E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 11:24 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

വജ്ര തിളക്കവുമായി ഒരു ഗിറ്റാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പലതരത്തിലുള്ള ഗിറ്റാറുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ചിലരെല്ലാം വായിച്ചിട്ടുമുണ്ടാകും. എന്നാല്‍ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഗിറ്റാറിനെ കുറിച്ചാണ് ഇനി പറയുന്നത്. നാനൂറ് കാരറ്റ് വജ്രത്തിളക്കമുള്ള ഒരു ഗിറ്റാര്‍.

പാറിക്കളിക്കുന്ന ചിത്രശലഭത്തിന്‍റെ രൂപഭംഗിയുണ്ട് വജ്രങ്ങള്‍ മിന്നിത്തിളങ്ങുന്ന ഈ അമൂല്യ ഗിറ്റാറിന്. പ്രകൃതിയോടുള്ള സ്നേഹമാണ് ഗിറ്റാറിന്‍റെ രൂപഭംഗിയുടെ പ്രചോദനവും അടിസ്ഥാന തത്വവും. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഗിറ്റാറായ ഏദന്‍ ഓഫ് കൊറോണെറ്റിനെ അറിയാനുള്ള അവസരമായിരുന്നു ഷാര്‍ജയിലെ ആസ്വാദകര്‍ക്ക്. നാനൂറ് കാരറ്റ് മുന്തിയ ഇനം വജ്രങ്ങളുടെ തിളക്കമാണ് ഈ ഗിറ്റാറിന്. മൂല്യം ഏകദേശം പതിമൂന്നു കോടിയിലധികം രൂപ. 68 ജീവനക്കാരുടെ എഴുനൂറു ദിവസത്തെ അധ്വാനം വേണ്ടി വന്നു ഈ വജ്രഗിറ്റാര്‍ യാഥാര്‍ഥ്യമാകാന്‍.

ലോകത്തിലെ പ്രമുഖ ഗിറ്റാറിസ്റ്റുകളുടെ വിരല്‍ സ്പര്‍ശത്തിലൂടെ ഒരു ലോകപര്യടനം തന്നെ നടത്തിയിട്ടുണ്ട് ഏദന്‍ ഓഫ് കൊറോണെറ്റ്. ഓരോ രാജ്യത്തെത്തുന്പോഴും ആ രാജ്യത്തെ ഏറ്റവും മികച്ച ഗിറ്റാറിസ്റ്റായിരിക്കും ഏദന്‍ ഓഫ് കൊറോണെറ്റിന്‍റെ തന്ത്രികളില്‍ നിന്ന് സംഗീതം സൃഷ്ടിക്കുക. പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്സന്‍റെ സഹോദരന്‍ ജര്‍മെയന്‍ ജാക്സനാണ് ഈ ഗിറ്റാര്‍ ആദ്യമായി സംഗീതവേദിയില്‍ അവതരിപ്പിച്ചത്. ലണ്ടനില്‍ ജാക്സന്‍സ് ഫാമിലി ബാന്‍ഡിന്‍റെ സംഗീതനിശയില്‍ നാല്‍പതിനായിരത്തലിധികം സംഗീതപ്രേമികളുടെ സാന്നിധ്യത്തിലായിരുന്നു ആ അരങ്ങേറ്റം.

ദുബായ് ആസ്ഥാനമായുള്ള ലൈഫ് സ്റ്റൈല്‍ ഫൈന്‍ ജ്വല്ലറി ഗ്രൂപ്പും ആരണ്‍ ഷം ജ്വല്ലറി ഗ്രൂപ്പും ചേര്‍ന്നാണ് വജ്ര ഗിറ്റാര്‍ ഒരുക്കിയത്. കോറോണറ്റ് എന്ന ബ്രാന്‍ഡിന്‍റെ രാജ്യാന്തര പ്രചാരണത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഗിന്നസ് റെക്കോര്‍ഡ് ഗിറ്റാര്‍ എന്ന ആശയത്തിലെത്തിച്ചത്. വജ്രങ്ങള്‍ക്ക് പുറമേ ഒന്നര കിലോയിലധികം സ്വര്‍ണവും ഈ ഗിറ്റാറിന്‍റെ നിര്‍മാണത്തിന് ഉപയോഗിച്ചു. സംഗീതജ്ഞന്‍ മാര്‍ക്ക് ലൂയിക്കായിരുന്നു ഡിസൈന്‍ ചുമതല.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :