മീ ടൂ : ഹോളിവുഡ് തുറന്ന് പറയുന്നു

SHARE

കാസ്റ്റിങ് കൗച്ച് വിവാദം ഹോളിവുഡിനെ പിടിച്ചുലയ്ക്കുന്നു.  ഒാസ്കര്‍ ജേതാവും പ്രമുഖ നിര്‍മാതാവുമായ ഹാര്‍വി വൈന്‍സ്റ്റിനെതിരെ പ്രമുഖ നടിമാരടക്കം നിരവധി സ്ത്രീകളാണ് ലൈംഗിക ചൂഷണ ആരോപണം ഉന്നയി്ച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ് പത്രവും ദ ന്യൂയോര്‍ക്കര്‍ മാസികയുമാണ് ഇരകളുടെ ഒാഡിയോ ടേപ്പ് സഹിതം ഹോളിവുഡിനെ വിറപ്പിച്ച ബോംബിട്ടത്.  ആരോപണം പുറത്തു വന്നതിനു പിന്നാലെ അക്കാദമി അവാര്‍ഡ് കമ്മിറ്റി വൈന്‍സ്റ്റിന്‍റെ കസേര തെറിപ്പിച്ചു

എറിക റോസന്‍ബൗം.അഭിനയ മോഹവുമായി ഹോളിവുഡിലെത്തിയ എറിക റോസന്‍ബൗം താന്‍ അകപ്പെട്ട കെണിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകയോട് മനസു തുറന്നു. പലപ്പോഴും അവര്‍ വികാരാധീനയായി. ഹാര്‍വി വൈന്‍സ്റ്റിന്‍ എന്ന ഹോളിവുഡിലെ ഒന്നാം നമ്പര്‍ നിര്‍മാതാവിനെ പരിചയപ്പെട്ട എറിക താന്‍ ഉയരങ്ങള്‍ കീഴടക്കുമെന്ന് സ്വപ്നം കണ്ടു. പക്ഷെ പരിചയപ്പെട്ട് ഏതാനും ദിവസങ്ങള്‍ കൊണ്ടു തന്നെ വൈന്‍സ്റ്റിന്‍ തന്‍റെ ഉദ്ദേശം വെളിപ്പെടുത്തി. സഹകരിച്ചാല്‍ ഉയരങ്ങളിലെത്താമെന്നും.

സൂപ്പര്‍ താരങ്ങളായ ആഞ്ചലിന ജോളിയും ഗ്വനത്ത് പാള്‍ട്രോയും ആരോപണങ്ങളുമായി രംഗത്തെത്തിയതോടെയാണ് ഹോളിവുഡ് ശരിക്കും ഞെട്ടിയത്.

 ഗ്വെനെത്ത് പാള്‍ട്രോ , ഷേക്സ്പിയര്‍ ഇന്‍ ലവ് എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ലോകത്താകെ ആരാധകരെ നേടിയ ഹോളിവുഡ് സുന്ദരി. 1990 ജെയിന്‍ ഒാസ്റ്റിന്‍ ചിത്രമായ എമ്മയില്‍ അഭിനയിക്കുമ്പോഴാണ് ചിത്രത്തിന്‍റെ നിര്‍മാതാവു കൂടിയായ ഹാര്‍വി വൈന്‍സ്റ്റിനില്‍ നിന്ന് ഗ്വെനെത്തിന് മോശം അനുഭവമുണ്ടായത്. ഹാര്‍വി അങ്കിള്‍ എന്ന് താന്‍ വിളിച്ചിരുന്ന വൈന്‍സ്റ്റിന്‍  ഹോട്ടല്‍ റൂമില്‍ തന്നെ കടന്നു പിടിക്കുകയും  കിടപ്പറയിലേക്ക് ക്ഷണിക്കുകയും ചെയ്തെന്ന്  താരം ന്യൂയോര്‍ക് ടൈംസിനോട് വെളിപ്പെടുത്തി. അന്ന് ഗ്വെനെത്തിന്‍റെ കാമുകനായിരുന്ന ബ്രാഡ് പിറ്റും വൈന്‍സ്റ്റിനും തമ്മില്‍ ഇതെച്ചൊല്ലി വാക്കേറ്റമുണ്ടായെന്നും ഹോളിവുഡില്‍ സംസാരമുണ്ട്. ബ്രാഡ് പിറ്റ് വിരട്ടിയതിനെത്തുടര്‍ന്നാണത്രെ വൈന്‍സ്റ്റിന്‍ ഗ്വെനെത്തിനെ വിട്ടത്. ഗ്വെനെത്ത് ഒാസ്കര്‍ നേടിയ ഷേക്സ്പിയര്‍ ഇന്‍ ലവിന്‍റെ നിര്‍മാതാവും വൈന്‍സ്റ്റിന്‍ തന്നെ 

വൈന്‍സ്റ്റിന്‍ ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന തീരുമാനമെടുത്തതിന്‍റെ കാരണം ആഞ്ചലിന ജോളി വെളിപ്പെടുത്തി. അ1998ല്‍ പ്ലെയിങ് ബൈ ഹാര്‍‌ട്ടില്‍ അഭിനയിക്കുമ്പോഴാണ് കിടപ്പറ മോഹവുമായി നിര്‍മാതാവ് ജോളിയെ സമീപിച്ചത്. വൈന്‍സ്റ്റിന്‍റെ മോഹങ്ങളെ മുളയിലെ നുള്ളിയ ജോളി അയാളുടെ ചിത്രങ്ങളില്‍ പിന്നീട് അഭിയനയിച്ചില്ല. . ഒാസ്കര്‍ അവാര്‍ഡ് വേദിയില്‍ വൈന്‍സ്റ്റിന്‍റെ പേര് പറയാതിരുന്നത് അയാളോടുള്ള വെറുപ്പുകൊണ്ടാണെന്ന് ആഞ്ചലിന പറഞ്ഞു. 

ഗോള്‍ഡന്‍ ഗ്ലോബ്, എമ്മി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ജനപ്രിയ താരവും സാമൂഹ്യപ്രവര്‍ത്തകയുമായ ആഷ്ലി ജൂഡും വൈന്‍സ്റ്റിനെതിരെ പരാതിയുമായി രംഗത്തെത്തി. ആക്ഷന്‍ താരം കൈറ്റ് ബെക്കിന്‍സെയിലിന് 17 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് വൈന്‍സ്റ്റിനില്‍ നിന്ന് മോശം അനുഭവമുണ്ടായത്. ഒരുവിധം രക്ഷപെടുകയായിരുന്നെന്ന് ബെക്കിന്‍സെയില്‍ വെളിപ്പെടുത്തി. ഒൗദ്യോഗിക കൂടിക്കാഴ്ചക്കെത്തിയ തനിക്ക് വൈന്‍സ്റ്റിനില്‍ നിന്ന് നേരിടേണ്ടി വന്ന അനുഭവം നടി കാതറിന്‍ കെന്‍ഡല്‍ ചാനല്‍ ചര്‍ച്ചക്കിടെ വിവരിച്ചത് ഇങ്ങനെ..

വൈന്‍സ്റ്റിന്‍റെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയ ടെലിവിഷന്‍ അവതാരക ലോറന്‍സിവന് ആ ദിവസം അറപ്പോടും വെറുപ്പോടുമേ ഒാര്‍ക്കാന്‍ കഴിയൂ. അടുക്കള കാണിക്കാമെന്ന് പറഞ്ഞ് കൂടെക്കൂട്ടിയ വൈന്‍സ്റ്റിന്‍ പിന്നീട് കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ അവര്‍ ഇങ്ങനെ വിവരിക്കുന്നു  ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് ബച്ചനെയും തനിച്ച് കാണണമെന്ന് വൈന്‍സ്റ്റിന്‍ മോഹിച്ചിരുന്നത്രെ. 

1992 മുതല്‍ വൈന്‍സ്റ്റിന്‍ ലൈംഗിക താല്‍പര്യങ്ങളോടെ സമീപിച്ചിട്ടുള്ള സ്ത്രീകളാണ് ഇപ്പോള്‍ തുറന്നുപറച്ചില്‍ നടത്തിയത്.  8 പേരെ പണം കൊടുത്ത് ഒതുക്കിയെന്നും സംസാരമുണ്ട്. മറ്റുള്ളവരുടെയല്ലാം സമ്മതത്തോടെയാണ് താന്‍ ബന്ധപ്പെട്ടതെന്ന് വൈന്‍സ്റ്റിന്‍ അവകാശവാമുന്നയിച്ചെങ്കിലും ഇറ്റാലിയന്‍ മോഡലിനെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്ന ഒാഡിയോ പുറത്തുവന്നത് ഈ വാദത്തെ പൊളിച്ചു.  ഏതായാലും വിശദീകരണം കേള്‍ക്കാന്‍ നില്‍ക്കാതെ ഭാര്യ ജോര്‍ജിന ചാപ്മാന്‍ ഗുഡ് ബൈ പറഞ്ഞത് വൈന്‍സ്റ്റിന് ഇരട്ടപ്രഹരമായി. 

 2015 മാര്‍ച്ച് 28 നാണ് ഹോളിവുഡ് ഭീമന്‍റെ ജീവിതം തലകീഴായി മറിച്ച   സംഭാഷണം ഉണ്ടായത്. ഒൗദ്യോഗിക ആവശ്യത്തിന് കാണാനെത്തിയ ഇറ്റാലിയന്‍ മോഡല്‍ അംബ്ര ബാറ്റിലാനയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്ന വൈന്‍സ്റ്റിന്‍റെ ശബ്ദമാണിത്. തനിക്ക് താല്‍പര്യമില്ലെന്ന് യുവതി ആവര്‍ത്തിച്ചിട്ടും പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുന്ന വൈന്‍സ്റ്റിന്‍. പിറ്റേന്നു തന്നെ അംബ്ര ബാറ്റിലാന പൊലീസില്‍ പരാതിപ്പെട്ടു. കാര്യങ്ങവ്‍ കൈവിട്ടു പോകുമെന്ന് തോന്നിയ വൈന്‍സ്റ്റിന്‍ കേസ് ഒതുക്കാന്‍ പണവും സ്വാധീനവും ഉപയോഗിച്ചു. ബാറ്റിലാനയെക്കുറിച്ച് ടാബ്ലോയിഡുകളില്‍ മോശം കഥകള്‍ പ്രചരിച്ചു. അവര്‍ സ്ഥിരം പരാതിക്കാരിയാണെന്നുവരെ മഞ്ഞപ്പത്രങ്ങള്‍ എഴുതി.  ഒടുവില്‍ വന്‍ തുക നഷ്ടപരിഹാരം നല്‍കി ബാറ്റിനാലനയുടെ പരാതി വൈന്‍സ്റ്റിന്‍ ഒതുക്കി.  ഉന്നത സ്വാധീനത്തില്‍ പൊലീസ് അന്വേഷണവും അവസാനിച്ചു. ബാറ്റിലാനയെ മാത്രമല്ല, പരാതിപ്പെട്ട മറ്റ് ഏഴ് സ്ത്രീകളെയും ഇങ്ങനെ പണം നല്‍കി നിശബദ്്രാക്കി. 

അഭിനയ മോഹവുമായി എത്തുന്ന പെണ്‍കുട്ടികളുടെ സ്വപ്നങ്ങളെ മുതലെടുക്കുകയാണ് ഹാര്‍വി വൈന്‍സ്റ്റിന്‍ ചെയ്തിരുന്നത്. പണവും സ്വാധീനവുമുള്ള പുരുഷന്‍റെ ധാര്‍ഷ്ട്യവും അടങ്ങാത്ത ലൈംഗികതൃഷ്ണയുമാണ് അയാളെ നയിച്ചത്. പ്രശസ്ത താരം എമ്മ തോംസണ്‍ന്‍റെ വാക്കുകളില്‍, ദയയില്ലാത്ത വേട്ടക്കാരനെപ്പോലെ ഇരകള്‍ക്ക് പിന്നാലെ അയാള്‍ പാഞ്ഞു.  പ്രഫഷനും മാനവും ഭയന്ന് പലരും കാര്യങ്ങള്‍ പുറത്തു പറഞ്ഞില്ല . എന്നെങ്കിലും പറയാന്‍ തുനിഞ്ഞവരെല്ലാം ചലച്ചിത്ര ലോകത്തിന് പുറത്തായി, വാര്‍ത്തകള്‍ വെളിച്ചം കണ്ടില്ല പക്ഷെ പെണ്‍ശരീരത്തോട് ആര്‍ത്തി പൂണ്ട് എന്തും ചെയ്യാനിറങ്ങി പുറപ്പെടുന്ന പലര്‍ക്കും പറ്റിയത് തന്നെയാണ് വൈന്‍സ്റ്റിന്‍റെ കാര്യത്തിലും ഉണ്ടായത് . കുടുങ്ങി. അതും വക്‍ഷങ്ങള്‍ക്കിപ്പുറം ഇങ്ങനെയൊരു തിരിച്ചടി ഹോളിവുഡിലെ കിരീടം വയ്ക്കാത്ത രാജാവ് പ്രതീക്ഷിച്ചതല്ല.  സ്വന്തം കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നുപോലും പുറത്തായി. തെറ്റുപറ്റി ഒരവസരം കൂടി നല്‍കണം , തള്ളിപ്പറയരുത് എന്നെല്ലാം സുഹൃത്തുക്കള്‍ക്ക് സന്ദേശമയക്കുന്നുണ്ടെങ്കിലും  കരുത്തരായ ഒരു കൂട്ടം സ്ത്രീകള്‍ പരാതികളില്‍ ഉറച്ചുനിന്നതോടെ പുരുഷ കേസരികളെല്ലാം വൈന്‍സ്റ്റിനെ തള്ളിപ്പറഞ്ഞു.  വൈന്‍സ്റ്റിന്‍ വിവാദം ലോകത്താകമാനം സ്ത്രീകള്‍ക്ക്് തൊഴിലിടങ്ങളില്‍ തങ്ങള്‍ നേരിടുന്ന ലൈംഗിക ചൂഷണം തുറന്നു പറയാനുള്ള ധൈര്യമേകി.

 Me Too എന്ന ഹാഷ്ടാഗില്‍ ലോകപ്രശസ്ത ചലച്ചിത്ര താരങ്ങളടക്കം തങ്ങളുടെ ദുരനുഭവങ്ങള്‍ പങ്കുവച്ചു. വൈന്‍സ്റ്റിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്താക്കിയ അക്കാദമി ഒാഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് വാര്‍ത്താക്കുറിപ്പില്‍ ഇങ്ങനെ പറഞ്ഞു. ..സഹപ്രവര്‍ത്തകരുടെ അന്തസിനെ മാനിക്കാത്ത വ്യക്തിയെ പുറത്താക്കുക മാത്രമല്ല ഇതിലൂടെ അക്കാദമി ചെയ്യുന്നത് , മറിച്ച് തൊഴിലിടത്തെ ലൈംഗിക ചൂഷണമെന്നത് ഹോളിവുഡ് വച്ചുപൊറുപ്പിക്കില്ല എന്ന ശക്തമായ സന്ദേശം നല്‍കുക കൂടിയാണ്. ജോലി സ്ഥലത്തെ ലൈംഗിക ചൂഷണമെന്ന വിഷയത്തെ സമൂഹം കുറെക്കൂടി ഗൗരവത്തോടെ കാണേണ്ടതുണ്ട്. എല്ലാ ബോര്‍ഡംഗങ്ങള്‍ക്കും നിര്‍ബന്ധിത പെരുമാറ്റച്ചട്ടവും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നു. ഹോളിവുഡിലെ വമ്പന്‍ നിര്‍മാതാവിന്‍റെ പതനം ലോകത്താകെത്തന്നെ ചലച്ചിത്ര ലോകത്തിന് ഒരു മുന്നറിയിപ്പാണ്. അഭിനയം അല്ലെങ്കില്‍ മോഡലിങ് രംഗത്തേക്ക് കടന്നുവരുന്ന പെണ്‍കുട്ടികളെ കേവലം ഉപഭോഗവസ്തുവായി കാണുന്നവര്‍ക്കുള്ള ശക്തമായ താക്കീത്. 

MORE IN Loka Karyam
SHOW MORE