എഷ്യയില്‍ ചരിത്രസന്ദര്‍ശനം നടത്തി ഡോണള്‍ഡ് ട്രംപ്

trump-at-asia
SHARE

ഏഷ്യയുടെ ആതിഥ്യത്തിലലിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റിന്റെ ചരിത്രപര്യടനം. വിവാദവിഷയങ്ങളില്‍ ഉറച്ച നിലപാടില്ലാതെയും പ്രതീക്ഷിച്ചത്ര പ്രശ്നങ്ങള്‍ സൃഷ്ടിക്കാതെയുമാണ് പന്ത്രണ്ടുദിവസത്തെ ഏഷ്യാസന്ദര്‍ശനം പൂര്‍ത്തിയാക്കി ഡോണള്‍ഡ് ട്രംപ് അമേരിക്കയില്‍ തിരിച്ചെത്തിയത്. സന്ദര്‍ശനത്തിന്റെ ജയപരാജയങ്ങളെക്കുറിച്ചുള്ള വിശകലനങ്ങള്‍ തകൃതിയായി നടക്കുമ്പോഴും ട്രംപിന്റെ ഇതുവരെ കാണാത്ത ചില പ്രത്യേകതകള്‍ ഈ പര്യടനത്തില്‍ ദൃശ്യമായി എന്നത് തള്ളിക്കളയാനാകില്ല. പക്ഷേ വിട്ടുകളഞ്ഞ പലതിനും ഭാവിയില്‍ ട്രംപ് മറുപടി പറയേണ്ടിയും വരും. 

ഇന്ത്യ–പസഫിക് മേഖലയിലെ ചൈനയുടെ സ്വേച്ഛാപരമായ നടപടികൾക്കും കടന്നുകയറ്റത്തിനും പരോക്ഷമായ മുന്നറിയിപ്പു നൽകിയാണ് സുപ്രധാന ചതുർരാഷ്ട്ര സഖ്യത്തിന് ഔദ്യോഗിക തുടക്കം കുറിച്ചത്. ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണു മേഖലയുടെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനുമായി ഒരുമിക്കുന്നത്. ദക്ഷിണ ചൈനാക്കടലിൽ ചൈനയുടെ സൈനിക ഇടപെടൽ വർധിച്ച പശ്ചാത്തലത്തിൽ, സഖ്യത്തിന്റെ ഓരോ നീക്കവും നിർണായകമാകും. നിയമകേന്ദ്രീകൃതമായ വ്യവസ്ഥയും രാജ്യാന്തര നിയമങ്ങൾ ബഹുമാനിച്ചുള്ള ഇടപെടലും മേഖലയിൽ ഉറപ്പാക്കാനാണു സഖ്യരൂപീകരണമെന്നു നാലു രാജ്യങ്ങളും വെവ്വേറെ പ്രസ്താവനകളിൽ അറിയിച്ചു. സഖ്യത്തിൽനിന്ന് ഒഴിവാക്കപ്പെട്ടതിലെ അനൗചിത്യം ചൂണ്ടിക്കാണിച്ച ചൈനീസ് വിദേശകാര്യ മന്ത്രാലയം, ചതുർരാഷ്ട്ര കൂട്ടായ്മ ചൈനയെ ലക്ഷ്യമിട്ടുള്ളതല്ലെന്നു പ്രത്യാശിക്കുന്നതായി പറഞ്ഞു.

ആസിയാൻ സമ്മേളനത്തിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തങ്ങുന്ന ഹോട്ടലിലെത്തി നരേന്ദ്ര മോദികൂടിക്കാഴ്ച നടത്തിയിരുന്നു. മോദി മഹാനായ മാന്യനാണെന്നും അമേരിക്കയുടെ സുഹൃത്താണെന്നും ഇന്ത്യയിൽ വലിയ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ട്രംപ് പിന്നീടു പറഞ്ഞു. ഉഭയകക്ഷി നയതന്ത്ര ബന്ധത്തിനുമപ്പുറത്തേക്ക്, ഏഷ്യയുടെ നല്ല ഭാവിക്കായി ഇന്ത്യ–യുഎസ് സൗഹൃദം പ്രയോജനപ്പെടുത്തണമെന്നു മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ നിക്ഷേപങ്ങൾക്ക് ആസിയാൻ നേതാക്കളെ ക്ഷണിക്കുകയും ചെയ്തു. 

ചൈന ട്രംപിനെ സല്‍ക്കരിച്ചുവീഴ്ത്തിയെങ്കില്‍ ഏറ്റവുംപ്രധാന പങ്കാളിയായ ദക്ഷിണ കൊറിയ അത്രമാത്രം ആവേശം കാട്ടിയില്ല എന്നതും ശ്രദ്ധേയമായി. ഉത്തരകൊറിയയുമായി ചര്‍ച്ച നടത്തണം എന്ന നിലപാടുള്ള പുതിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന് ട്രംപിന്റെ നിലപാടുകളോടുള്ള ഭിന്നതയാണ് അതില്‍ പ്രകടമായത്. ആതിഥ്യമര്യാദയില്‍ ഒരു കുറവും വരുത്തിയില്ലെങ്കിലും ട്രംപിനായി ഒരുക്കിയ വിരുന്നില്‍ മൂണ്‍ ചില രാഷ്ട്രീയ നിലപാടുകള്‍ കൂടി കരുതിയിരുന്നു 

MORE IN LOKA KARYAM
SHOW MORE