കിമ്മും ട്രംപും പിന്നെ ലോകവും

lk-trump-kim-t
SHARE

സമീപകാല ലോക രാഷ്ട്രീയത്തിൽ ഏറ്റവും സംഭവബഹുലമായൊരു സംഘർഷത്തിന് അയവു വരുത്താൻ ഉഭയകക്ഷി ചർച്ചയ്ക്ക് കളമൊരുങ്ങുന്നു. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾട് ട്രoവുമായി കൂടിക്കാഴ്ച നടത്തും. തിയതിയോ  സമയമോ തീരുമാനിച്ചില്ലെങ്കിലും ലോകം കാത്തിരിക്കുകയാണ് ആ അപൂർവ സംഗമം കാണാൻ ലോകത്തിനാകെ പ്രതീക്ഷയേകുന്ന വാക്കുകളാണ് ദക്ഷിണ കൊറിയൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചങ് ഇ യോണ്ട് പറഞ്ഞത്. ആണവായുധങ്ങളുമായി പരസ്പരം പോർവിളി നടത്തിയിരുന്ന രണ്ട് രാജ്യങ്ങൾക്കിടയിൽ ചർച്ചയ്ക്ക് കളമൊരുങ്ങുന്നു. രാഷ്ട്രത്തലവൻമാർക്ക് ചേരാത്ത വിധം ചീത്ത വിളികളുമായി കളം നിറഞ്ഞ ഡോണൾഡ് ട്ര oപും കിം ജോങ് ഉന്നും ഒരു മേശക്കിരുപ്പുറം ഇരിക്കാൻ പോവുന്നു.

 പോങ്ങ്യാങ്ങിൽ കിമ്മുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ദക്ഷിണ കൊറിയൻ സംഘം വാഷിങ്ടണിൽ വിമാനമിറങ്ങിയത്. തന്നെ കാണണമെന്ന ഉത്തര കൊറിയൻ ഏകാധിപതിയുടെ ആവശ്യം പ്രസിഡന്റ് ട്രo പ് വളരെ പെട്ടന്ന് അംഗീകരിച്ചത് പലരെയും അമ്പരപ്പിച്ചു. അതെ റോക്കറ്റ് മനുഷ്യനെന്ന് കിം ജോങ് ഉന്നിനെ പരിഹസിച്ച ട്രം പ് ഉത്തര കൊറിയയുടെ അടിവേരിളക്കുമെന്ന് പലതവണ മുന്നറിയിപ്പ് നൽകി .വിഡ്ഢിക്കിഴവനെന്ന് ട്രംപിനെ വിളിച്ച കിമ്മാവട്ടെ അമേരിക്കയെ ഒന്നാകെ നശിപ്പിക്കാനുതകുന്ന ആണവായുധത്തിന്റെ ബട്ടൺ തന്റെ കൈവശമുണ്ടെന്ന് മറുപടിയും നൽകി.

ഉപരോധങ്ങൾ കൊണ്ട് ഉത്തരകൊറിയയെ ശ്വാസംമുട്ടിച്ചു ട്രOപ്. ശൈത്യകാല ഒളിംപിക്സോടെയാണ് സംഘർഷത്തിന് അയവു വന്നു തുടങ്ങിയത്. അമേരിക്കയുടെ സഖ്യകക്ഷിയായ ദക്ഷിണ കൊറിയ ആതിഥ്യമരുളിയ ശൈത്യകാല ഒളിംപിക്സിന് ദേശീയ ടീമിനെ മാത്രമല്ല തന്റെ വലംകൈയായ സഹോദരിയെയും അയച്ചു കിം ജോങ് ഉൻ. അതിന് പിന്നിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നിന്റെ താൽപര്യവും വ്യക്തമായിരുന്നു. പോങ് ചങി ലെത്തിയ യു എസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസുമായി ഉത്തര കൊറിയൻ സംഘത്തെ കൂട്ടിമുട്ടിക്കുകയായിരുന്നു ലക്ഷ്യം. അവസരങ്ങൾ പലതുണ്ടായിട്ടും പക്ഷേ പെൻസ് പിടി കൊടുത്തില്ല

ഒളിംപിക്സിന്റെ സമാപനമായിരുന്നു അടുത്ത വേദി. ട്രംപും അയച്ചു തന്റെ വിശ്വസ്ഥയെ. ബ്ലൂ ഹൗസിൽ പ്രസിഡന്റ് മൂൺ ജെ ഇന്നുമായി അത്താഴം കഴിച്ച ഇവാൻ ക ട്രംപ് കൈമാറിയത് ഉത്തര കൊറിയയോട് വിട്ടുവീഴ്ചയില്ലെന്ന സന്ദേശമായിരുന്നു. പക്ഷേ പിൻമാറാൻ മൂൺ ജെ ഇൻ ഒരുക്കമായിരുന്നില്ല. ഒളിംപിക്സ് കഴിഞ്ഞയുടൻ തന്റെ ഏറ്റവും വിശ്വസ്ഥരായ രണ്ട് ഉപദേശകരെ  ലേക്ക് അയച്ചു. ഒട്ടും പ്രതീക്ഷിക്കാത്തത്ര ഊഷ്മള സ്വീകരണമാണ് അവരെ കാത്തിരുന്നത്. ഏകാധിപതി കിം ജോങ് ഉൻ നേരിട്ട് ദക്ഷിണ കൊറിയൻ സംഘവുമായി ചർച്ചയും നടത്തി. ഒറ്റയാനായി നിൽക്കുമ്പോഴും ലോകത്തെവിടെയും തന്നെയും തന്റെ രാജ്യത്തെയും കുറിച്ച് നടക്കുന്നതെല്ലാം കിം വ്യക്തമായി മനസിലാക്കുന്നുണ്ടത്രെ. എന്റെ മിസൈൽ വരുന്നതും കാത്ത് നിങ്ങൾക്ക് അതിരാവിലെ ഉണരണമല്ലേയെന്ന് ദക്ഷിണകൊറിയൻ സംഘത്തോട് അദ്ദേഹം തമാശയായി ചോദിച്ചു.

ഏതായാലും ആ കൂടിക്കാഴ്ചയ്ക്ക് ഫലമുണ്ടായി. കിം ജോങ് ഉന്നിന്റെ സന്ദേശവുമായി ദക്ഷിണ കൊറിയൻ സംഘം വാഷിങ്ടണിലേയ്ക്ക് പറന്നു. മുഖ്യശത്രുവുമായി ഇത്ര പെട്ടന്ന് ചർച്ചയ്ക്ക് ട്രംപ് തയാറായി എന്ന മാത്രമല്ല , വൈറ്റ്ഹൗസ് പരിസരത്ത് നിന്ന് വാർത്താസമ്മേളനം നടത്താൻ ഒരു വിദേശപ്രതിനിധിയെ അനുവദിക്കുകയും ചെയ്തു. ! തന്ത്രപരമായ മറ്റു ചില നീക്കങ്ങൾ നടത്തുകയായിരുന്നു ഈ സമയം ട്രം പ്.

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയെയും ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങിനെയും ഫോണിൽ വിളിച്ച അദ്ദേഹം ഉത്തര കൊറിയയെ താൻ വരുതിക്ക് വരുത്തിയെന്നറിയിച്ചുഉത്തരകൊറിയയെക്കൊണ്ട് പൊറുതിമുട്ടിയ ജപ്പാന് ഈ നീക്കം അത്ര സ്വീകാര്യമല്ല. പക്ഷേ ചൈനയ്ക്ക് ആശ്വാസകരമായി വൈറ്റ്ഹൗസിന്റെ പ്രതികരണം. പക്ഷേ ഇതൊക്കെയാണെങ്കിലും ഈ കോലാഹലങ്ങൾക്കപ്പുറം കിമ്മുമായി എന്തിന് അമേരിക്ക ചർച്ച നടത്തണം എന്ന് പല ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർക്കും ബോധ്യമായിട്ടില്ല. 

ആണവനിരായുധീകരണം എന്ന ആവശ്യം എന്ന ഇനിയും അംഗീകരിച്ചിട്ടില്ല എന്നതു തന്നെ കാരണം. മാത്രമല്ല ഉത്തര കൊറിയയുടെ കാര്യത്തിൽ ഒട്ടും വിദഗ്ധരല്ല ടീം ട്ര oപ്. രഹസ്യാനേഷ്വണ വിവരങ്ങൾ തുലോം കുറവ്. എന്നാൽ ഒബാമയിൽ തുടങ്ങി ട്രംപിൽ മുറുകിയ ഉപരോധങ്ങളുടെ കെട്ട് എങ്ങിനെയും അഴിക്കാനാണ് കിം ആഗ്രഹിക്കുന്നതെന്ന് കരുതുന്നവരും ഉണ്ട്. എന്നാൽ സമ്പൂർണ ആണവ നിരായുധീകരണം എന്നതിന് കിം വഴങ്ങാനുള്ള സാധ്യത കുറവാണ്. കാരണം തന്റെ മിസൈലുകളാണ് അമേരിക്കയെ ചർച്ചക്കിരുത്തിയതെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. അപ്പോൾ പിന്നെ കൊറിയൻ സംഘർഷം അവസാനിപ്പിക്കാൻ മറ്റെന്ത് മരുന്നാണ് ട്രംപ് സർക്കാർ കരുതിയിരിക്കുന്നതന്ന് ഇനിയും വ്യക്തമല്ല. അമേരിക്കക്ക് ഉത്തര കൊറിയയെ വരുതിക്ക് നിർത്തണം. ഉത്തര കൊറിയക്ക് ഉപരോധങ്ങളിൽ നിന്ന് ഊരണം. ജപ്പാനും ചൈനയ്ക്കും സമാധാനം വേണം. ഇതെല്ലാം സാധ്യമാവുന്ന നയതന്ത്രം കിം ട്ര oപ് കൂടിക്കാഴ്ചയ്ക്ക് മുമ്പ് തയാറാവേണ്ടതുണ്ട്.

MORE IN LOKA KARYAM
SHOW MORE