ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയുടെ കസേരയിളകുമോ ? പാര്‍ട്ടിക്കുള്ളിലെ പടയൊരുക്കങ്ങളോട് കണ്ണടച്ച് മുന്നോട്ടുപോകാന്‍ മെയ് ശ്രമിക്കുന്നുണ്ടെങ്കിലും ക്രിസ്മസ് വരെ മാത്രമേ മെയ് അധികാര കസേരയിലുണ്ടാകൂ എന്നാണ് സൂചന. പ്രധാനമന്ത്രിയുടെ സമയം ഒട്ടും, ഒട്ടും തന്നെ നല്ലതല്ലെന്ന് വിളിച്ചുപറയുന്നതായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കണ്‍വന്‍ഷനിലെ അവരുടെ പ്രകടനവും. മേയുടെ അനാരോഗ്യവും പാര്‍ട്ടിയുടെ അനാരോഗ്യവും അടിമുടി നിഴലിച്ചു കണ്‍വന്‍ഷനില്‍
ഡേവിഡ് കാണറൂണിനെപ്പോലെ വിമര്‍ശനങ്ങളെ ഭയന്ന് ഒളിച്ചോടുന്നയാളല്ല തെരേസ മെയ് എന്നാണ് പൊതുവെ വിലയിരുത്തുന്നത്. മന്ത്രിസഭാ പുനസംഘടനയെന്ന സൂചന പ്രധാനമന്ത്രി നല്കി കഴിഞ്ഞു. അങ്ങനെയെങ്കില്‍ തന്റെ കസേര സ്വപ്നം കണ്ടു നടക്കുന്ന ബോറിസ് ജോണ്‍സന്റെ കസേരയാവും മെയ് ആദ്യം തെറിപ്പിക്കുക. ഏതായാലും കാത്തിരിക്കാം ബ്രിട്ടിഷ് രാഷ്ട്രീയത്തെ കാത്തിരിക്കുന്നത് സംഭവബഹുലമായ ദിനങ്ങളാണ്.