കാമരാക്ഷസന് കൈവിലങ്ങ്

harvey-weistein
SHARE

"HARVEY WEINSTEIN PAID OFF SEXUAL HARASSMENT ACCUSERS FOR DECADES" . എന്ന തലക്കെട്ടില്‍ 2017 ഒക്ടോബര്‍ അഞ്ചിന് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധികരിച്ച ലേഖനമാണ് ഹോളിവുഡിനെ വിറപ്പിച്ച ബോംബിട്ടത്. അന്നുവരെ സിനിമാലോകം അടക്കിവാണ ശതകോടിശ്വരനായ നിര്‍മാതാവിന്റെ പൊയ്മുഖം അഴിഞ്ഞു വീണു. ആഷ്‌ലി ജഡും(ASHLEY JUDD) റോസ് മഗ്‌വാനുമാണ് (Rose McGowan) ലേഖനത്തിലൂടെ ആഞ്ഞടിച്ചത്. പിന്നീടങ്ങോട്ട് ഹാര്‍വിക്കെതിരായ വെളിപ്പെടുത്തലുകളുടെ പെരുമഴയായിരുന്നു. മൂടിവയ്ക്കപ്പെട്ട ദുരനുഭവങ്ങള്‍ ഹോളിവുഡ് ഒന്നടങ്കം തുറന്നുപറഞ്ഞു. 

അഭിനയ മോഹവുമായി ഹോളിവുഡിലെത്തിയ എറിക റോസന്‍ബൗ, ഹാര്‍വിക്കെതിരായ വെളിപ്പെടുത്തലുകളുമായി പിന്നീട് രംഗത്തുവന്നത്.  താന്‍ അകപ്പെട്ട കെണിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകയോട് അവര്‍  മനസു തുറന്നു. സൂപ്പര്‍ താരങ്ങളായ ആഞ്ചലിന ജോളിയും ഗ്വനത്ത് പാള്‍ട്രോയും ആരോപണങ്ങളുമായി രംഗത്തെത്തിയതോടെയാണ് ഹോളിവുഡ് ശരിക്കും ഞെട്ടിയത്. 

1990 ജെയിന്‍ ഒാസ്റ്റിന്‍ ചിത്രമായ എമ്മയില്‍ അഭിനയിക്കുമ്പോഴാണ് ചിത്രത്തിന്‍റെ നിര്‍മാതാവു കൂടിയായ ഹാര്‍വി വൈന്‍സ്റ്റിനില്‍ നിന്ന് ഗ്വെനെത്തിന് മോശം അനുഭവമുണ്ടായത്. ഹാര്‍വി അങ്കിള്‍ എന്ന് താന്‍ വിളിച്ചിരുന്ന വൈന്‍സ്റ്റിന്‍  ഹോട്ടല്‍ റൂമില്‍ തന്നെ കടന്നു പിടിക്കുകയും  കിടപ്പറയിലേക്ക് ക്ഷണിക്കുകയും ചെയ്തെന്ന്  താരം ന്യൂയോര്‍ക് ടൈംസിനോട് വെളിപ്പെടുത്തി. 

പ്ലെയിങ് ബൈ ഹാര്‍‌ട്ടില്‍ അഭിനയിക്കുമ്പോഴാണ് കിടപ്പറ മോഹവുമായി നിര്‍മാതാവ് ആഞ്ചലീന ജോളിയെ സമീപിച്ചത്. 

തുടര്‍ന്നങ്ങോട്ട്   വെളിപ്പെടുത്തലുകളുടെ പെരുമഴയായിരുന്നു. വിവാദം കത്തിപടര്‍ന്ന് അഞ്ചു ദിവസത്തിനുള്ളില്‍ ഹോളിവുഡിലെ പ്രബലരായ 13 വനിതകള്‍ ഹാര്‍വിയില്‍ നിന്ന് നേരിട്ട കേട്ടാല്‍ അറയ്ക്കുന്ന  അനുഭവങ്ങളുടെ കെട്ടഴിച്ചു. ഇത് ന്യൂയോര്‍ക്കര്‍ മാസികയില്‍ പ്രസിദ്ധികരിച്ചുവന്നു. ഇതില്‍ 17ാം വയസില്‍  വൈന്‍സ്റ്റിനില്‍ നിന്ന് മോശം അനുഭവം നേരിട്ട ആക്ഷന്‍ താരം ബെക്കിന്‍‌സെയില്‍ മുതല്‍ നടി കാതറിന്‍ കെന്‍ഡര്‍വരെ  ഉള്‍പ്പെടുന്നു

ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനും വൈന്‍റ്റിനിന്റെ കാമകണ്ണുകള്‍ക്ക് ഇരയായി. മറ്റുള്ളവരുടെയല്ലാം സമ്മതത്തോടെയാണ് താന്‍ ബന്ധപ്പെട്ടതെന്ന് വൈന്‍സ്റ്റിന്‍ വാദിച്ചു .എന്നാല്‍  ഇറ്റാലിയന്‍ മോഡല്‍ അംബ്ര ബാറ്റിലാനയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്ന വൈന്‍സ്റ്റിന്‍റെ ഓഡിയോ പുറത്തുവന്നതോടെ ഈ വാദങ്ങളും പൊളിഞ്ഞു.

അഭിനയ മോഹവുമായി എത്തുന്ന പെണ്‍കുട്ടികളുടെ സ്വപ്നങ്ങളെ മുതലെടുക്കുകയാണ് ഹാര്‍വി വൈന്‍സ്റ്റിന്‍ ചെയ്തിരുന്നത്.  പണവും സ്വാധീനവും ഉപയോഗിച്ച് പലരുടെയും വായടപ്പിച്ചു. ദയയില്ലാത്ത വേട്ടക്കാരനെന്നാണ് ഹാര്‍വിയെ ഹോളിവുഡ് വിശേഷിപ്പിച്ചത്.

ഒടുവില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഹാര്‍വി വൈന്‍സ്റ്റൈലന്‍ നിയമത്തിനു മുന്നിലെത്തപ്പെട്ടു.  ഇത്രവലിയ തിരിച്ചടി ഹോളിവുഡിലെ ഡോണ്‍ പ്രതീക്ഷിച്ചതല്ല. ഒസ്കാര്‍ പുരസ്കാര സമിതി ഹാര്‍വിയെ തള്ളിപ്പറഞ്ഞു. ഒടുവില്‍ സ്വന്തം കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നുപോലും പുറത്തായി.  കഴിഞ്ഞ വെള്ളിയാഴ്ചയാണ് ന്യൂയോര്‍ക്ക് സിറ്റി പൊലീസ് അധികൃതര്‍ക്കു മുന്നില്‍ വെയ്ന്‍സ്റ്റെന്‍ കീഴടങ്ങിയത്.  അന്നുതന്നെ കയ്യില്‍ വിലങ്ങുവച്ച് ഹാര്‍വിയെ മാന്‍ഹാട്ടന്‍നിലെ കോടതിയില്‍ ഹാജരാക്കി. HOLD 2004നും 2013നും ഇടയിൽ നടന്ന ലൈംഗികാതിക്രമങ്ങളുടെ പേരിൽ രണ്ടു സ്ത്രീകൾ നൽകിയ പരാതിയിലാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. കുറ്റം തെളിഞ്ഞാൽ 25 വർഷംവരെ തടവുശിക്ഷ ലഭിക്കാം. വിചാരണയ്ക്കൊടുവില്‍ ഒരു മില്യണ്‍ ഡോളര്‍ ജാമ്യതുക കെട്ടിവച്ചാണ് ഹാര്‍വി കോടതിവിട്ടത്.

ഹാര്‍വി വെയന്‍സ്റ്റൈന്‍ വിവാദങ്ങള്‍ ഹോളിവുഡില്‍ വലിയ മാറ്റങ്ങള്‍ക്കാണ് തുടക്കമിട്ടത്. ME TOO, TIMES UP മുന്നേറ്റങ്ങള്‍ ചൂഷണങ്ങളില്‍ അകപ്പെട്ട സ്ത്രീക‍ള്‍ക്ക്  തുറന്നുപറച്ചിലിനുള്ള ലോകവേദിയായി മാറി. അതുവരെ ആണാധിപത്യത്തില്‍ ഉറച്ചനിന്ന സിനിമാ ലോകം സ്ത്രീകളെ കൂടി ഉള്‍ക്കൊണ്ടു തുടങ്ങി. ഓസ്കറിലും ഗോള്‍ഡന്‍ ഗ്ലോബിലുമെല്ലാം ഇത് പ്രതിഫലിച്ചു.

ബാറ്റ്മന്‍, സ്പൈഡര്‍മന്‍, തുടങ്ങി പുരുഷന്‍മാറോ ഹീറോകളായ സിനിമകളായിരുന്നു ഇകാലമിത്രയും ഹോളിവുഡിന്റെ മുഖമുദ്ര. പ്രമുഖ നിര്‍മാണ കമ്പനികള്‍ പോലും  സമസ്തമേഖലകളിലും പുരുഷന്‍മാര്‍ക്ക് പ്രാധാന്യം നല്‍കി. സ്ത്രീകള്‍ നിര്‍മിക്കുന്ന ചിത്രങ്ങള്‍ വിതരണം ചെയ്യാന്‍ വാര്‍ണര്‍ ബ്രദേഴ്സ് അടക്കം ഹോളിവുഡ് ഭീമന്‍മാര്‍ മടിച്ചു നിന്നു. ഇതിനൊക്കെ മാറ്റം വരുത്തിയ വനിതാ മുന്നേറ്റത്തിന് കളമൊരുക്കിയത് വൈന്‍സ്റ്റിന്‍ കഥകളാണ്.

നടി അലീസ മിലാനോയുടെ നേതൃത്വത്തിൽ തുടങ്ങിയ 'മി ടു' ക്യാംപെയ്ൻ നിമിഷങ്ങള്‍ക്കമാണ് ലോകം ഏറ്റുപിടിച്ചത്.  ദുരനുഭവങ്ങള്‍ നേരിട്ട നിരവധി സ്ത്രീകള്‍ മീറ്റുവിനെ ചേര്‍ത്ത് പിടിച്ച് എല്ലാം തുറന്നുപറഞ്ഞു.  പുതുവല്‍സര ദിനത്തി്ല്‍ എന്ന പേരില്‍ മറ്റൊരു മുന്നേറ്റവും  ഉണ്ടായി. ഓസ്കറും , ഗോള്‍ഡന്‍ ഗ്ലോബുമടക്കം പല ലോകോത്തര പുരസ്കാര വേദികളിലും ഇത് മുഴങ്ങിക്കേട്ടു. എല്ലാ വേദികളും വെയ്സ്റ്റെനിനെ പൊളിച്ചടുക്കി.

ഗോള്‍ഡന്‍ ഗ്ലോബില്‍ താരങ്ങള്‍ കറുപ്പണിഞ്ഞാണ് പ്രതിഷേധിച്ചത്. കരുത്തരായ വനികള്‍ക്കൊപ്പം പുരുഷന്‍മാരും ചേര്‍ന്നു. 90 വര്‍ഷത്തെ ഓസ്കര്‍ പാരമ്പര്യം മാറി, പല രംഗത്തും സ്ത്രീകള്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടി. നിര്‍മാണ കമ്പനികള്‍ സ്ത്രീകളെ അംഗീകരിച്ചു തുടങ്ങി. . ഇതൊക്കെയാണെങ്കിലും വൈന്‍സ്റ്റിന്‍ മാത്രമല്ല ഹോളിവുഡിലെ വില്ലന്‍. തരംകിട്ടിയാല്‍ പെണ്ണിനെ ഒന്ന് തോണ്ടാന്‍ കാത്തിരിക്കുന്ന പകല്‍മാന്യമാന്‍ ഏറെയുണ്ട് താരലോകത്ത്. വൈന്‍സ്റ്റിന്‍റെ അനുഭവം ഇവരില്‍ ചിലരെയെങ്കിലും മാറ്റിച്ചിന്തിപ്പിക്കുന്നുണ്ടാവണം. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.