ആ വധശ്രമം ആരുടെ ബുദ്ധി

lk-theresamay-t
SHARE

പാശ്ചാത്യരുടെ കള്ള പ്രചാരണങ്ങളാണ് പുടിന്‍റെ ജനപിന്തുണ വര്‍ധിപ്പിച്ചതെന്ന് പരിഹസിച്ചു ക്രെംലിന്‍. പാശ്ചാത്യരുമായുള്ള ഏറ്റുമുട്ടല്‍  ഹരമാണ് വ്ലാഡിമിര്‍ പുടിന്. ബ്രിട്ടനുമായാണ് പുതിയ അങ്കം. ബ്രിട്ടൻ അഭയം കൊടുത്ത റഷ്യക്കാരനായ മുൻ ഇരട്ടച്ചാരന് നേരെയുണ്ടായ വധശ്രമത്തിൽ റഷ്യൻ ഭരണകൂടത്തിനു പങ്കുണ്ടെന്ന ലണ്ടന്‍റെ നിലപാടാണ് നയതന്ത്ര പ്രതിനിധികളുടെ പുറത്താക്കലില്‍ വരെ എത്തി നില്‍ക്കുന്നത്. ബ്രിട്ടന് പിന്തുണയുമായി യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തെത്തിയതോടെ റഷ്യ കൂടുതല്‍ സമ്മര്‍ദത്തിലായി.

മാര്‍ച്ച്  നാലിനാണ് സെർഗെയ് സ്ക്രീപലിനെയും മകള്‍ യുലിയയെയും സോൾസ്ബ്രിയിലെ മാൾട്ടിങ്സ് ഷോപ്പിങ് സെന്ററിലെ ബെഞ്ചിൽ ബോധം നശിച്ച നിലയില്‍ കണ്ടെത്തിയത്. സ്ക്രീപലിനെയും മകളെയും ആക്രമിക്കാനുപയോഗിച്ച  നോവിചോക് എന്ന രാസവസ്തു റഷ്യയിൽനിന്നു വന്നതാണെന്ന് ബ്രിട്ടിഷ് വിദഗ്ധര്‍ കണ്ടെത്തി. വധശ്രമത്തിൽ റഷ്യൻ ഭരണകൂടത്തിനു പങ്കുണ്ടെന്നു കരുതുന്നതായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ തുറന്നടിച്ചു. , 

THERESA MAY, RESPONDING TO QUESTION ON VLADMIR PUTIN'S COMMENTS SAYING UK'S CLAIMS ARE ''NONSENSE'':

    ''I set out very clearly in the House of Commons last week why it is that we believe that the Russian state is culpable for the incident that took place, for the acts that took place for the use of this nerve agent on the streets of Salisbury

സെർഗെയ് സ്ക്രീപലിനെ വിഷം കൊടുത്തു കൊല്ലുമെന്നു റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയിൽനിന്നു സൂചന ലഭിച്ചിരുന്നതായി മുൻ റഷ്യൻ ചാരൻ ബോറിസ് കാർപിച്കോവ് വെളിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ആരോപണങ്ങളെ ക്രെംലിന്‍ പൂര്‍ണമായി തള്ളി . ലോകകപ്പിന് ആതിഥ്യമരുളാനിരിക്കെ റഷ്യയെ കുടുക്കാനായി ബ്രിട്ടന്റെ തിരക്കഥയിൽ വിദഗ്ധമായി തയാറാക്കിയ കൊലപാതക പദ്ധതിയാണെന്ന്  മോസ്കോ ആരോപിച്ചു .                     ബ്രിട്ടന്‍റെ കണ്ടെത്തലുകളെ അസംബന്ധം എന്നാണ് വ്ലാഡിമിര്‍ പുടിന്‍ വിശേഷിപ്പിച്ചത്. 

റേഡിയോ ആക്ടിവ് രാസവസ്തുവായ പൊളോണിയം ചായയിൽ കലർത്തി അലക്സാണ്ടർ ലിത്വിനെങ്കോയെന്ന മുൻ ചാരനെ വകവരുത്തിയ റഷ്യന്‍ പാരമ്പര്യം ഉയര്‍ത്തിക്കാട്ടിയ ബ്രിട്ടന്‍ നിലപാടില്‍ ഉറച്ചുനിന്നു. പിന്നാലെ 23 റഷ്യൻ നയതന്ത്രജ്ഞരെ ബ്രിട്ടന്‍ പുറത്താക്കി. റഷ്യയും വിട്ടുകൊടുത്തില്ല, 23 ബ്രിട്ടിഷ് നയതതന്ത്രജ്ഞരെ മോസ്കോയും പുറത്താക്കി. റഷ്യയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ ബ്രിട്ടിഷ് സർക്കാരിന്റെ പ്രതിനിധികളോ രാജകുടുംബത്തിന്റെ പ്രതിനിധികളോ പങ്കെടുക്കില്ലെന്നു ലണ്ടന്‍ വ്യക്തമാക്കി. 

BRITISH FOREIGN SECRETARY, BORIS JOHNSON, SAYING:

    "I think what people can see is that this is a classic Russian strategy of trying to conceal the needle of truth in a haystack of lies and obfuscation. And what really strikes me, talking to European friends and partners today, is that 12 years after the assassination of Alexander Litvinenko in London, they're not fooling anybody any more."

ബ്രസല്‍സില്‍ ചേര്‍ന്ന ഇയു വിദേശകാര്യമന്ത്രിമാരുടെ അടിയന്തരയോഗം ബ്രിട്ടന് പിന്തുണ പ്രഖ്യാപിച്ചു. രാസായുധശേഖരം വെളിപ്പെടുത്താന്‍ റഷ്യ തയാറാകണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. പക്ഷേ ബ്രെക്സിറ്റ് നടപടികളുമായി മുന്നോട്ട് പോകുന്ന ബ്രിട്ടന് ശക്തമായ പിന്തുണ യൂണിയനിലെ മറ്റ് രാജ്യങ്ങളില്‍ നിന്ന് ലഭിച്ചോയെന്ന് സംശയമാണ്. കൂടുതല്‍ ദുര്‍ബലരായ ബ്രിട്ടനാണ് കൂടുതല്‍ കരുത്തനായ പുടിനെ നേരിടാനിറങ്ങുന്നത്. രാസായുധ പ്രയോഗം സംബന്ധിച്ച അന്വേഷണം ഏറെ സങ്കീര്‍ണവും രാജ്യാന്തര പിന്തുണ വേണ്ടതുമാണ്. ഒറ്റക്കെട്ടായി നില്‍ക്കുന്ന യൂറോപ്പിനോട് എതിരിടല്‍ റഷ്യയ്ക്കും എളുപ്പമല്ല. എന്നാല്‍ കൂട്ടായ്മയെ തള്ളിപ്പറഞ്ഞ ബ്രിട്ടന് ഈ പിന്തുണ ലഭിക്കുക ദുഷ്കരമായിരിക്കും. ഒരുപക്ഷെ ബ്രെക്സിറ്റ് തീരുമാനിച്ച ശേഷം ബ്രിട്ടന്‍ നേരിടുന്ന വലിയ നയതന്ത്രവിഷയം കൂടിയാവുകയാണ് റഷ്യന്‍ ചാരന്‍റെ കൊലപാതകം. 

MORE IN LOKA KARYAM
SHOW MORE