ആ ‘വൃത്തികെട്ട’ മനസ്

lk-trump-t
SHARE

കരീബിയൻ ദ്വീപുരാജ്യമായ ഹെയ്‌ത്തിയെ വൃത്തികെട്ട രാജ്യം എന്ന് ട്രംപ് വിശേഷിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തം. ഹെയ്തി, എല്‍ സാല്‍വദോര്‍ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ കുടിയേറ്റം സംബന്ധിച്ച ഉഭയകക്ഷി കരാര്‍ നടപ്പാക്കുന്നതിനെക്കുറിച്ചായിരുന്നു റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് സെനറ്റര്‍‌മാര്‍ പ്രസിഡന്‍റുമായി ചര്‍ച്ചയ്ക്കെത്തിയത്. നമുക്കെന്തിനാണ് ഈ വൃത്തികെട്ട രാജ്യക്കാര്‍, നോര്‍വെക്കാരോ ഏഷ്യക്കാരോ പോരെ എന്നായിരുന്നു പ്രസിഡന്‍റിന്‍റെ പക്ഷം. കറുത്തവര്‍ഗക്കാരോടുള്ള വെറുപ്പ് നിഴലിച്ച പരാമര്‍ശം സെനറ്റര്‍മാരെ ഞെട്ടിച്ചു.വര്‍ണ, വംശ, കക്ഷി, ലിംഗ ഭേദമില്ലാതെ എല്ലാവരെയും തുല്യരായി കാണുമെന്ന് സത്യപ്രതിജ്ഞ ചെയ്ത, ലോകത്തെ ഏറ്റവും പരിഷ്കൃത രാജ്യത്തിന്‍റെ തലവനെന്ന് അഭിമാനിക്കുന്ന വ്യക്തി, മനുഷ്യരെ രണ്ടുതട്ടില്‍ നിര്‍ത്തുന്നത് ഇത് ആദ്യമായല്ല. ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വീസ നിരോധനവും ഡാകാ റദ്ദാക്കലുമെല്ലാം അദ്ദേഹത്തിന്‍റെ നയം വെളിച്ചത്താക്കി. വൃത്തികെട്ടത് എന്ന് ഡോണള്‍ഡ് ട്രംപ് ആക്ഷേപിച്ച ഹെസ്ത്തിയെക്കൂടി പരിചയപ്പെടാം. ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന്‍റെ ഇരയാണ് ഈ കൊച്ചു രാജ്യം. 2010ലെ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത് 3 ലക്ഷം മനുഷ്യര്‍. പട്ടിണിയും പകര്‍ച്ചവ്യാധികളും ജീവിതം നരകമാക്കിയതോടെയാണ് അമേരിക്ക പോലുള്ള വെളുത്ത സമ്പന്നരുടെ രാജ്യത്തെ ഹെയ്ത്തിക്കാര്‍ ആശ്രയിച്ചു തുടങ്ങിയത്. പട്ടിണി കിടന്ന് മരിക്കാതിരിക്കാന്‍ മാത്രമായിരുന്നു ആ ജനതയുടെ പലായനം.  അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തിലും പങ്കാളികളായവരാണ് ഹെയ്തിക്കാരെന്ന് ചരിത്രം ലോകത്തെ, ഒപ്പം അമേരിക്കയെത്തന്നെയും ഓര്‍മിപ്പിക്കുന്നു.

MORE IN LOKA KARYAM
SHOW MORE