അമേരിക്കയുടെ വാശിയില്‍ ചുവന്ന് ഗാസ

lk-us-embassy-t
SHARE

ഡോണള്‍ഡ് ട്രംപ് വാക്കുപാലിച്ചു. ഇസ്രയേലിലെ യുഎസ് എംബസി ജറിസലേമിലേയ്ക്ക് മാറ്റി. പക്ഷേ യുഎസ് പ്രസിഡന്‍റ് പറഞ്ഞതുപോലെ സമാധാനത്തിന്‍റെ വാതിലുകളല്ല തുറന്നത്, ഗാസയില്‍ ചോരപ്പുഴയൊഴുകി. യുഎസ് തീരുമാനത്തിനെതിരെ പ്രതിഷേധിച്ച മനുഷ്യരെ ഇസ്രയേല്‍ പട്ടാളം നിര്‍ദാഷിണ്യം കൊന്നൊടുക്കി. 2014ന് ശേഷമുണ്ടായ ഏറ്റവും വലിയ കൂട്ടക്കുരുതിയാണ് എംബസി തുറക്കലിനോടനുബന്ധിച്ച് ഗാസയിലുണ്ടായത്

 ോണള്‍ഡ് ട്രംപിന്‍റെ മകള്‍ ഇവാന്‍ക ട്രംപും മുിമകന്‍ ജാറെദ് കുഷ്നറുിമായിരുന്നു ജറുസലേമിലെ യുഎസ് എബസി തുറക്കല്‍ ചടങ്ങിലെ മുഖ്യാതിഥികള്‍. വീഡിയോ പ്രസംഗത്തിലൂടെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്തു.  86 രാജ്യങ്ങള്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും എത്തിയത് 33 രാജ്യങ്ങള്‍ മാത്രം.  ഒരുവശത്ത് ആഘോഷങ്ങള്‍ തകര്‍ക്കുമ്പോള്‍ മറുവശത്ത് കൂട്ടക്കുരുതി നടത്തുകയായിരുന്നു ഇസ്രയേല്‍ പട്ടാളം. ിഴക്കന്‍ ജറൂസലേമിനെ പലസ്തീന്‍ രാഷ്ട്രത്തിന്‍റെ തലസ്ഥാനമെന്ന് സ്വപ്നം കാണുന്ന ജനങ്ങള്‍ യുഎസ് നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചു.  ഇസ്രയേല്‍ രാജ്യരൂപീകരണത്തിന്‍റെ വാര്‍ഷികദിനമാണ് എംബസി മാറ്റത്തിന് യുഎസ് തിരഞ്ഞെടുത്തത്. പലസ്തീനികള്‍ക്ക് ആ ദിനം ജന്മനാട്ടില്‍ നിന്ന് ആട്ടിപ്പായിക്കപ്പെട്ടതിന്‍റെ ഒാര്‍മകളാണ് സമ്മാനിക്കുന്നത്.  ജഴൂസലേമിനെ ഇസ്രയേല്‍‌ തലസ്ഥാനമായി അംഗീകരിക്കുക എന്നാല്‍ പലസ്തീനികള്‍ക്ക് അത് തങ്ങളുടെ നിലനില്‍പിനുമേലുള്ള കടന്നുകയറ്റമാണ്. 

ജെറുസലേമിലേക്ക് തലസ്ഥാനം മാറ്റുന്നതോടെ പുണ്യനഗരത്തിന്റെ പൂര്‍ണമായ നിയന്ത്രണണം ഇസ്രയേലിന്റെ കൈകളില്‍ എത്തുമെന്നും പലസ്തീനികള്‍ ഒറ്റപ്പെടുമെന്നുമുള്ള  ഹമാസ് പ്രചാരണം പ്രതിഷേധത്തിന് ആക്കം കൂട്ടി. അതിര്‍ത്തിയില്‍ തള്ളിക്കയറാന്‍ ശ്രമിച്ചവര്‍ക്ക് നേരെ ഇസ്രയേല്‍ പട്ടാളം വെടിയുതിര്‍ത്തിു.  നിരായുധരായി പ്രതിഷേധിച്ച മനുഷ്യരെയാണ് ഒരു മര്യാദയുമില്ലാതെ കൊന്നുതള്ളിയത്.   സ്ക്വയര്‍ കിലോമീറ്ററില്‍ 20 ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന തുറന്ന ജയിലെന്ന് വിശേഷിപ്പിക്കാവുന്ന ഗാസയ്ക്ക് താങ്ങാന്‍ കഴിയുന്നതിലും വലുതായിരുന്നു ആ ദുരന്തം. പക്ഷേ വൈറ്റ് ഹൗസിന് കുലുക്കമുണ്ടായില്ല. മനുഷ്യക്കുരുതിക്ക് ഉത്തരവാദികള്‍ ഹമാസാണെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു വാഷിങ്ടണ്‍. പലസ്തീൻ – ഇസ്രയേൽ തർക്കത്തിൽ  2002 മുതൽ യുഎസ് സ്വീകരിച്ചു പോരുന്ന ദ്വിരാഷ്ട്ര പരിഹാരം എന്ന നയത്തില്‍ നിന്നുള്ള സമ്പൂര്‍ണ വ്യതിചലനത്തിലൂടെ ട്രംപ് ഭരണകൂടം പശ്ചിമേഷ്യയില്‍ അശാന്തിയുടെ വിത്തുവിതയ്ക്കുകയാണ്. തികച്ചും ഏകപക്ഷീയമായ നിലപാടുകള്‍ ഉത്തരവാദിത്തമുള്ള മധ്യസ്ഥര്‍ എന്ന റോളിന് അമേരിക്കയെ അയോഗ്യരാക്കിയിരിക്കുന്നു. രാജ്യാന്തര സമൂഹത്തെയും വെല്ലുവിളിക്കുകയാണ് വാഷിങ്ടണ്‍. 

MORE IN LOKA KARYAM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.