മൗനം മുറിച്ചവർ, പേഴ്സൺ ഒാഫ് ദ ഇയർ

Thumb Image
SHARE

ശാന്തിയുടെ ഒരിടവേളക്ക് ശേഷം പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷത്തിലേക്ക്. ഇക്കുറി അശാന്തിയുടെ തിരികൊളുത്തിയത് ലോകത്തെ സമാധാനസ്ഥാപകരെന്ന് അവകാശപ്പെടുന്ന അമേരിക്കയാണ്,  ഇന്നും തീരുമാനമാകാത്ത തര്‍ക്കവിഷയം, ജറൂസലേമിന്‍റെ അധികാരം സംബന്ധിച്ച പ്രസിഡന്‍റ് ട്രംപിന്‍റെ പ്രഖ്യാപനം പശ്ചിമേഷ്യന്‍ സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. ജറൂസലേമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമായി അംഗീകരിക്കുകയാണെന്ന് പ്രഖ്യാപിച്ച ട്രംപ്, യുഎസ് എംബസി ടെല്‍ അവീവില്‍ നിന്ന് ജറൂസലേമിലേക്ക് മാറ്റുകയാണെന്നും പ്രഖ്യാപിച്ചു. ഇസ്രയേല്‍ പലസ്തീന്‍ തര്‍ക്കത്തി്ല്‍ വിശ്വസനീയരായ മധ്യസ്ഥരുടെ റോള്‍ ഇതോടുകൂടി അമേരിക്കക്ക് നഷ്‍മാവുകയാണ്. ദ്വിരാഷ്ട്രപരിഹാരം എന്നതിനെ അട്ടിമറിക്കുന്ന ട്രംപ് ഭരണകൂടം യുഎന്‍ ഉള്‍പ്പെടയുള്ള ആഗോളകൂട്ടായ്മകളോടുള്ള പുച്ഛവുമാണ് വ്യക്തമാക്കിയത്. ലോകരാജ്യങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു. പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ തുടങ്ങി.

വാര്‍ത്തകളുടെ കുത്തൊഴുക്കായിരുന്നു 2017ല്‍. ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായി, കിം ജോങ് ഉന്‍ മിസൈലുകള്‍ തൊടുത്തു,. എന്നാല്‍ ഈ വാര്‍ത്തകളില്‍ ഏതാണ് ലോകത്തെ ഏറ്റവുമധികം സ്പര്‍ശിച്ചത് ? ആരാണ് വാര്‍ത്തയിലെ താരം? ടൈം മാസികയുടെ പേഴ്സണ്‍ ഒാഫ് ദ ഇയര്‍ പുരസ്കാരത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. അഭ്യൂഹങ്ങള്‍ നിരവധിയായിരുന്നു.  താന്‍തന്നെയായിരുന്നു താരമെന്നും പക്ഷേ വേണ്ടെന്ന് പറഞ്ഞെന്നും ട്രംപ് മുന്‍കൂട്ടി പ്രഖ്യാപിച്ചു. എന്നാല്‍ ഏവരെയും അദ്ഭുതപ്പെടുത്തി ഒരു കൂട്ടായ്മയെയാണ് ടൈം തങ്ങളുടെ വാര്‍ത്താതാരമായി തിര‍ഞ്ഞെടുത്തത്.  ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വൈന്‍സ്റ്റിനെതിരായ വനിതതാരങ്ങളുടെ തുറന്നുപറച്ചിലാണ് മി ടൂ എന്ന ഹാഷ്ടാഗിന് അടിത്തറയേകിയത്. ലൈംഗിക അതിക്രമത്തിനോ ഭീഷണിക്കോ ഇരയായിട്ടുണ്ടെങ്കിൽ ട്വീറ്റിനു മറുപടിയായി മീ ടൂ എന്നെഴുതാനായിരുന്നു ആഹ്വാനം.  നടി അലീസ മിനാലോ തുടങ്ങിവച്ച ക്യാംപയ്ന് ലോകമെമ്പാടും വന്‍ പിന്തുണലഭിച്ചു. 85 രാജ്യങ്ങളില്‍ നിന്നാണ് ക്യാംപയ്ന് പിന്തുണ ലഭിച്ചത്ലോകത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെയുള്ളവര്‍ കൈകോര്‍ത്ത ആ കൂട്ടായ്മ, മീ ടൂ.

കലിഫോര്‍ണിയയെ വീണ്ടും കാട്ടു തീ വിഴുങ്ങി. തെക്കന്‍ കലിഫോര്‍ണിയയില്‍ ഡിസംബര്‍ നാലിന് പൊട്ടിപ്പുറപ്പെട്ട തീനാളങ്ങളെ നിയന്ത്രണവിധേയമാക്കാന്‍ സര്‍വസന്നാഹവുമുപയോഗിക്കുകയാണ് പ്രാദേശിക ഭരണകൂടം. സമീപമേഖലയില്‍ നിന്ന് വീശുന്ന ഉഷ്ണക്കാറ്റില്‍ തീ വ്യാപിക്കുന്നതാണ് സര്‍ക്കാരിന്‍റെയും ജനങ്ങളുടെയും ആശങ്കയേറ്റുന്നത്. പാരിസ് കാലാവസ്ഥാ ഉമടമ്പടിയില്‍ നിന്ന് പിന്‍മാറിയ അമേരിക്കം ആഗോളതാപനമുണ്ടാക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങവ്‍ തിരിച്ചറിയണമെന്ന് രാജ്യാന്തര പരിസ്ഥിതി സംഘടനകള്‍ ഓര്‍മിപ്പിക്കുന്നത്. ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍ നിരത്തി ഇതിനെ പ്രതിരോധിക്കാന്‍ യു.എസ് ശ്രമിക്കുമ്പോഴും ഓരോ കാട്ടുതീക്കാലവും തുടച്ചുനീക്കുന്ന വനവിസ്തൃതി സൃഷ്ടിക്കുന്ന ആഘാതം  ആ രാജ്യത്തിന് വലിയ വെല്ലുവിളിയാണ്.

ലോകത്തെ മികച്ച ഫുട്ബോളര്‍ ആരാണ്  ? അഞ്ചാംവട്ടവും കായികലോകം ഒറ്റക്കെട്ടായി പറഞ്ഞു, അത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ.  കളിക്കളത്തിലെ  ദ്രുത ചലനങ്ങള്‍ പോലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബലോന്‍ ദ് ഓറിലേക്ക് വീണ്ടും ഓടിക്കയറി. കഴിഞ്ഞ സീസണില്‍ റയല്‍ മഡ്രി‍ഡിന് ചാംപ്യന്‍സ് ലീഗും ലാ ലിഗ കിരീടവും നേടിക്കൊടുത്തതാണ് റൊണാള്‍ഡോയെ ഒന്നാമനാക്കിയത്.  ഡേവിഡ് ബെക്കാമിനുശേഷം യുവാക്കളുടെ ഹരമായി മാറിയ റൊണാള്‍ഡോ മുടിയിലും വേഷത്തിലും വരുത്തിയ മാറ്റങ്ങള്‍ക്ക് അനുകരണക്കാര്‍ ഏറെയുണ്ടായി. കഴുത്തിലണിഞ്ഞ കുരിശിന്റെ ലോക്കറ്റുകളും ബ്രേസ് ലെറ്റുകളും വാങ്ങാനും യുവാക്കള്‍ പരക്കം പാഞ്ഞു. ഏതുമല്‍സരത്തിനിറങ്ങുമ്പോഴും പ്രാര്‍ഥനയില്‍  മുഴുകിയിരിക്കുന്ന റൊണാള്‍ഡ‍ോയുടെ ചിത്രങ്ങളും ആരാധകര്‍ നെഞ്ചിലേറ്റി. റൊണാള്‍ഡോയുടെ ഒാരോ നേട്ടത്തിനു പിന്നിലും ലോകമെമ്പാടുമുള്ള ഈ ആരാധാകരുടെ പ്രാര്‍ഥനയും പിന്തുണയുമുണ്ട്. 

MORE IN LOKA KARYAM
SHOW MORE