സന്തോഷം വേണോ ഫിന്‍ലൻഡിൽ പോകു

lk-happiness-t
SHARE

ഫിന്‍ലന്‍ഡുകാര്‍ സന്തോഷത്തിലാണ്. ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക റിപ്പോര്‍‌ട്ടുപ്രകാരം സന്തോഷത്തിന്റെ അളവുകോലില്‍ ഏറ്റവും മുകളിലാണ് വടക്കന്‍ യൂറോപ്പിലെ ഈ കൊച്ചു രാജ്യം.  ഫിന്റലാന്റിലെ  മാതൃ,ശിശു സംരക്ഷണവും വിദ്യാഭ്യാസ രീതികളും ലോകത്തിനാകെ മാതൃകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ സന്തോഷത്തിന്റെ റിപ്പോര്‍ട്ടില്‍ ഒരു നാട്ടിലേക്ക് വന്ന മറ്റു നാട്ടുകാരുടെ സന്തോഷവും അളന്നിരുന്നു.

ഇവിടെ എല്ലാവുടെയും മുഖത്ത് പുഞ്ചിരി കാണാം.. സന്തോഷമാണ് ഈ രാജ്യത്തിന്റെ മുഖമുദ്ര.  ജീവിത്തില്‍ സന്തോഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ ഹെല്‍സിങ്കിയിലേക്ക് വരു എന്നാണ് ഓരോ ഫിന്‍ലന്‍ഡ് കാരനും ലോകത്തോട്  പറയുന്നത്. എങ്ങനെയാണ് സന്തോഷം അളക്കുന്നത് ?  അല്‍പം ദുഷ്കരമാണ് സന്തോഷം അളക്കല്‍. ഐക്യരാഷ്ട്രസഭയുടെ സസ്റ്റൈനബിള്‍ ഡെവലപ്പ്മെന്റ് സൊലുഷന്‍ ആറ് മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് സന്തോഷത്തിന്റെ അളവുകോല്‍ നിശ്ചയിക്കുന്നത്.   ആളോഹരി വരുമാനം, സാമൂഹ്യപിന്തുണ, ആയുര്‍ദൈര്‍ഘ്യം, സാമൂഹ്യസ്വാതന്ത്ര്യം, ഉദാരമനസ്കത, അഴിമതിവിരുദ്ധത..  പൗരന്‍മാര്‍  സ്വന്തം ജീവിതത്തെ എങ്ങനെ കാണുന്നു എന്നതിനെ ഒന്നു മുതല്‍ പത്തുവരെയുള്ള സ്കോറില്‍ ആദ്യം മനസിലാക്കുന്നു. തുടര്‍ന്ന് മുന്‍പ് പറഞ്ഞ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് ആളുകളുടെ സ്വന്തം സ്കോറിനെ നിര്‍വചിച്ചാണ് സന്തോഷമുള്ള ജനതയെ കണ്ടെത്തുന്നത്

വടക്കന്‍ യൂറോപ്പിലെ കൊച്ചുരാജ്യമാണ് ഫിന്‍ലന്‍ഡ്.  റഷ്യയും, നോര്‍വെയും സ്വീഡനും, എസ്റ്റോണിയുമായി അതിര്‍ത്തി പങ്കിടുന്നു. ഏറെക്കാലം റഷ്യയുടെ കീഴിലായിരുന്നു ഫിന്‍ലാന്‍ഡ്. തലസ്ഥാനമായ ഹെല്‍സിങി ബാള്‍ടിക് സമുദ്രത്തിന്റെ തീരത്താണ്.  സമ്പത്തുയര്‍ത്താന്‍ എണ്ണപ്പാടങ്ങളോ വിശേഷപ് ലോഹങ്ങളോ ഒന്നും ഫിന്‍ലാന്‍ഡിന്റെ മണ്ണിലില്ല. 

സ്കാന്‍ഡനേവിയന്‍ രാജ്യമായ ഫിന്‍ലാന്‍ഡില്‍ തണുപ്പ് അസഹനീയമാണ്. വേനല്‍കാലത്ത് നാല്മാസം വരെ സൂര്യന്‍ ഫിന്‍ലണ്ടിലേക്ക് എത്തിനോക്കില്ല. 10 വര്‍ഷത്തോളം സമ്പത്ത് ഘടനയില്‍ വന്‍ തിരിച്ചടികളും ഈ രാജ്യം നേരിട്ടു. ഇതിനെയെല്ലാം അതിജീവിച്ചാണ്  "MOST HAPPIAST COUNTRYയായി രണ്ടാം വട്ടവും  ഫിന്‍ലന്‍ഡ്   തിരഞ്ഞെടുക്കപ്പെട്ടത്.

സമത്വമാണ് ഫിന്‍ലാന്ഡിനെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്ന ഏറ്റവും പ്രധാനഘടകം.  ആണ്‍ പെണ്‍ വേര്‍ത്തിരിവില്ല, തൊഴിലാളി മുതലാളി വ്യത്യാസമില്ല. വിദ്യാഭ്യാസ രംഗത്തും, ക്ഷേമ പദ്ധതികളിലും തുല്യത. പല രാജ്യങ്ങളും ചെറിയ കാര്യങ്ങളില്‍ പോലും വിഘടിച്ച് തമ്മില്‍ തല്ലുമ്പോഴാണ് ഒരുമയുടെ മാതൃക ഫിന്‍ലാന്‍ഡ് ലോകത്തിനു മുന്നില്‍ വയ്ക്കുന്നത്.

കേരളത്തിന്റെ ആറിലൊന്ന് ജനസംഖ്യമാത്രമുള്ള ഫിന്‍ലാന്‍ഡ്  മാതൃശിശുസംരക്ഷണത്തിലും  ഉത്തമ മാതൃകയാണ്. ശിശുമരണ നിരക്ക്  വളരെ കുറവ് . പരാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുന്ന സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസത്തിനും രാജ്യത്തിനുള്ളില്‍ തന്നെ അവസരം ഒരുക്കുന്നു.  എണ്ണത്തില്‍ കുറവായ  തൊഴില്‍ രഹിതര്‍ക്ക് മാസംതോറും നിശ്ചിത തുക സര്‍ക്കാര്‍ ജീവിത ചെലവിനായി കൊടുക്കുന്നു. ഏറ്റവും മികച്ച ചികില്‍സയും പെന്‍ഷനും പൗരന്‍മാര്‍ക്ക് ഉറപ്പുവരുത്തുന്നു.

അഴിമതി ലോകരാജ്യങ്ങളെ കാര്‍ന്ന് തിന്നുമ്പോള്‍ ഫിന്‍ലാന്‍ഡാന്‍ഡ് അഴിമതിയില്ലാത്ത സുതാര്യമായ ഭരണം മുന്നോട്ട് വയ്ക്കുന്നു.    വിദേശികളുടെ സന്തോഷത്തിന്‍റെ കാര്യത്തിലും  ഫിന്‍ലാന്‍ഡ് തന്നെയാണ് മുന്നില്‍. പലരാജ്യങ്ങളില്‍ നിന്ന്  വന്ന കുടിയേറ്റക്കാരെ ഈ രാജ്യം സന്തോഷത്തോടെ സ്വീകരിച്ചു. 

ഫിന്‍ലാന്‍ഡിനോട് ചേര്‍ന്നുകിടക്കുന്ന നോര്‍വെയും, ഡെന്‍മാര്‍ക്ക്, ഐസ്‌ലാന്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്, കാനഡ, ന്യൂസീലാന്‍ഡ്, സ്വീഡന്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങവും സന്തോഷത്തിന്റെ പട്ടികയില്‍ മുന്‍നിരയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലിസ്റ്റില്‍ ഇന്ത്യയുടെ സന്തോഷം പരതിയാല്‍ സംങ്കടം വരും. 133ാം സ്ഥാനത്താണ് നമ്മുടെ രാജ്യം. ഇന്ത്യയില്‍ താമസിക്കുന്ന പ്രസാസികള്‍ ഇന്ത്യക്കാരേക്കാള്‍ സന്തോഷത്തോടെ ജീവിക്കുന്നു.91 ആണ് ഇന്ത്യയിലെ പ്രവാസികളുടെ റാങ്ക്. കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്ക് ഒരുമിച്ചെടുക്കുമ്പോഴും ഇന്ത്യയുടെ സന്തോഷം കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ട്. 

MORE IN LOKA KARYAM
SHOW MORE