മോദിക്ക് വീണ്ടും പ്രധാനമന്ത്രിയാകാന്‍ കഴിയുമോ?

narendra-modi-3
SHARE

പ്രതിപക്ഷത്തിന്‍റെ ചലഞ്ച് അതിജീവിക്കാന്‍ നരേന്ദ്ര മോദിക്ക് കഴിയുമോ? പ്രധാനമന്ത്രിക്കസേരയില്‍ രണ്ടാം ഉൗഴത്തിന് സാധ്യതയുണ്ടോ? പ്രതിസന്ധികള്‍ ഏറെയുണ്ട്. പക്ഷെ, സാധ്യതകള്‍ പൂര്‍ണമായും അടഞ്ഞിട്ടുമില്ല. മോദി തരംഗം മാഞ്ഞുവെന്ന് എതിരാളികള്‍ ആവര്‍ത്തിച്ച് ആണയിടുമ്പോഴും ബിജെപി ഏറ്റവും അധികം പ്രതീക്ഷയര്‍പ്പിക്കുന്നത് മോദി മാജിക്കില്‍ തന്നെയാണ്. മുന്നിലുള്ള ഒാരോ നിമിഷവും നിര്‍ണായകമാണ്. കണക്കും കാര്യകാരണങ്ങളും പരിശോധിക്കാം.

ചിരവൈരികളായ മായാവതിയും അഖിലേഷ് യാദവും കൈകോര്‍ത്തതാണ് ഇന്ത്യയില്‍ ഏറ്റവും അധികം ലോക്സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്തുണ്ടായ സുപ്രധാന രാഷ്ട്രീയ നീക്കം. 80 സീറ്റുകളാണ് യുപിയിലുള്ളത്. 71 സീറ്റുകളില്‍ 2014ല്‍ ബിജെപി ഒറ്റയ്ക്ക് വിജയിച്ചിരുന്നു. 2017ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 403ല്‍ 325 സീറ്റുകളില്‍ വിജയിച്ച് ബിജെപി ചരിത്രമെഴുതി. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി. എന്നാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ പ്രതിപക്ഷം ഒന്നിച്ച് നിന്നപ്പോള്‍ ബിജെപിക്ക് തിരിച്ചടിയേറ്റു. എസ്പി– ബിഎസ്പി സഖ്യത്തില്‍ പക്ഷെ, കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് ശതമാനം മാനദണ്ഡമാക്കിയാല്‍ 47 സീറ്റുകളില്‍ എസ്പി –ബിഎസ്പി സഖ്യം ബിജെപിയെ തറപറ്റിക്കാന്‍ ഇടയുണ്ട്. മോദി തരംഗവും സംസ്ഥാന ഭരണത്തിന്‍റെ ബലവും മുന്നാക്ക സംവരണവും തുണയ്ക്കുമെന്നാണ് ബിജെപി പ്രതീപക്ഷ. കോണ്‍ഗ്രസ് എല്ലാ സീറ്റുകളിലും മല്‍സരിച്ചാല്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കും.

യുപി വിട്ട് ബിഹാറിലെത്തില്‍ പ്രതിപക്ഷ െഎക്യം കുറേകൂടി ശക്തമാണ്. ലാലുപ്രസാദ് യാദവിന്‍റെ ആര്‍ജെഡിയും കോണ്‍ഗ്രസും ഒന്നിച്ച് നില്‍ക്കുന്നു. പ്രതിപക്ഷനിരയിലെ മറ്റുള്ളവരുടെ മാനസീക പിന്തുണ ഒപ്പമുണ്ട്. മഹാസഖ്യം വിട്ട് മോദിക്ക് കൈെകാടുത്ത നിതീഷ് കുമാറാണ് ബിജെപിയുടെ കരുത്ത്. ഒപ്പം ഇണങ്ങിയും പിണങ്ങിയും റാം വിലാസ് പസ്വാനും. 2014 ല്‍ മോദി തരംഗവും ത്രികോണമല്‍സരവും ബിജെപിക്ക് ഗുണം ചെയ്തു. 40 ലോക്സഭാ സീറ്റുകള്‍ ബിഹാറിലുണ്ട്. ഇത്തവണ ബിജെപി സഖ്യം ഒരുപക്ഷെ 20 സീറ്റില്‍ കൂടുതല്‍ നേടാനിടയില്ല. 

48 ലോക്സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ തവണ കാവി കൂട്ടായ്മ വന്‍ നേട്ടമുണ്ടാക്കി. എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തിന് ഏഴു സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ശിവസേനയും ബിജെപിയും ഇത്തവണ തനിച്ച് മല്‍സരിക്കാന്‍ ഒരുങ്ങുകയാണ്. മറുവശത്ത് എന്‍സിപിയും കോണ്‍ഗ്രസും തമ്മിലെ സഹകരണം കൂടുതല്‍ മെച്ചപ്പെട്ടു. സംസ്ഥാന ഭരണം പിടിച്ചെടുത്തതും തദ്ദേശ തിരഞ്ഞെടുപ്പുകളിലെ വലിയ മുന്നേറ്റങ്ങളും ബിജെപിക്ക് കരുത്താകുന്നു. കര്‍ഷക പ്രശ്നങ്ങളും അയോധ്യയിലെ രാമക്ഷേത്രവും ഉയര്‍ന്നുകവരും. മുന്നാക്ക സംവരണം മറാത്തകളെ ബിജെപിയോട് ചേര്‍ത്തുനിര്‍ത്തിയേക്കാം.

മധ്യപ്രദേശിലെ 29ല്‍ 27 സീറ്റുകളും 54 ശതമാനം വോട്ടുമാണ് ബിജെപിക്ക് 2014ല്‍ കിട്ടിയത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പക്ഷെ കോണ്‍ഗ്രസ് കഷ്ടിച്ച് അധികാരം പിടിച്ചു. ശിവ്‍രാജ് സിങ് ചൗഹാന് മുഖ്യമന്ത്രിസ്ഥാനം നഷ്ടമായി. കമല്‍നാഥ് സര്‍ക്കാരിന്‍റെ മധുവിധുകാലം കോണ്‍ഗ്രസിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടിക്കൊടുക്കുമെന്ന് ഉറപ്പ്. കഴിഞ്ഞ തവണ കിട്ടിയതിനേക്കാള്‍ പകുതി സീറ്റില്‍ ഒരുപക്ഷെ ബിജെപിക്ക് ഒതുങ്ങേണ്ടിവന്നേക്കാം. 

രാജസ്ഥാനിലും ഒരു ഭരണമാറ്റത്തിന്‍റെ അലയൊലികള്‍ അവസാനിച്ചിട്ടില്ല. കോണ്‍ഗ്രസ് തട്ടിമുട്ടി സര്‍ക്കാരുണ്ടാക്കി. 2014ല്‍ 25 സീറ്റുകളില്‍ 23 ഇടത്തും താമര വിരഞ്ഞെങ്കില്‍ ഇത്തവണ ബിജെപിക്ക് കാര്യങ്ങള്‍ ഒട്ടും എളുപ്പമല്ല. ഭരണം നഷ്ടമായ വസുന്ധരാ രാജെ ബിജെപി നേതൃവുമായി ഇടഞ്ഞ് നില്‍പ്പാണ്. കാര്‍ഷിക കടം എഴുതിത്തള്ളാന്‍ സംസ്ഥാനസര്‍ക്കാര്‍ നീക്കം തുടങ്ങിയത് കോണ്‍ഗ്രസിന് വോട്ടുകൊണ്ടുവരും. അശോക് ഗെഹ്‍ലോട്ടിനെയും സച്ചിന്‍ പൈലറ്റിനെയും മൂപ്പിളമതര്‍ക്കം തീര്‍ത്ത് ഒന്നിച്ച് നിര്‍ത്താന്‍ കഴിഞ്ഞത് രാഹുല്‍ ഗാന്ധിക്ക് ആശ്വാസമാകുന്നു. 

2014ല്‍ മോദിയുടെ തട്ടകം പൂര്‍ണമായും കാവിമയമായിരുന്നു. ഗുജറാത്തില്‍ 26 ല്‍ 26 ഇടത്തും ബിജെപി. മറ്റെല്ലാ സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണില്‍ ഇടിവുണ്ടായിലും ഗുജറാത്തില്‍ തിരിച്ചടിയുണ്ടാകരുതെന്നാണ് ബിജെപി നേതൃത്വം കട്ടായം പറഞ്ഞിട്ടുള്ളത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ വിയര്‍ത്താണ് ബിജെപി അധികാരം നിലനിര്‍ത്തിയത്. സാമ്പത്തിക സംവരണ തീരുമാനം സാമുദായിക സമവാക്യങ്ങള്‍ അനുകൂലമാക്കുമെന്നാണ് കണക്കുകൂട്ടല്‍.പരമ്പരാഗത ഹിന്ദുവോട്ടുകളില്‍ വിള്ളലുണ്ടാകാതിരിക്കാന്‍ അമിത് ഷാ നേരിട്ടാണ് ചരടുവലിക്കുന്നത്. 

കന്നഡമണ്ണില്‍ ഒപ്പറേഷന്‍ താമര വീണ്ടും തണ്ടൊടിഞ്ഞ് കിടക്കുകയാണ്. ജെഡിഎസ് കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ വീഴ്ത്താനുള്ള നീക്കം ഇതുവരെയും ലക്ഷ്യം കണ്ടിട്ടില്ല. ബിജെപിയും കോണ്‍ഗ്രസും ജെഡിഎസും തനിച്ച് മല്‍സരിച്ച 2014ല്‍ നേട്ടമുണ്ടാക്കിയത് ബിജെപി തന്നെ. 28 ലോക്സഭാ സീറ്റുകളില്‍ 17 ഇടത്ത് ബിജെപി ജയിച്ചു. ജെഡിഎസ് കോണ്‍ഗ്രസ് സഖ്യത്തിന് മുന്നില്‍ ബിജെപി ഇത്തവണ വല്ലാെത കിതയ്ക്കും. ഹിന്ദി ഹൃദയഭൂമിയിലെ വിജയത്തിന്‍റെ ആത്മവിശ്വാസവും സംസ്ഥാന ഭരണത്തിന്‍റെ തണലും കോണ്‍ഗ്രസിനുണ്ട്. ജെഡിഎസ് ജാതിസമാവാക്യം അനുകൂലമാക്കും. കാര്‍ഷിക കടം എഴുതിത്തള്ളാനുള്ള നീക്കം വോട്ടുകൊയ്യാന്‍ സഹായിച്ചേക്കാം.

ബംഗാളില്‍ ബിജെപിക്ക് ഇത്തവണ ഒരുപാട് കണക്കുകൂട്ടലുകളുണ്ട്. 42 സീറ്റുകളുള്ള വംഗദേശത്ത് 2014ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് 34 സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസിന്‍റെയും ഇടതുപാര്‍ട്ടികളുടെയും സ്വാധീനം ശോഷിച്ചുവരികയാണ്. ഗ്രാമീണമേഖലകളിലേയ്ക്ക് തൃണമൂല്‍ ശക്തമായ വേരോട്ടം നടത്തിക്കഴിഞ്ഞു. പ്രതിപക്ഷ ശബ്ദമായി ഉയര്‍ന്നുവരുന്നത് ബിജെപിയാണ്. ഹിന്ദുത്വം പരമാവധി പയറ്റുന്നുണ്ട്. എന്നാല്‍ പ്രധാനമന്ത്രി പദം സ്വപ്നം കാണുന്ന മമത ബാനര്‍ജി പരമാവധി സീറ്റുകള്‍ അക്കൗണ്ടിലാക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നു. ബംഗാളിലെ സീറ്റുകളാകും മമതയുടെ മൂലധനം. സീറ്റുകളുടെ എണ്ണത്തില്‍ ബിജെപിയാകും രണ്ടാം സ്ഥാനത്ത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കലൈഞ്ജറും പുരൈട്ച്ചി തലൈവിയും ഇല്ലാത്ത തിരഞ്ഞെടുപ്പാണ് ഇത്തവണ തമിഴകത്ത്. രണ്ട് അതികായരുടെ വിയോഗം ദ്രാവിഡരാഷ്ട്രീയത്തെ പ്രതിസന്ധികളിലേയ്ക്ക് തള്ളിവിട്ടിരിക്കുകയാണ്. തമിഴ്നാട്ടിലും പുതുച്ചേരിയിലുമായുള്ള 40 ലോക്സഭാ സീറ്റുകളില്‍ 37 ഇടത്തും അണ്ണാഡിഎംകെയാണ് ജയിച്ചത്. ബിജെപിയും പിഎംകെയും ഒാരോ സീറ്റിലും വിജയിച്ചു. ചാരത്തില്‍ നിന്ന് ഉദിച്ചുയരാന്‍ ഡിഎംകെ. എം.കെ സ്റ്റാലിനൊപ്പം നില്‍ക്കാന്‍ കെല്‍പ്പുള്ള നേതാക്കാള്‍ ഇപ്പോള്‍ തല്‍ക്കാലം തമിഴകത്തില്ല. ഡിഎംകെയുടെ മുന്നേറ്റം സഖ്യകക്ഷിയായ കോണ്‍ഗ്രസിനും ഗുണകരമാകും. അണ്ണാഡിഎംകെയിലെ ചേരിപ്പോരും അധികാരത്തര്‍ക്കവും ജയലളിത ബാക്കിയിട്ട വിജയഗാഥയ്ക്ക് ചരമക്കുറിപ്പ് എഴുതും. ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെച്ചൊല്ലി അണ്ണാഡിഎംകെയില്‍ ഭിന്നതയുണ്ട്. രജനികാന്തിന്‍റെയും കമല്‍ ഹാസന്‍റെയും രാഷ്ട്രീയപ്രവേശമാണ് മറ്റൊരു ഘടകം. രജനികാന്തിനെ ഒപ്പം നിര്‍ത്താന്‍ ബിജെപി സകല അടവും പയറ്റുന്നുണ്ട്. കമല്‍ ഏതായാലും ബിജെപി വിരുദ്ധ ചേരിയിലായിരിക്കും. കുഴഞ്ഞുമറിഞ്ഞ തമിഴകരാഷ്ട്രീയം ബിജെപിക്ക് കാര്യമായ പ്രതീക്ഷകള്‍ക്ക് വകനല്‍കുന്നില്ല.

നിയമസഭ നേരത്തെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടുകയും കൂടുതല്‍ കരുത്തോടെ വീണ്ടും അധികാരത്തിലെത്തുകയും ചെയ്ത കെ ചന്ദ്രശേഖര്‍റാവുവിന് ചുറ്റം ഭ്രമണം ചെയ്യുകയാണ് തെലങ്കാന രാഷ്ട്രീയം. 11 ലോക്സഭാ സീറ്റുകളില്‍ 2014ല്‍ ടി ആര്‍ എസ് ജയിച്ചു. കോണ്‍ഗ്രസിന്‍റെ മഹാകൂട്ടമി നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞു. കെ ചന്ദ്രശേഖര്‍ റാവു തല്‍ക്കാലം ബിജെപി, കോണ്‍ഗ്രസ് വിരുദ്ധ മുന്നണിക്കായാണ് നീക്കം നടത്തുന്നത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് പിന്തുണ നല്‍കാനുളള ഏല്ലാ സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. 

ആന്ധ്രയില്‍ നിയമസഭാ, ലോക്സഭാ വിധിയെഴുത്തുകള്‍ ഒന്നിച്ച് നടക്കും. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യം ഉന്നയിച്ച് ചന്ദ്രബാബുനായ്ഡു ബിജെപി സഖ്യം ഉപേക്ഷിച്ചു. പ്രതിപക്ഷനിരയില്‍ പ്രധാനിയായി. ശക്തമായ ഭരണവിരുദ്ധ വികാരം ടിഡിപി ആന്ധ്രയില്‍ നേരിടുന്നുണ്ട്. ആള്‍ബലവും അനുകൂലമായ രാഷ്ട്രീയ സാഹചര്യവും ഒത്തുവന്നാല്‍ എവിടെയേക്ക് ചായാനും ചന്ദ്രബാബുനായ്ഡു തയ്യാറാണ്. പ്രധാനമന്ത്രിയാകുകയെന്ന സ്വപ്നവും ഉള്ളിലുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് ഇത്തവണ നിലമെച്ചപ്പെടുത്തും. ജഗന്മോഹന്‍ റെഡ്ഡി അമിത് ഷായോട് അടുക്കുന്നുവെന്നാണ് അണിയറ സംസാരം.

ബിജെപി ഏറെ ആത്മവിശ്വാസത്തോടെ പോരാട്ടത്തിന് ഇറങ്ങുന്ന സംസ്ഥാനമാണ് ഒഡീഷ. താമര വിരിയിക്കാന്‍ മണ്ണുപാകപ്പെട്ടിട്ടുണ്ടെന്നാണ് കണക്കൂട്ടല്‍. നവീന്‍ പട്നായക്കിന്‍റെ കോട്ടതകര്‍ക്കാന്‍ ബിജെപി കയ്യുംമെയ്യും മറന്ന് പണിപ്പെടുന്നു.  2014ല്‍ 21ല്‍ 20 സീറ്റുകളിലും ബിജുജനതാദളാണ് വിജയിച്ചത്. ബിജെപി ഒരിടത്തും. ഇത്തവണ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെങ്കിലും നവീന്‍ പട്നായിക്കിന്‍റെ വീര്യം ചോര്‍ത്തിക്കളയാന്‍ കഴിയില്ല. നിയമസഭാ തിരഞ്ഞെടുപ്പും പൊതുതിരഞ്ഞെടുപ്പിനൊപ്പം നടക്കുന്നു. 

ഹിന്ദി ഹൃദയഭൂമിയിലെ കുറവുകള്‍ പരിഹരിക്കാന്‍ ബിജെപി ഉന്നമിടുന്നത് വടക്കുകിഴക്കന്‍ മേഖലയിലാണ്. കോണ്‍ഗ്രസിന്‍റെ പഴയ ശക്തികേന്ദ്രങ്ങളില്‍ പ്രദേശിക മുന്നണിയുണ്ടാക്കി ബിജെപി തേരോട്ടം നടത്തുകയാണ്. വടക്കുകിഴക്കന്‍ മേഖലയില്‍ ആകെ 25 സീറ്റുകളാണുള്ളത്. ത്രിപുരയില്‍ നിയമസഭാ, തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ വിജയക്കൊടിയേറ്റമായിരുന്നു. ചുവന്നതുരുത്ത് കാവിയില്‍ മുങ്ങി. അസമില്‍ സഖ്യകക്ഷിയായ എജിപി പിണങ്ങിയത് ബിജെപിക്ക് ക്ഷീണമാണ്. പൗരത്വനിയമം വടക്കുകിഴക്കന്‍ മണ്ണില്‍ വലിയ ധ്രുവീകരണത്തിനാണ് തീകൊളുത്തിയത്. വടക്കുകിഴക്കന്‍ മണ്ണില്‍ ഇത്തവണ ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ശബരിമല വിവാദങ്ങള്‍ കേരളത്തില്‍ ബിജെപിക്ക് ഗുണം ചെയ്യുമോ ? പഞ്ചാബില്‍ ക്യാപ്റ്റന്‍റെ അപ്രമാദിത്വം ഇല്ലാതാക്കാന്‍ ബിജെപി ശരോമണി അകാലദള്‍ സഖ്യത്തിന് കഴിയുമോ? മടങ്ങിയെത്താം ഇടവേളയ്ക്ക്ശേഷം.

ജലയളിതയുടെ മരണശേഷം അണ്ണാഡിഎംകെയെ പിന്നില്‍ നിന്ന് നിയന്ത്രിക്കുന്നത് ബിജെപിയാണെന്നാണ് അടക്കം പറച്ചില്‍. പാര്‍ലമെന്‍റില്‍ ബിജെപിയുടെ ബി ടീമായാണ് അണ്ണാഡിഎംകെ പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനം പലകുറി ഉയര്‍ന്നുകഴിഞ്ഞു. തമിഴകത്ത് പച്ചതൊടാന്‍ പല പ്ലാനുകളും ബിജെപിയുടെ പയറ്റുന്നു. എല്ലാവര്‍ക്കുമായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നാണ് പ്രഖ്യാപനം.

കലൈഞ്ജറും പുരൈട്ച്ചി തലൈവിയും ഇല്ലാത്ത തിരഞ്ഞെടുപ്പാണ് ഇത്തവണ തമിഴകത്ത്. രണ്ട് അതികായരുടെ വിയോഗം ദ്രാവിഡരാഷ്ട്രീയത്തെ പ്രതിസന്ധികളിലേയ്ക്ക് തള്ളിവിട്ടിരിക്കുകയാണ്. തമിഴ്നാട്ടിലും പുതുച്ചേരിയിലുമായുള്ള 40 ലോക്സഭാ സീറ്റുകളില്‍ 37 ഇടത്തും അണ്ണാഡിഎംകെയാണ് ജയിച്ചത്. ബിജെപിയും പിഎംകെയും ഒാരോ സീറ്റിലും വിജയിച്ചു. ചാരത്തില്‍ നിന്ന് ഉദിച്ചുയരാന്‍ ഡിഎംകെ. എം.കെ സ്റ്റാലിനൊപ്പം നില്‍ക്കാന്‍ കെല്‍പ്പുള്ള നേതാക്കാള്‍ ഇപ്പോള്‍ തല്‍ക്കാലം തമിഴകത്തില്ല. ഡിഎംകെയുടെ മുന്നേറ്റം സഖ്യകക്ഷിയായ കോണ്‍ഗ്രസിനും ഗുണകരമാകും. അണ്ണാഡിഎംകെയിലെ ചേരിപ്പോരും അധികാരത്തര്‍ക്കവും ജയലളിത ബാക്കിയിട്ട വിജയഗാഥയ്ക്ക് ചരമക്കുറിപ്പ് എഴുതും. ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെച്ചൊല്ലി അണ്ണാഡിഎംകെയില്‍ ഭിന്നതയുണ്ട്. രജനികാന്തിന്‍റെയും കമല്‍ ഹാസന്‍റെയും രാഷ്ട്രീയപ്രവേശമാണ് മറ്റൊരു ഘടകം. രജനികാന്തിനെ ഒപ്പം നിര്‍ത്താന്‍ ബിജെപി സകല അടവും പയറ്റുന്നുണ്ട്. കമല്‍ ഏതായാലും ബിജെപി വിരുദ്ധ ചേരിയിലായിരിക്കും. കുഴഞ്ഞുമറിഞ്ഞ തമിഴകരാഷ്ട്രീയം ബിജെപിക്ക് കാര്യമായ പ്രതീക്ഷകള്‍ക്ക് വകനല്‍കുന്നില്ല.

പെയാറും അണ്ണായും ഉഴുതുമറിച്ച ദ്രാവിഡ ഭൂമിയില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന് പിടിമുറുക്കാന്‍ ഏറെ പാടുപേടേണ്ടിവരും. അണ്ണാഡിഎംകെ വലിയ തോതില്‍ ഭരണവിരുദ്ധവികാരം നേരിടുന്നുണ്ട്. എം.കെ സ്റ്റാലിന്‍റെ നേതൃത്വത്തില്‍ ഡിഎംകെ വന്‍തിരിച്ചുവരവ് നടത്തിയാല്‍ അണ്ണാഡിഎംകെ രണ്ടക്കം കടക്കാനുള്ള സാധ്യത വിരളമാണെന്നാണ് പ്രവചനങ്ങള്‍. മുപ്പത്തിയഞ്ച് സീറ്റുകള്‍ വരെ നേടാം. 

നിയമസഭ നേരത്തെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടുകയും കൂടുതല്‍ കരുത്തോടെ വീണ്ടും അധികാരത്തിലെത്തുകയും ചെയ്ത കെ ചന്ദ്രശേഖര്‍റാവുവിന് ചുറ്റം ഭ്രമണം ചെയ്യുകയാണ് തെലങ്കാന രാഷ്ട്രീയം. 11 ലോക്സഭാ സീറ്റുകളില്‍ 2014ല്‍ ടി ആര്‍ എസ് ജയിച്ചു. കോണ്‍ഗ്രസിന്‍റെ മഹാകൂട്ടമി നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞു. കെ ചന്ദ്രശേഖര്‍ റാവു തല്‍ക്കാലം ബിജെപി, കോണ്‍ഗ്രസ് വിരുദ്ധ മുന്നണിക്കായാണ് നീക്കം നടത്തുന്നത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് പിന്തുണ നല്‍കാനുളള ഏല്ലാ സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. 

ആന്ധ്രയില്‍ നിയമസഭാ, ലോക്സഭാ വിധിയെഴുത്തുകള്‍ ഒന്നിച്ച് നടക്കും. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യം ഉന്നയിച്ച് ചന്ദ്രബാബുനായ്ഡു ബിജെപി സഖ്യം ഉപേക്ഷിച്ചു. പ്രതിപക്ഷനിരയില്‍ പ്രധാനിയായി. ശക്തമായ ഭരണവിരുദ്ധ വികാരം ടിഡിപി ആന്ധ്രയില്‍ നേരിടുന്നുണ്ട്. ആള്‍ബലവും അനുകൂലമായ രാഷ്ട്രീയ സാഹചര്യവും ഒത്തുവന്നാല്‍ എവിടെയേക്ക് ചായാനും ചന്ദ്രബാബുനായ്ഡു തയ്യാറാണ്. പ്രധാനമന്ത്രിയാകുകയെന്ന സ്വപ്നവും ഉള്ളിലുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് ഇത്തവണ നിലമെച്ചപ്പെടുത്തും. ജഗന്മോഹന്‍ റെഡ്ഡി അമിത് ഷായോട് അടുക്കുന്നുവെന്നാണ് അണിയറ സംസാരം.

ബിജെപി ഏറെ ആത്മവിശ്വാസത്തോടെ പോരാട്ടത്തിന് ഇറങ്ങുന്ന സംസ്ഥാനമാണ് ഒഡീഷ. താമര വിരിയിക്കാന്‍ മണ്ണുപാകപ്പെട്ടിട്ടുണ്ടെന്നാണ് കണക്കൂട്ടല്‍. നവീന്‍ പട്നായക്കിന്‍റെ കോട്ടതകര്‍ക്കാന്‍ ബിജെപി കയ്യുംമെയ്യും മറന്ന് പണിപ്പെടുന്നു.  2014ല്‍ 21ല്‍ 20 സീറ്റുകളിലും ബിജുജനതാദളാണ് വിജയിച്ചത്. ബിജെപി ഒരിടത്തും. ഇത്തവണ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെങ്കിലും നവീന്‍ പട്നായിക്കിന്‍റെ വീര്യം ചോര്‍ത്തിക്കളയാന്‍ കഴിയില്ല. നിയമസഭാ തിരഞ്ഞെടുപ്പും പൊതുതിരഞ്ഞെടുപ്പിനൊപ്പം നടക്കുന്നു. 

ഹിന്ദി ഹൃദയഭൂമിയിലെ കുറവുകള്‍ പരിഹരിക്കാന്‍ ബിജെപി ഉന്നമിടുന്നത് വടക്കുകിഴക്കന്‍ മേഖലയിലാണ്. കോണ്‍ഗ്രസിന്‍റെ പഴയ ശക്തികേന്ദ്രങ്ങളില്‍ പ്രദേശിക മുന്നണിയുണ്ടാക്കി ബിജെപി തേരോട്ടം നടത്തുകയാണ്. വടക്കുകിഴക്കന്‍ മേഖലയില്‍ ആകെ 25 സീറ്റുകളാണുള്ളത്. ത്രിപുരയില്‍ നിയമസഭാ, തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ വിജയക്കൊടിയേറ്റമായിരുന്നു. ചുവന്നതുരുത്ത് കാവിയില്‍ മുങ്ങി. അസമില്‍ സഖ്യകക്ഷിയായ എജിപി പിണങ്ങിയത് ബിജെപിക്ക് ക്ഷീണമാണ്. പൗരത്വനിയമം വടക്കുകിഴക്കന്‍ മണ്ണില്‍ വലിയ ധ്രുവീകരണത്തിനാണ് തീകൊളുത്തിയത്. വടക്കുകിഴക്കന്‍ മണ്ണില്‍ ഇത്തവണ ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

2014ല്‍ ഡല്‍ഹിയിലെ ഏല്ലാ സീറ്റുകളും ബിജെപിയാണ് നേടിയത്. പക്ഷെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ അരിവന്ദ് കേജ്‍രിവാള്‍ ആധികാരിക വിജയം നേടിയതോടെ കാര്യങ്ങള്‍ പ്രവചനാതീതമായി. ഹരിയാനയില്‍ ബിജെപിയാണ് ഭരിക്കുന്നത്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരായ ജട്ട് വികാരം ബിജെപിക്ക് തലവേദനയാകും.

ജാര്‍ഖണ്ഡിലെ 14 സീറ്റുകളില്‍ 12 ഇടത്തും ബിജെപിയാണ് 2014ല്‍ വിജയിച്ചത്. സംസ്ഥാന ഭരണവും ബിജെപിയുടെ തന്നെ. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, കോണ്‍ഗ്രസ്, ആര്‍ജെഡി എന്നീ കക്ഷികള്‍ ഇത്തവണ ഒന്നിച്ച് നിന്ന് ബിജെപിയെ നേരിടും. ബിജെപിക്ക് ക്ഷീണമുണ്ടാകുമെന്ന കാര്യത്തില്‍ സംശത്തിനിടയില്ല. 13 സീറ്റുകളുള്ള പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്‍റെ മേല്‍ക്കോയ്മ തകര്‍ക്കാന്‍ ബിജെപിക്കും വല്യേട്ടനായ ശിരോമണി അകാലിദളിനും കഴിഞ്ഞിട്ടില്ല. മുന്‍ ക്രിക്കറ്റ് താരം നവോജോത് സിങ് സിദ്ദു ടീം മാറിയത് ബിജെപിക്ക് തലവേദനയാകുന്നു. ഡല്‍ഹിയില്‍ അരവിന്ദ് കേജ്‍രിവാള്‍ പ്രതിപക്ഷനിരയോടൊപ്പമുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാന്‍ സംഘടനതലത്തില്‍ ഉള്‍പ്പെടെ ബിജെപി കാര്യമായി പണിയെടുത്തിട്ടുണ്ടെങ്കിലും ആംആദ്മിപാര്‍ട്ടിയുടെ കുറ്റിച്ചൂലിന്‍റെ കെട്ടഴിക്കാന്‍ കരുത്ത് പോര. ഛത്തീസ്ഗഢില്‍ രമണ്‍ സിങ്ങിന്‍റെ സാമ്രജ്യം തകര്‍ത്ത് വന്‍ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. 11 ലോക്സഭാ സീറ്റുകളുള്ള ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന്‍റെ പ്രഭാവത്തിന് മുന്നില്‍ താമര വാടുമെന്നുറപ്പ്. ജമ്മുകശ്മീരില്‍ പിഡിപിയുമായുള്ള സഖ്യം രാജ്യതാല്‍പര്യം പറഞ്ഞാണ് ബിജെപി ഉപേക്ഷിച്ചത്. നാഷ്ണല്‍ കോണ്‍ഫ്രന്‍സ്, കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം നില്‍ക്കാന്‍ പിഡിപി സന്നദ്ധമാണ്. സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാന്‍ അത്തരമൊരുനീക്കം പിഡിപിയും നാഷണല്‍ കോണ്‍ഫ്രന്‍സും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയിരുന്നു. 

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടാന്‍ പ്രതിപക്ഷം തയ്യാറായിട്ടില്ല. പ്രധാനമന്ത്രിക്കസേര സ്വപ്നം കാണുന്ന ഒരുപാട് പേര്‍ ഉണ്ടെന്നതുതന്നെ കാരണം. മോദിയെ അധികാരത്തില്‍ നിന്ന് താഴേയിറക്കാന്‍ ഒന്നിച്ചു നില്‍ക്കാന്‍ തീരുമാനിച്ചും. ബാക്കിയെല്ലാം പിന്നെ. എന്നാല്‍ ബിജെപി മുന്നണിയില്‍ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. പഴയ കരുത്ത് ഇല്ലെന്ന് തിരിച്ചറിഞ്ഞ മോദിയും കൂട്ടരും പുതിയ ചങ്ങാതിമാരെ തിരയാന്‍ തുടങ്ങിയിട്ടുണ്ട്. 

ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത ജനവിധിയാകും 2019ലേതെന്നാണ് പ്രവചനങ്ങള്‍. ഒരുപക്ഷെ ബിജെപി കേവല ഭൂരിപക്ഷത്തിന് അടുത്ത് വന്നേക്കാം. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായാലും കൃത്യമായ മേല്‍ക്കൈയില്ലെങ്കില്‍ നരേന്ദ്ര മോദിക്ക് പകരമായി രാജ്നാഥ് സിങ്ങോ, നിതിന്‍ ഗഡ്കരിയോ പ്രധാനമന്ത്രിയായേക്കാമെന്ന ചര്‍ച്ചകളുമുണ്ട്. 543 അംഗങ്ങളെയാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കുന്നത്. രണ്ടുപേരെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്നു. കേവലഭൂരിപക്ഷത്തിന് വേണ്ട മാന്ത്രികസംഖ്യ 272. കളം തിരിച്ചുപിടിക്കാന്‍ മോദിക്ക് മുന്നില്‍ കുറച്ച് സമയം ബാക്കിയുണ്ട്. ഏറെ നിര്‍ണായകമായ എണ്ണപ്പെട്ട ദിനങ്ങള്‍. 

സാമ്പത്തിക സംവരണ ബില്‍ കൊണ്ടുവന്നതുപോലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മോദി എന്തെങ്കിലും നിര്‍ണായ നീക്കം നടത്തുമെന്നാണ് വിലയിരുത്തല്‍. പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം 31ന്് തുടങ്ങും. ഫെബ്രുവരി ഒന്നിന് അവതരിക്കുന്ന ബജറ്റില്‍ അല്‍ഭുതങ്ങളുണ്ടാകുമോ? കാത്തിരിക്കാം.

MORE IN INDIA BLACK AND WHITE
SHOW MORE