പ്രസിഡന്‍റ് ട്രംപ് നുണയനോ ? കോമിയുടെ വെളിപ്പെടുത്തലുകള്‍

lk-komy-book-t
SHARE

ഡോണള്‍ഡ് ട്രംപിന് തലവേദനയായി എഫ്ബിഐ മുന്‍ ഡയറക്ടര്‍ ജെയിംസ് കോമി വീണ്ടും. കോമിയുടെ അനുഭവകഥ A HIGHER LOYALTY, TRUTH, LIES AND LEADERSHIP ട്രംപിനെതിരെ സമാനതകളില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.  അസത്യങ്ങളുടെ അവതാരമായ ഡോണള്‍ഡ് ട്രംപ്  അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്‍റാണ് കോമി പറഞ്ഞുവയ്ക്കുന്നത്. അന്വേഷണ ഏജന്‍സികളും രാഷ്ട്രീയ നേതൃത്വംവും തമ്മിലുള്ള ബന്ധത്തിന് എങ്ങനെ അതിര്‍ത്തി നിശ്ചയിക്കണമെന്ന്  പരിണതപ്രജ്ഞനായ ഈ ഉദ്യോഗസ്ഥന്‍  ലോകത്തെമ്പാടുമുള്ള നിയമപാലകരെയും  പഠിപ്പിക്കുന്നു. 

അന്ന്, ട്രംപ് ടവറില്‍ അമേരിക്കയിലെ പരമോന്നത അന്വേഷണ ഏജന്‍സിയുടെ ഡയറക്ടറോട് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ്  പറഞ്ഞു, വ്യക്തിപരമായി നിങ്ങള്‍ എന്നോട് വിശ്വസ്ഥത പുലര്‍ത്തണം, അങ്ങേയറ്റത്തെ വിശ്വസ്ഥത.. ജെയിംസ് കോമി എന്ന ഉദ്യോഗസ്ഥന് ഒട്ടും സ്വീകാര്യമായിരുന്നില്ല ആ നിര്‍ദേശം. കാരണം, പ്രഥമവും പ്രധാനവുമായി തന്‍റെ വിശ്വസ്തത അമേരിക്കയിലെ സാധാരണ പൗരന്‍മാരോടായിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. HOLD SOT

A HIGHER LOYALTY, TRUTH, LIES AND LEADERSHIP.  2013ല്‍ എഫ്ബിഐ ഡയറക്ടറായതുമുതല്‍ തന്‍റെ ഒൗദ്യോഗിക ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളാണ് ജെയിംസ് കോമി പുസ്തകത്തില്‍ വരച്ചിടുന്നത്. നല്ല പങ്കും ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതുമുതലുള്ളവ. തലക്കെട്ടിലെ higher loyalty അഥവാ ഉയര്‍ന്ന വിശ്വാസ്യത എന്ന പ്രയോഗം  തന്നെ ട്രംപിന്‍റെ വാക്കുകളില്‍ നിന്ന് കടംകൊണ്ടതെന്ന് കോമി വ്യക്തമാക്കുന്നു.

ജെയിംസ് ബ്രിയാന്‍ കോമി, ആറടിയേലെറ ഉയരമുള്ള ഈ മനുഷ്യന്‍ തന്‍റെ ഒൗദ്യോഗിക ജീവിതത്തിലുടനീളം ഇങ്ങനെ തല ഉയര്‍ത്തിപ്പിടിച്ച് തന്നെയാണ് കഴിഞ്ഞത്. രാഷ്ട്രീയക്കാര്‍ക്കോ മാഫിയത്തലവന്‍മാര്‍ക്കോ കോമിയെ വളയ്ക്കാനായിട്ടില്ല.  നിയമമന്ത്രാലയത്തില്‍ ഉന്നത പദവികള്‍ വഹിച്ചപ്പോഴും പിന്നീട് എഫ്ബിഐ ഡയറക്ടറായപ്പോഴും.   എല്‍സിഎന്‍ എന്ന കുപ്രസിദ്ധ സിസിലിയന്‍ മാഫിയയുമായി ഏറ്റുമുട്ടിക്കൊണ്ടാണ് അദ്ദേഹം തന്‍റെ ഒൗദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീട്  ഡമോക്രാറ്റുകള്‍ക്കും റിപ്പബ്ലിക്കന്‍മാര്‍ക്കും ഒരുപോലെ വെറുക്കപ്പെട്ടവനായി  ജെയിംസ് കോമി.  SOT HILARY AND TRUMP ON COMEY മുഖം നോക്കാതെ മുന്നോട്ടുപോയ കോമിക്ക് അധികകാലം എഫ്ബിഐ ഡയറക്ടറുടെ കസേരയില്‍ ഇരിക്കേണ്ടി വന്നില്ല. കോമിയെ അഴിച്ചുവിട്ടാല്‍ സ്വന്തം കസേര ഇളകുമെന്ന് ഭയന്നവര്‍ അദ്ദേഹത്തിന്‍റെ കസേര തെറിപ്പിച്ചു.          

: സുതാര്യത, സത്യസന്ധത, വ്യക്തിത്വം. ഇതു മൂന്നുമുണ്ടെങ്കിലേ എഫ്ബിഐ ഡയറട്കര്‍ എന്ന പദവി വഹിക്കാന്‍ ഒരാള്‍   യോഗ്യനാവുന്നുള്ളൂ എന്ന് ജെയിംസ് കോമി പറയുന്നു. ഒരുപക്ഷേ ലോകത്ത് എവിടെയും അന്വേഷണ ഏജന്‍സികളുടെ തലവന്‍മാരില്‍ നിന്ന് സാധാരണ ജനം പ്രതീക്ഷിക്കുന്നതും ഇതുതന്നെയാണ്. സത്യം മറച്ചുവച്ച് ആരെയും രക്ഷിക്കാന്‍ താന്‍ ഒരുക്കമല്ല എന്ന് കോമി രാഷ്ട്രീയ നേതൃത്വത്തോട് കൃത്യമായി പറഞ്ഞു. ഡെമോക്രാറ്റുകളോ റിപ്പബ്ലിക്കന്‍മാരോ, രാഷ്ട്രീയക്കാരുടെ കേസര സംരക്ഷിക്കലല്ല മറിച്ച് സത്യാന്വേഷണമാണ് തന്‍റെ ജോലിയെന്ന് അദ്ദേഹം രാഷ്ട്രീയ നേതൃത്വത്തെ ഒാര്‍മിപ്പിച്ചു. ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുതല്‍  എത്ര   വലിയ വെല്ലുവിളികളാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് പുസ്തകത്തില്‍ കോമി വിവരിക്കുന്നു. 

നട്ടെല്ലുള്ള ഉദ്യോഗസ്ഥനാണ് ജെയിംസ് കോമി. തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഡോണള്‍ഡ് ട്രംപ് പറ‍ഞ്ഞതാണ് ഈ കേട്ടത്. ട്രംപിന്‍റെ അമിതാവേശത്തിന് കാരണമുണ്ടായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തിരഞ്ഞെടുപ്പ്. ഹിലറി ക്ലിന്‍റണ്‍ ജയിക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങളെല്ലാം പ്രവചിച്ചുകഴിഞ്ഞു. പെട്ടന്നാണ് ഇടിത്തീ പോലെ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയുടെ  കത്ത് അമേരിക്കന്‍ പാര്‍ലമെന്‍റിന് ലഭിക്കുന്നത്.   യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്തു ഹിലറി ക്ലിന്റൻ സ്വകാര്യ ഇ–മെയിൽ സെർവർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസ് പുനരന്വേഷിക്കാൻ എഫ്ബിഐ തീരുമാനിച്ചിരിക്കുന്നു.രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി യുഎസ് ജസ്റ്റിസ് വകുപ്പ് നിരുൽസാഹപ്പെടുത്തിയെങ്കിലും എഫ്ബിഐ ഡയറക്ടർ വഴങ്ങിയില്ല.  ഹിലറി ക്ലിന്റന്റെ ദീർഘകാല സഹായിയായ ഹുമ ആബദീനിന്റെ ഇ–മെയിലുകളാണു എഫ്ബിഐ പരിശോധിക്കുന്നത്. ഇവയിൽ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ഉണ്ടോയെന്നും അവ കൈകാര്യം ചെയ്തതു ശരിയായ രീതിയിലാണോ എന്നും അന്വേഷിച്ചേ മതിയാവൂ എന്ന് കോമി ശഠിച്ചു. 

എഫ്ബിഐ അന്വേഷണവിവരം പുറത്തുവന്നതോടെ ഹിലറിക്കെതിരെ ജനരോഷമിരമ്പി. റിപ്പബ്ലിക്കന്‍മാര്‍ അവസരം നന്നായി മുതുലെടുത്തു.  പൊതുജനങ്ങളിൽനിന്നു തന്റെ 'ക്രിമിനൽ പ്രവൃത്തി' ഒളിപ്പിക്കാൻ വേണ്ടിയാണു ഹിലറി നിയമവിരുദ്ധ ഇ–മെയിൽ സെർവർ ഉപയോഗിച്ചിരുന്നതെന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് ആരോപിച്ചു. ദേശസുരക്ഷയെ അപകടത്തിലാക്കുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണവർ അതു ചെയ്തതെന്നും കുറ്റകൃത്യം മറയ്ക്കാനായി ഹിലറി 33,000 ഇ–മെയിലുകൾ നശിപ്പിച്ചതായും ട്രംപ് ആരോപിച്ചു.   കപ്പിനും ചുണ്ടിനുമിടയില്‍ ഹിലറി ക്ലിന്‍റണ് അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനം നഷ്ടമായി. 

ട്രംപ് ടവറില്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് , ഏറെ ആവേശത്തോടെയാണ് എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയെ സ്വീകരിച്ചത്. താങ്കള്‍ക്ക് എന്നോടൊപ്പെ ധാരാളം കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് നിയുക്ത പ്രസിഡന്‍റ് കോമിയെ ഒാര്‍മിപ്പിച്ചു. അപ്പോഴേക്കും  ഡോണള്‍ഡ് ട്രംപിന്‍റെ റഷ്യബന്ധം സംബന്ധിച്ച് ആരോപണങ്ങളയുര്‍ന്നു തുടങ്ങിയിരുന്നു.  ആദ്യ കൂടിക്കാഴ്ച തന്നെ ഏറെ അസ്വസ്ഥനാക്കിയിരുന്നെന്ന് കോമി ഒാര്‍ക്കുന്നു.  ട്രംപിന്‍റെ റഷ്യ ബന്ധം സംബന്ധിച്ച അത്ര വൃത്തികെട്ട കഥകളാണ് അപ്പോഴേക്കും രഹസ്യാന്വേഷണവിഭാഗം ശേഖരിച്ചുകഴിഞ്ഞത്. മോസ്കോയില്‍ പ്രസിഡന്‍റ് ഒബാമ താമസിച്ച മുറിയില്‍ റഷ്യന്‍ ലൈംഗിത്തൊഴിലാളികളുമായി പോയട്രംപ് ഒബാമ കിടന്നുറങ്ങിയ കിടക്കയില്‍ ആ  സ്ത്രീകളെക്കൊണ്ട് ലൈംഗികവൈകൃതങ്ങള്‍ ചെയ്യിപ്പിച്ചു   എന്നതടക്കമുള്ള പറയാനറയ്ക്കുന്ന കഥകള്‍. SOT ലൈംഗികത്തൊഴിലാളികളുമൊത്തുള്ള വിഡിയോ ഉപയോഗിച്ച് റഷ്യ തന്നെ ബ്ലാക്്മെയില്‍ ചെയയ്ുമെന്ന് ട്രംപ് ഭയപ്പെട്ടിരുന്നെന്ന് കോമി പറയുന്നു.

എല്ലാം കെട്ടുകഥകളാണെന്ന് തെളിയിക്കാന്‍ വേണ്ടതെല്ലാം ചെയ്യണമെന്നായിരുന്നു ട്രംപിന്‍റെ ആവശ്യം. മാഫിയ തലവന്‍മാരെപ്പോലെ ഉത്തരവിടുകയായിരുന്നു ട്രംപെന്ന് കോമി പറയുന്നു.  വൈറ്റ്ഹൗസിന്‍റെ പബ്ലിക് റിലേഷന്‍സ് അല്ല, കേസന്വേഷണമാണ് തന്‍റെ ജോലിയെന്ന ഉറച്ച നിലപാടോടെയാണ് കോമി മടങ്ങിയത്.  ട്രംപിന്‍റെ സത്യപ്രതിജ്ഞയുടെ മൂന്നാം മാസം,  പ്രസിഡന്റ് തിര‍ഞ്ഞെടുപ്പിൽ റഷ്യയുടെ ഇടപെടൽ, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ റഷ്യൻ ബന്ധങ്ങൾ എന്നിവ സംബന്ധിച്ച് എഫ്ബിഐ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നു  ജെയിംസ് കോമി പാർലമെന്റ് സിലക്ട് കമ്മിറ്റി മുൻപാകെ വെളിപ്പെടുത്തി. ഇതോടെ ട്രംപിന്‍റെ കണ്ണിലെ കരടായി എഫ്ബിഐ ഡയറക്ടര്‍.  ഒരിക്കല്‍ കൂടി ജെയിംസ് കോമിയെ കൂടിക്കാഴ്ചക്ക് വിളിപ്പിച്ചു പ്രസിഡന്‍റ്. റഷ്യ അന്വേഷണത്തില്‍ നിന്ന് അദ്ദേഹത്തിന്‍റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ാവ് ജനറൽ മൈക്കിൾ ഫ്ലിന്നിനെ  ഒഴിവാക്കണമെന്നായിരുന്നു ആവശ്യം.  കുറ്റാന്വേഷണത്തെ സ്വാധീനിക്കാനുള്ള പ്രസിഡന്‍റിന്‍റെ ശ്രമത്തിന് കോമി വഴങ്ങാതിരുന്നതോടെ ബന്ധം പൂര്‍മാമയും വഷളായി. 2017 മെയ് 10 ന് പ്രസിഡന്‍റിന്‍റെ ഉത്തരവിറങ്ങി. ജെയിംസ് കോമിയെ എഫ്ബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നു. എഫ്ബിഐയെ കാര്യക്ഷമമായി നയിക്കാൻ  കഴിയാതായിരിക്കുന്നതിനാലും   സേനയെക്കുറിച്ചു പൊതുജനങ്ങൾക്കുള്ള വിശ്വാസം വീണ്ടെടുക്കേണ്ടത് അത്യാവശ്യമായതിനാലും താങ്കളെ ഉടനടി പുറത്താക്കുന്നുവെന്നുമായിരുന്നു ഉത്തരവ്. അന്വേഷണം തടയാൻ ട്രംപ് ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണം സംബന്ധിച്ച തെളിവുകൾ കോമി മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. സെനറ്റ് കമ്മിറ്റിക്കുമുമ്പാകെ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. റഷ്യ ബന്ധം സംബന്ധിച്ച് അന്വേഷഷിക്കുന്ന റോബര്‍ട്ട്  മ്യൂളര്‍ കോമിയുടെ പുസ്തകത്തിലെ വെളിപ്പെടുത്തലുകളും പരിഗണിച്ചേക്കും. നുണയന്‍ ,വഞ്ചകന്‍, കഴിവുകെട്ടവന്‍ ഡോണള്‍ഡ് ട്രംപു അദ്ദേഹത്തിന്‍രെ അനുയായികളും ജെയിംസ് കോമിയെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെയെല്ലാമാണ്. പക്ഷേ എത്ര അധിക്ഷേപിച്ചാലും തന്‍റെ നിലപാടുകളില്‍ നിന്ന് പിറകോട്ടില്ലെന്നാണ് പുസ്തകത്തിലൂടെ കോമി ലോകത്തോട് പറയുന്നത്. അന്വേ,ണ ഏജന്‍സികളുടെ സ്വാതന്ത്ര്യത്തില്‍ രാഷ്ട്രീയ നേതൃത്വം കൈകടത്തുന്നത് ജനാധിപത്യത്തിന്‍റെ നിലനില്‍പിനു തന്നെ വെല്ലുവിളിയാണെന്ന് അദ്ദേഹം ഒാര്‍മിപ്പിക്കുന്നു. രാഷ്ട്രീയ നേതാക്കള്‍ക്ക് വിടുപണി ചെയ്യുക എന്നത് നല്ല മേധാവിയുടെ ലക്ഷണമല്ലെന്ന് 4 വര്‍ഷം അമേരിക്കയുടെ പരമോന്നത അന്വേഷണ ഏജന്‍സിയുടെ തലവനായിരുന്ന ജെയിംസ് കോമി ആവര്‍ത്തിക്കുന്നു. നട്ടെല്ല് വളയ്ക്കുന്നവര്‍ എന്നും രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാരാകും പക്ഷേ അവര്‍ ഫലത്തില്‍ ചെയ്യുന്നത് ജനങ്ങളെ വഞ്ചിക്കലാണ്, അതുവഴി രാജ്യദ്രോഹവും. കോമിയുടെ പുസ്തകം പലര്‍ക്കും ആത്മവിമര്‍ശനത്തിനുള്ള പാത തെളിക്കുന്നതാണ്. 

MORE IN LOKA KARYAM
SHOW MORE