ഒരു ചുവപ്പൻ അപാരത

SHARE

വിപ്ളവം എന്തെന്നറിയാത്തവര്‍ക്കും ചെ ഗുവേരയെ അറിയാം.  പോരാട്ടമെന്ന വാക്കിന്റെ പര്യായമാണ് ലോകത്തിന് ചെഗുവേര, ചെയുടെ രക്തസാക്ഷിത്വത്തിന് അരനൂറ്റാണ്ട് തികഞ്ഞ വാരമാണിത്. അമ്പതുകൊല്ലത്തിനിപ്പുറവും എതിര്‍പ്പിന്റെ സ്വരമുയര്‍ത്തുന്ന യുവത്വത്തിന് പ്രചോദനമാണ് ആ മുഖം. ഒരു വശത്ത് ചെയുടെ വീരകഥകള്‍. മറുവശത്ത് സ്തുതിപാഠങ്ങളൊക്കെ തെറ്റെന്ന് പറയുന്ന പ്രചാരണങ്ങള്‍. എങ്ങനെയായാലും ,മരിച്ച് അരനൂറ്റാണ്ടിനിപ്പുറവും ചെ നമ്മുടെ കൂടെയുണ്ട്. മരണ ശേഷവും ചെഗുവേര വളര്‍ന്നു. ആരാധകരും വിമര്‍ശകരും പറഞ്ഞ കഥകളിലൂടെ. ആരാധകര്‍ക്ക് ചെ അമാനുഷനായിരുന്നു. വിമര്‍ശകര്‍ക്ക് രക്തദാഹിയായ കൊലയാളിയും. ചെഗുവേര എതിര്‍ത്തിരുന്ന മുതലാളിത്തം തന്നെ ഒടുവില്‍ ചെഗുവേരയെ ഏറ്റെടുത്തു. ചെ ഒരു ബ്രാന്‍ഡ് നാമമായി. ടീ ഷര്‍ട്ടിലും തൊപ്പിയിലും തിളങ്ങുന്ന താരസാന്നിധ്യമായി. പ്രൊഫൈല്‍ ചിത്രമായി. കലഹിക്കുന്നവന്റെ ഐക്കണായി. കമ്യൂണിസ്റ്റ്  കാല്‍പനികര്‍ക്ക് നിത്യഹരിത നായകനായി.  ചെയെ ഹീറോയാക്കാന്‍ രാഷ്ട്രീയം പോലും പ്രശ്നമല്ലെന്നായി. ചെയുടെ രാഷ്ട്രീയം എന്നും പറഞ്ഞത് ഒരു കാര്യമായിരുന്നു.

പഴുത്താല്‍ വീണുകിട്ടുന്ന ആപ്പിളല്ല വിപ്ളവം. അത് വീഴ്ത്തുക തന്നെ വേണം.

MORE IN Loka Karyam
SHOW MORE