സ്റ്റേറ്റിനോട് കൂറുപ്രഖ്യാപിച്ച മുന്‍ താലിബാന്‍ പോരാളികളുടെ സംഘമാണ് അഫ്ഗാനിസ്ഥാനിലെ ഐഎസ്. . സൈന്യവുമായി മാത്രമല്ല ചിലയിടങ്ങളില്‍ താലിബാനുമായും ഇവര്‍ പോരാട്ടത്തിലേര്‍പ്പെടുന്നു.  

യപൂര്‍വദേശത്ത് നിലനില്‍പ് സാധ്യതമങ്ങിയതോടെ പാക് അഫ്ഗാന്‍ അതിര്‍ത്തിയിലാണ് ഖലിഫേറ്റ് സ്ഥാപനത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. 2014ല്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഭീകരസംഘടനയിലെ അംഗങ്ങളേറെയും പാക്കിസ്ഥാന്‍ പൗരന്‍മാരാണ്. ഇസ്്ലാമിക് സ്റ്റേറ്റ് ഒാഫ് ഖൊറാസന്‍ എന്നാണ് സംഘടന സ്വയം വിശേഷിപ്പിക്കുന്നത്. താലിബാന്‍ വിരുദ്ധപോരാട്ടത്തില്‍ ശ്രദ്ധകേന്ദ്ീകരിച്ചിരുന്ന നാറ്റോ സഖ്യത്തിന്‍റെ ശ്രദ്ധ ഈ സംഘത്തില്‍ പതിയാന്‍ കാലമേറെയെടുത്തുി. അംഗബലത്തിലും ആയുധശേഷിയിലും താലിബാനെക്കാള്‍ ഏറെ മുന്നിലാണ് ഇസ്്ലാമിക് സ്റ്റേറ്റ്. ലഹരികടത്താണ് മുഖ്യവരുമാനമാര്‍ഗം. അഫ്ഗാനിസ്ഥാനിലെ ഒൻപതു പ്രവിശ്യകളിൽ ഐഎസിനു ശക്തമായ സ്വാധീനമുണ്ട്. കഴിഞ്ഞവര്‍ഷം പ്രസിഡന്‍റ് ട്രംപ് അഫ്ഗാന്‍ നയം പ്രഖ്യാപിച്ചശേഷം താലിബാന്‍റെയും ഇസ്്ലാമിക് സ്റ്റേറ്റിന്‍റെയും ശക്തികേന്ദ്രങ്ങളില്‍ കനത്തവ്യോമാക്രമാണമാണ് അമേരിക്കന്‍ സഖ്യസേന നടത്തുന്നത്. ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന നിരപരാധികളുടെ എണ്ണത്തിനും കണക്കില്ല. താലിബാന്‍ വിരുദ്ധപോരാട്ടം വിജയിച്ചാലും  അഫ്്ഗാനിസ്ഥാനില്‍ സമാധാനസ്ഥാപനത്തിന് അമേരിക്കയ്ക്കും ഘനി സര്‍ക്കാരിനും ഇനിയുമേറെ സഞ്ചരിക്കേണ്ടി വരും. ശാശ്വതസമാധാനവും രാജ്യപുരോഗതിയുമെന്ന അഫ്ഗാന്‍ സ്വപ്നം ഇനിയുമേറെ ദൂരെയാണെന്നര്‍ഥം. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.