കാട്ടുതീ വിഴുങ്ങിയ കാലിഫോര്‍ണിയ

SHARE

ഒന്നിനുപുറകെ ഒന്നായി ദുരന്തങ്ങള്‍ വിടാതെ പിന്തുടരുന്ന അമേരിക്കയില്‍ ഒടുവിലെത്തിയത് കാട്ടുതീയാണ്. അമേരിക്കയിലെ മൂന്നാമത്തെ വലിയ സംസ്ഥാനമായ കാലിഫോര്‍ണിയയെ വിഴുങ്ങിയ കാട്ടുതീയില്‍ എണ്‍പത്തി അയ്യായിരത്തിലേറെ ഹെക്ടര്‍ പ്രദേശം കത്തി ചാമ്പലായി. എന്നാല്‍ വലിയദുരന്തത്തിനിടയിലും കൃത്യമായ രക്ഷാപ്രവര്‍ത്തനവുമായി അമേരിക്ക ലോകത്തിന് വീണ്ടും മതൃകയായി 

ഒക്ടോബര്‍ എട്ടിന് രാവിലെ മുതല്‍ . വടക്കന്‍ കാലിഫോര്‍ണിയയില്‍ ചൂടുകാറ്റിന്റെ വേഗത കൂടിവരികയായിരുന്നു... സംസ്ഥാനത്തെ ഫോറസ്റ്ററി അന്‍റ് വൈല്‍ഡ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് വടക്കന്‍ കാലിഫോര്‍ണിയയിലില്‍ എല്ലായിടങ്ങളിലും റെഡ് ഫ്ലാഗ് ഉയര്‍ത്തി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 40 കിലോമീറ്റര്‍ വേഗത്തിലടിച്ചിരുന്ന ചൂടുകാറ്റ് വൈകുന്നേരമായപ്പോഴേക്കും 110 കിലോമീറ്റര്‍ വേഗത്തിലേക്ക് ഉയര്‍ന്നു...  ഉണങ്ങിയ ഇലകള്‍ കൂട്ടിയുരസി പലയിടത്തും തീപ്പൊരി ഉണ്ടായി...ഇത് പടര്‍ന്നു വലുതായി....കാര്യങ്ങള്‍ കൈവിട്ടുു .കാലിഫോര്‍ണിയയുടെ ആകാശത്ത് പുകപടലങ്ങള്‍ നിറഞ്ഞുതുടങ്ങി... 

നിയന്ത്രിക്കാന്‍ കഴിയാത്ത വേഗത്തില്‍ തീപടരുന്നതാണ് പിന്നീട് കണ്ടത്... വടക്കന്‍ കാലിഫോര്‍ണിയയുടെ ആകാശ ദൃശ്യങ്ങള്‍ അമേരിക്കയെ മാത്രമല്ല ലോകത്തെയാകെ ഞെട്ടിച്ചു.... 400 ഹെക്ടര്‍ പ്രദേശത്ത് ആദ്യം പടര്‍ന്ന തീ കെടുത്താമെന്ന പ്രതീക്ഷയില്‍ അഗ്നിസുരക്ഷാവിഭാഗം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു... എന്നാല്‍ നിര്‍ത്താതെ അടിച്ചുകൊണ്ടിരുന്ന ചൂടുകാറ്റില്‍ ദൗത്യം തുടരാനായില്ല..,.തീ കൂടുതല്‍  പ്രദേശങ്ങളെ വിഴുങ്ങികൊണ്ടിരുന്നു.....നാപ്പ, ലേക്ക്, സൊണോമ, മെന്‍ഡോസിനോ തുടങ്ങി വടക്കന്‍ കാലിഫോര്‍ണിയയിലെ ഏകദേശം എല്ലാ പ്രദേശങ്ങളും അഗ്നിയില്‍ അമര്‍ന്നു,, ഒക്ടോബര്‍ ഒന്‍പതിന്  കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. hold ദുരന്തപ്രഖ്യാപനം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അംഗീകരിച്ചു.  

ഒക്ടോബര്‍ പതിനാലോടെ 85000 ഹെക്ടര്‍ സ്ഥലത്താണ് തീ പടര്‍ന്നത്.,.,5700 വീടുകള്‍ കത്തിചാമ്പലായി. തീയണക്കാന്‍ കഴിഞ്ഞില്ലെങ്കിലും വലിയൊരു സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തം ചിട്ടയായി നടന്നു ..4 ദിവസത്തിനുള്ളില്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നിര്‍ദേശപ്രകാരം വീടൊഴിഞ്ഞ് പോയത് 90000 പേരാണ്. കത്തിയമരുന്ന വീടും സ്ഥലവും ഉപേക്ഷിച്ച് രക്ഷപ്പെടുകയല്ലാതെ വേറെവഴിയില്ലാത്ത അവസ്ഥ. പെട്ടന്ന് പടര്‍ന്ന തീയില്‍ രക്ഷപ്പെടാന്‍ പറ്റാത്ത. ചുരുക്കം പേര്‍ മാത്രമാണ് തീയില്‍ ജീവന്‍വെടിഞ്ഞത്.. ഇവരില്‍ എറെയും നടക്കാന്‍ പോലുമാകാത്ത വൃദ്ധന്‍മാരായിരുന്നു.  തീയില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ കഴിയാതെ വന്നവര്‍ 185 പേരെ പൊള്ളലേറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു... അഗ്നിശമന സേനയുടെ  10,000 ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെട്ടത്. ആയിരം ഫയര്‍ എ‍ഞ്ചിനുകള്‍ തീയണക്കാന്‍ ഉപയോഗിച്ചു. കാനഡയില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നും വരെ രക്ഷാപ്രവര്‍ത്തനത്തിന് വിദഗ്ധരെത്തി..  

തീക്കൊപ്പം വായുമലിനീകരണം. കാലിഫോര്‍ണിയയില്‍ മറ്റൊരുദുതന്തമായി. അന്തരീക്ഷമാകെ പുകമയമായി. ഒക്ടോബര്‍ പതിമൂന്നോടെ നാപ്പയടക്കമുള്ള പ്രദേശങ്ങളിലെ വായു വിഷാംശം നിറഞ്ഞ് ശ്വസിക്കാന്‍ പറ്റാത്ത അത്ര അപകടകരമായി. 250ലേറെ പേര്‍ വിഷവായു ശ്വസിച്ചതുമൂലം മാത്രം ആശുപത്രിയിലായി. തീ പിടുത്തത്തിന്റെ കെടുതികള്‍ പൂര്‍ണമായും അവസാനിച്ചാലും  മലിനമായ വായു ഏറെ നാള്‍ കാലിഫോര്‍ണിയയുടെ അന്തരീക്ഷത്തില്‍ നിലകൊള്ളുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് ഇവിടങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് തള്ളിവിടും. കാലിഫോര്‍ണിയയില്‍ നിന്നുള്ള വിഷവായു അയല്‍ സംസ്ഥാനങ്ങളായ ഓക്‌ലാന്‍ഡിലേക്കും, സാന്‍ഫ്രാന്‍സിസ്ക്കോയിലേക്കും പടര്‍ന്നിട്ടുണ്ട്.  ആകാശത്ത് പുകപടലങ്ങള്‍ നിറഞ്ഞുണ്ടായ കാഴ്ചാപ്രശ്നം കാരണം ഈ സംസ്ഥനങ്ങളിലെല്ലാം വിമന സര്‍വീസുകള്‍ റദ്ദാക്കി. വനങ്ങള്‍ കത്തിനശിച്ചത് വലിയൊരുപ്രദേശത്ത് ഉണ്ടാക്കിയത് നികത്താനാവാത്ത പാരിസ്ഥിതിക പ്രശ്നങ്ങളാണ്.  ആകെ ഉണ്ടായ നാശനഷ്ടങ്ങള്‍ പരിശോധിച്ചാല്‍ 1918ലെ ക്ലോക്വറ്റ് തീപിടുത്തത്തിനു ശേഷം അമേരിക്കയിലുണ്ടായ ഏറ്റവുംവലിയ തീ പിടുത്തമാണിത്. 

MORE IN Loka Karyam
SHOW MORE