E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 08:29 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

വകാനിലെ വിസ്മയ കാഴ്ചകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യാത്ര എന്നു പറയുന്പോള്‍ മനസില്‍ നിന്ന് മായാത്ത ഒരുപിടി അനുഭവങ്ങള്‍ സമ്മാനിക്കുന്നത് കൂടിയാകണം. അത്തരമൊരു യാത്ര പോകാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഒരു അടിപൊളി സ്ഥലമുണ്ട്. ഒമാനില്‍. ഒരു കൊച്ചു ഗ്രാമം. പേര് വകാന്‍. വകാനിലെ കാഴ്ചകളും വിശേഷങ്ങളുമാണ് ഇനി. 

വകാന്‍.... മലകളാല്‍ചുറ്റപ്പെട്ട സ്വപ്നഭൂമി. ജബല്‍അഖ്ദര്‍മലനിരകളിലെ താഴ്വാര ഗ്രമം. കാഴ്ചയുടെ വിസ്മയം... പറയാന്‍ഒരുപാടുണ്ട് വകാനെ കുറിച്ച്... അവിടുത്തെ കാഴ്ചകളെ കുറിച്ച്. 

വകാനിലേക്കുള്ള യാത്രതന്നെ മറക്കാനാകാത്ത അനുഭവമാണ്. നഖല്‍റുസ്താഖ് റോഡിലെ വാദി മിസ്തലില്‍നിന്നാണ് നമുക്ക് വകാനിലേക്ക് പോകേണ്ടത്. 35 കിലോമീറ്റര്‍താണ്ടാന്‍കരുത്തേറിയ ഫോര്‍വീല്‍വാഹനങ്ങള്‍തന്നെ വേണം. സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരം അടി ഉയരത്തിലേക്കാണ് നമ്മുടെ വാഹനം യാത്ര ചെയ്യുന്നത്. ചുരം കയറും തോറും തണുപ്പ് ഏറും.

മലയിലൂടെ നിര്‍മിച്ച ഈ പാതയിലൂടെയുള്ള യാത്രതന്നെ മനോഹരമായ അനുഭവവും അതുപോലെ അപകടം നിറഞ്ഞതുമാണ്. പാതയുടെ ഒരു വശം ചെങ്കുത്തായ കൊക്കയാണ്. ഒരു വാഹനത്തിനു പോകാനുള്ള വീതിമാത്രമാണ് വകാനിലേക്കുള്ള പാതയ്ക്കുള്ളൂ. വീതിയേറിയ സ്ഥലങ്ങളില്‍വാഹനം ഒതുക്കി എതിരെ വരുന്ന വണ്ടികള്‍ക്ക് വഴി കൊടുത്താണ് യാത്ര. കൊക്കയുടെ അരികിലൂടെ ഉള്ള മലകയറ്റം യാത്രക്കാരുടെ നെഞ്ചിടിപ്പ് കൂട്ടും.

മലകളാല്‍ചുറ്റപ്പെട്ട ഗ്രാമം ആയതിനാല്‍ഇവിടെ ദിവസത്തിനു ദൈര്‍ഘ്യം കുറവാണ്. മലകള്‍സൂര്യനെ മറയ്ക്കുന്നതിനാല്‍ഉദയം കഴിഞ്ഞ് മണിക്കൂറുകള്‍പിന്നിട്ടാല്‍മാത്രമേ വകാനില്‍വെളിച്ചം വീഴുകയുള്ളൂ. പതിനൊന്നരയോടെ വെളിച്ചം പരക്കുന്ന ഇവിടെ രണ്ടരയോടെ ഇരുട്ടു വീഴുകയും ചെയ്യും.

വേനല്‍ചൂടില്‍വലഞ്ഞെത്തുന്നവര്‍ക്ക് തിരികെ പോകാന്‍തോന്നാത്തത്ര കുളിര്‍മ നിറഞ്ഞതാണ് ഇവിടുത്തെ കാലാവസ്ഥ. ഒപ്പം വീശിയടിക്കുന്ന തണുത്ത കാറ്റു കൂടിയാകുന്പോള്‍യാത്രികരുടെ മനസും ശരീരവും തണുക്കും. നവംബര്‍മുതല്‍ജനുവരി വരെ അതിശൈത്യമാണ് വകാനില്‍. ആ സമയത്ത് ഇവിടെയുള്ളവര്‍മലയിറങ്ങും.

പച്ച പുതച്ചു നില്‍ക്കുന്ന താഴ്വാരങ്ങളും, ഫലഭൂയിഷ്ഠമായ കൃഷിഭൂമിയുമാണ് വകാനിലെ കാഴ്ചകളില്‍പ്രധാനം. റിയാമി ഗോത്രക്കാരുടെ പഴയകാല കുടിലുകളും തനിമ പോകാതെ ഇവിടെ സംരക്ഷിച്ചിരിക്കുന്നു. മലകളുടെ അരികു പറ്റിയുള്ള നടപ്പാതകള്‍, 15 അടി അകലത്തില്‍മുഖത്തോട് മുഖം നോക്കി നില്‍ക്കുന്ന രണ്ട് മലകള്‍, നിരവധി പേര്‍ക്ക് ഇരിക്കാവുന്ന ഗുഹ അങ്ങനെ കാഴ്ചകളൊരുപാടുണ്ട് ഇവിടെ.

കൃഷിയാണ് ഇവിടുത്തുകാരുടെ ഉപജീവനമാര്‍ഗം. മുന്തിരി, അനാര്‍, അത്തി എന്നിവയാണ് പ്രധാന കൃഷി വിഭവങ്ങള്‍. മലമുകളില്‍നിന്നെത്തുന്ന ഉറവുവെള്ളം ചാലു കീറി സംഭരിച്ചാണ് കൃഷിക്കും വീട്ടാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്. നേരത്തെ പതിനെട്ട് കുടുംബങ്ങളുണ്ടായിരുന്ന വകാനില്‍ഇപ്പോഴുള്ളത് ആറു വീട്ടുകാര്‍മാത്രം. എല്ലാവര്‍ക്കും കൂടെ നൂറില്‍താഴെ വീടുകളും ഒരു പള്ളിയും. പുതിയ തലമുറകളില്‍ഏറിയ പങ്കും താഴെ നഗരങ്ങളില്‍ചേക്കേറി കഴിഞ്ഞു. 

വകാനെ കുറിച്ച് ലോകമാധ്യമങ്ങളില്‍പലവട്ടം വാര്‍ത്തകള്‍വന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണവും കൂടിയിട്ടുണ്ട്. സഞ്ചാരികള്‍എത്തുന്നതില്‍ഇവര്‍ക്കും സന്തോഷം തന്നെ. പക്ഷേ കാര്‍ഷിക വിളകള്‍അനുവാദമില്ലാതെ പറിച്ചു തിന്നുകയും പ്ലാസ്റ്റിക്കുകളും മറ്റും വലിച്ചെറിഞ്ഞ് ഗ്രാമം മലിനമാക്കുകയും ചെയ്യുന്ന യാത്രികരോട് ഇവര്‍പരിഭവം കാണിക്കും.

പ്രകൃതിയോട് ചേര്‍ന്ന് പ്രകൃതിയിലേക്കുള്ള യാത്രയാണ് വകാന്‍സമ്മാനിക്കുന്നത്. മലിനീകരിക്കപ്പെടാത്ത നല്ല വായു ശ്വസിച്ച്, നല്ല വെള്ളം കുടിച്ച്, നല്ല മണ്ണില്‍ചവിട്ടി നടക്കാം. ജീവിതത്തില്‍മറക്കാനാകാത്ത ഒരു ദിവസം സ്വന്തമാക്കാം. പോകാം നമുക്ക് വകാനിലേക്ക്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :