മാനുഷി മനോഹരി

manushi-chillar
SHARE

പിന്നിടുന്ന വാരത്തില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടമെത്തിയത് ചൈനയില്‍ നിന്നാണ്. സാന്യയില്‍ നടന്ന ലോകസൗന്ദര്യമല്‍സത്തില്‍ ഇന്ത്യയുടെ മാനുഷി ഛില്ലര്‍ വിജയകിരീടം ചൂടി. പതിനേഴ് വര്‍ഷത്തിനുശേഷം ഉപഭൂഖണ്ഡത്തിലേക്ക് സൗന്ദര്യകിരീടം മടങ്ങിയെത്തുമ്പോള്‍ അത് രാജ്യത്തിനാകെ അഭിമാനനിമിഷമാവുന്നു.

ഇന്ത്യക്കാരുടെ മുത്താണ് മാനുഷി ഛില്ലർ എന്ന സുന്ദരി. ഒൻപതു വർഷം മുൻപ് ഏതാനും പോയിന്റുകളുടെ വ്യത്യാസത്തിലാണ് ഇന്ത്യയ്ക്ക് ലോകസുന്ദരിപ്പട്ടം നഷ്ടമാകുന്നത്. അന്ന് മലയാളി പാർവതി ഓമനക്കുട്ടൻ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരി ലോകസുന്ദരി മത്സര വേദിയിൽ അഭിമാന നേട്ടത്തിന് അർഹയാകുന്നത്. ‌സൗന്ദര്യത്തിനും പഠനത്തിനുമപ്പുറം മറ്റു ചില മേഖലകളിൽക്കൂടി മാനുഷി മിടുക്കിയാണ്. നൃത്തം, കായികം, സാമൂഹിക സേവനം തുടങ്ങി ഒട്ടേറെ രംഗങ്ങളിൽ മികവു പ്രകടിപ്പിക്കുന്ന ഈ ഇരുപതുകാരിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.  

* 108 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ തോൽപ്പിച്ചാണ് പതിനേഴു വർഷത്തിനു ശേഷം മാനുഷി ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം തിരികെയെത്തിച്ചത്.

* ഹരിയാന സ്വദേശിയായ മാനുഷി മെഡിക്കൽ വിദ്യാർഥിയാണ്. മത്സരത്തിൽ ‘ബ്യൂട്ടി വിത്ത് എ പർപ്പസ്’ ടൈറ്റിലും മാനുഷി സ്വന്തമാക്കിയിരുന്നു. ഹെഡ് ടു ഹെഡ് ചാലഞ്ചിലും ഈ ഇരുപതുകാരി സുന്ദരി വിജയം നേടി.

* ഡൽഹിയിലെ സെന്റ് തോമസ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നിലവിൽ ഭഗത് ഫൂൽ സിങ് ഗവ.മെഡിക്കൽ കോളജിലെ വിദ്യാർഥിയാണ്.

* മാനുഷിയുടെ പിതാവ് ഡോ:മിത്രാ ബസു ഛില്ലർ ഒരു സയന്റിസ്റ്റ് ആണ്, അമ്മ നീലം ഛില്ലർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ബിഹേവിയർ ആൻഡ് അലീഡ് സയൻസസിൽ ന്യൂറോ കെമിസ്ട്രി വിഭാഗത്തിന്റെ മേധാവിയാണ്. 

* ഇരുപതുകാരിയായ മാനുഷി മിസ് വേൾഡ് പട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ്. 

* കുച്ചിപ്പുടിയിൽ വൈദഗ്ധ്യം പ്രകടിപ്പിച്ചിട്ടുള്ള മാനുഷി പ്രഗത്ഭ നർത്തകരായ രാജാ, രാധാ റെഡ്ഡി എന്നിവർക്കു കീഴിലാണ് നൃത്തം അഭ്യസിച്ചിട്ടുള്ളത്. 

* നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ഭാഗമായിരുന്ന മാനുഷി എഴുത്തിന്റെ മേഖലയിലും പെയിന്റിങ്ങിലും മികവു കാണിച്ചിട്ടുണ്ട്. 

* ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള മാനുഷിയുടെ മറ്റൊരു വിനോദം നീന്തലാണ്.

*  ബ്യൂട്ടി വിത് എ പർസ് എന്ന പ്രൊജക്ടിന്റെ ഭാഗമായി ആർത്തവ ശുചിത്വത്തെക്കുറിച്ച് ഇരുപതോളം ഗ്രാമങ്ങളിൽ േബാധവല്‍ക്കരണം നടത്തിയിട്ടുണ്ട്. 

* കായിക മേഖലയിലും താൽപര്യമുള്ള മാനുഷി പാരാഗ്ലൈഡിങ്, ബംഗീ ജംപിങ്, സ്കൂബാ ഡൈവിങ് എന്നിവയിലെല്ലാം പ്രഗത്ഭയാണ്. 

MORE IN LOKA KARYAM
SHOW MORE