മോദി തന്നെ ബിജെപിയുടെ മുഖം

Thumb Image
SHARE

നരേന്ദ്ര മോദി പ്രധാനമന്ത്രിയായശേഷം ബിജെപി ആദ്യമായി ഗുജറാത്തില്‍ പോരാട്ടത്തിന് ഇറങ്ങുന്നു. മോദി തന്നെയാണ് ബിജെപിയുടെ ഏറ്റവും ശക്തമായ ആയുധം. ഏറ്റവും വലിയ തുറുപ്പ് ചീട്ട്. വികസനവും ഹിന്ദുത്വവും സമം ചേര്‍ത്ത സമവാക്യമാണ് ബിജെപി പയറ്റുന്നത്. കരുക്കള്‍ നീക്കി അമിത് ഷാ. കേന്ദ്രമന്ത്രിമാരടക്കം പ്രമുഖരായ എല്ലാ നേതാക്കളും പ്രചാരണരംഗത്തുണ്ട്. അവസാന ലാപ്പിലേക്ക് കടന്നപ്പോള്‍ മല്‍സരം കടുത്തതായി കണക്കുകള്‍ . ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള അന്തരം കുറഞ്ഞതായി പ്രവചനങ്ങള്‍ . എങ്കിലും ബിജെപി തികഞ്ഞ പ്രതീക്ഷയിലാണ്.

ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള പോരിനിടയില്‍ ജന്‍ വികല്‍പ് മോര്‍ച്ചയെന്ന ബദലുമായാണ് മുന്‍മുഖ്യമന്ത്രി ശങ്കര്‍ സിങ് വഗേല കറുത്ത കുതിരയാകാന്‍ ശ്രമിക്കുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പ് നാടകാന്തം ജൂലൈയിലാണ് വഗേല കോണ്‍ഗ്രസ് വിട്ടത്. സംഘപരിവാര്‍ പശ്ചാത്തലത്തില്‍ നിന്ന് രാഷ്ട്രീയ ജീവിതം തുടങ്ങി പാര്‍ട്ടികള്‍ പലതുമാറിയ വഗേലയ്ക്ക് കൃത്യമായ സ്വാധീനം ജനങ്ങള്‍ക്കിടയിലുണ്ട്. ഡല്‍ഹിയില്‍ ആംആദ്മിപാര്‍ട്ടി നടത്തിയതുപോലൊരു സര്‍ജിക്കല്‍ സ്ട്രൈക്കാണ് അണികള്‍ ബാപ്പുവെന്ന് വിളിക്കുന്ന വഗേലയുടെ ലക്ഷ്യം.

നഗരിക പ്രൗഢിയും ചരിത്രപ്രാധാന്യവും കൊണ്ട് യുനസ്കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടം പിടിച്ച നഗരമാണ് അഹമ്മദാബാദ്. ഇന്ത്യയില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യനഗരം. സുല്‍ത്താന്‍ അഹമ്മദ് ഷായുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച അഹമ്മദാബാദിന് അറനൂറ്റി ആറ് വര്‍ഷത്തെ പഴക്കമുണ്ട്

അഹമ്മാദാബിന്‍റെ ഒരു പകുതിയില്‍ മോദി മോഡല്‍ വികസനം നിറഞ്ഞുനില്‍ക്കുന്നു. മറുപകുതിയില്‍ പഴമയ്ക്കൊപ്പം ചേരികളും ഇടുങ്ങിയ തെരുവുകളും. മുസ്്ലിംകളും ദലിതരുമാണ് ഇവിടെ നിന്ന് തിരിയാന്‍ ഇടമില്ലാതെ വീര്‍പ്പുമുട്ടി ജീവിക്കുന്നത്. അഹമ്മദാബാദിലെ ചരിത്രപ്പെരുമയുടെ മകുടമായി ഷാഹി ജുമമസ്ജിദ്. മസ്ജിദിനോട് ചേര്‍ന്നാണ് മനേക് ചൗക്കെന്ന തീര്‍ത്തും വ്യത്യസ്തമായൊരു ചന്തയുള്ളത്. 

ഇന്ത്യയില്‍ ഏറ്റവുമധികം പരുത്തി കൃഷിയുള്ള സംസ്ഥാനമാണ് ഗുജറാത്ത്. . 26 ലക്ഷം ഹെക്ടറിലാണ് പരുത്തി കൃഷിയുള്ളത്.  ഇക്കൊല്ലം കനത്ത മഴയും വെള്ളപ്പൊക്കവും പരുത്തി കര്‍ഷകരെ ചതിച്ചു.

ഗുജറാത്തിലെ കരിന്പിന്‍ പാടങ്ങള്‍ക്ക് പറയാനുള്ളത് കഷ്ടതകളുടെ കയ്പ്പുനീരാണ്.ജിഎസ്ടിയും നോട്ട് നിരോധനവും ഏറ്റവും അധികം ചര്‍ച്ചയാകുന്നത് ഗുജറാത്തിന്‍റെ വ്യാപാര തലസ്ഥാനമായ സൂറത്തിലാണ്

വസ്ത്ര വ്യാപാരത്തിന്‍റെയും വജ്ര വിപണിയുടെയും കേന്ദ്രമായ സൂറത്ത് ജിഎസ്ടിക്കെതിരായ കടുത്ത പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷിയായത്. പ്രതിഷേധങ്ങള്‍ നിലച്ചെങ്കിലും അതൃപ്തികള്‍ ഇനിയും മാറിയിട്ടില്ല. 10 ലക്ഷം പേര്‍ വസ്ത്ര നിര്‍മ്മാണ വ്യാപാര രംഗത്ത് പണിയെടുക്കുന്നു.150 ടെക്സ്റ്റൈല്‍ മാര്‍ക്കറ്റുകളുണ്ട്. ആറ് ലക്ഷത്തിലധികം യന്ത്രത്തറികള്‍. ജിഎസ്ടിക്ക് ശേഷം ബിസിനസ് പകുതിയായി കുറഞ്ഞു. നിര്‍മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടി. നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടമായി. വ്യാപരികള്‍  കറുത്ത ദീപാവലി ആചരിച്ചു. പ്രതിഷേധങ്ങളില്‍ ഗുജറാത്തിലെ വസ്ത്രവ്യാപാരരംഗത്തുണ്ടായത് പതിനായിരം കോടി രൂപയുടെ നഷ്ടം. തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ നികുതി നിരക്കുകള്‍ കുറച്ചതും റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ ഇളവുകള്‍ നല്‍കിയതും ആശ്വാസമായിട്ടുണ്ട്.

സൂറത്ത് ജില്ലയിലെ 18 സീറ്റുകളില്‍ 16 ഉം കഴിഞ്ഞ തവണ ബിജെപിയാണ് നേടിയത്. പ്രദേശവാസികള്‍ക്കും കൃഷി ഭൂമി നല്‍കിയവര്‍ക്കും തൊഴില്‍ നല്‍കുമെന്നായിരുന്നു ടാറ്റയുടെ വാഗ്ദാനം. സാനന്ദിലെ വ്യവസായമേഖലയില്‍ നാനോ ഫാക്ടറി ഉയര്‍ന്നെങ്കിലും തൊഴില്‍ നിഷേധിക്കുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

MORE IN INDIA BLACK AND WHITE
SHOW MORE