E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 06:08 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

മരുക്കാട്ടിലെ കൃഷി കാഴ്ചകള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മരുഭൂമിയിലൊരു കൃഷി സംസ്കാരം എന്ന വെല്ലുവിളി ഏറ്റെടുത്ത വിദ്യാര്ഥികളുടെയും സ്കൂളിന്റെയും ഹരിത വിപ്ലവം കാണാം ഇനി. ജൈവ കൃഷി എന്ന നന്മയുടെ വേരോട്ടം കുരുന്നു ബാല്യങ്ങളിലൂടെ കുടുംബത്തിലേക്ക്. ലക്ഷ്യം സാക്ഷാത്കരിച്ചതിന്‍റെ നിറവിലാണ് അജ്മാനിലെ ഹാബിറ്റാറ്റ് സ്കൂള്. ഈ നല്ല പാഠത്തിലൂടെ മരുക്കാട്ടിലെ കാഴ്ചകളുടെ കുളിര്‍മയിലേക്ക്.

പള്ളിക്കൂടം വെറുമൊരു പാഠശാലയല്ല, പരീക്ഷണശാല കൂടിയാണ്. ക്ലാസ് മുറിക്കകത്തെ പഠനത്തിന്റെ പിരിമുറുക്കത്തില്നിന്ന് പ്രകൃതിയിലെ വിദ്യയുടെ വെളിച്ചം പകരാന്കുട്ടികളെ ആനയിച്ചു. പ്രകൃതി തന്നെ ഒരുക്കിയ നാടന്ക്ലാസ് മുറിയിലേക്ക്. ഔഷധ സസ്യമായ പൂവരശ് കുടവിരിച്ച് തണലൊരുക്കി. ജൈവകൃഷിയുടെ പ്രധാന്യം സാബിറ ടീച്ചര്വിവരിച്ചു. മരുഭൂമിയില്അതെങ്ങനെ പ്രയോഗത്തിലാക്കുമെന്നായി കുട്ടികള്. അതോടെ പ്രായോഗിക പരിശീലനത്തിന്റെ രണ്ടാം അധ്യായത്തിനായി കൃഷിഭൂമിയിലേക്ക്. 

മികച്ച കര്ഷകയ്ക്കുള്ള സംസ്ഥാന അവാര്ഡ് നേടിയ മിനി ഏലിയാസിന്റെ മേല്നോട്ടത്തില്വിദ്യാര്ഥികള്പുതിയ അറിവിലേക്കുള്ള വിത്തുപാകി. നേരത്തെ കുതിര്ത്തുവച്ച മുളക് വിത്തുകള്ഓരോന്നായി ചകിരിച്ചോറ് നിറച്ച ട്രേയിലേക്ക് പകരുമ്പോള്ഓരോരുത്തര്ക്കും കുട്ടിക്കൃഷിക്കാരായെന്ന ഭാവം.

വിത്ത് മുളച്ച് വലുതായപ്പോള്പറിച്ചുനടലിന്റെ മൂന്നാം അധ്യായത്തിലേക്ക്. വേപ്പിന്പിണ്ണാക്ക്, ചാണകപ്പൊടി, ചകിരിച്ചോറ് എന്നിവ മടികൂടാതെ കൂട്ടിക്കലര്ത്തി മിശ്രിതമാക്കി സുഹൃത്തുക്കള്ക്ക് കൈമാറി. നേരത്തെ തയ്യാറാക്കിവച്ച കുഴിയിലേക്ക് ഒരുപിടി മിശ്രിതമിട്ട് ഇളക്കിച്ചേര്ത്താണ് പുതിയ അതിഥിയെ സ്വീകരിക്കാന്മണ്ണിനെ മെരുക്കിയെടുത്തത്. പിന്നീട് മുളക് ചെടി നട്ടു. സ്വന്തം പേരിലൊരു ചെടി നട്ട ഇവര്തന്നെയാണ് വെള്ളവും വളവും നല്കി അവ പരിപാലിക്കുന്നതും. 

നാലു മുതല്എട്ടു വരെയുള്ള ക്ലാസുകളില്നിര്ബന്ധപഠന വിഷയമാക്കിയപ്പോള്കുട്ടികള്മണ്ണിലിറങ്ങി അധ്വാനത്തിന്റെ ബാലപാഠം അനുഭവിച്ചറിഞ്ഞു. വിത്ത് മുളയ്ക്കുന്നും ഇല വിരിയുന്നതും പൂവിടുന്നതുമെല്ലാം കായ പിടിക്കുന്നതുമെല്ലാം ക്ലാസ് ടെസ്റ്റെന്ന പോലെയായിരുന്നു. പൂ കൊഴിയുമ്പോള്മാര്ക്ക് കുറഞ്ഞ വേവലാതി. പോരായ്മകള്പരിഹരിക്കാന്ഗ്രൂപ്പ് സ്റ്റഡിക്കായി ഒന്നിച്ചിറങ്ങി കൃഷിഭൂമിയിലേക്ക്. പാവയ്ക്കയും പടവലവും മുരിങ്ങയുമെല്ലാം മനസറിഞ്ഞ് കായ്ച്ചപ്പോള്നഷ്ടപ്പെട്ട മാര്ക്ക് വീണ്ടെടുത്ത ആശ്വാസം. കഠിനാധ്വാനത്തിന്റെ കൊല്ലപ്പരീക്ഷയില്ചോളപ്പാടത്തുനിന്ന് ഇവര്ക്ക് ലഭിച്ചത് നൂറു മേനി. ജൈവകൃഷിയില്പ്രശസ്തനായ സിപി വിജയനിലൂടെയാണ് ഹരിതവിപ്ലവത്തിന് സ്കൂള്ഹരിശ്രീ കുറിച്ചത്. അത് മോശമായില്ലെന്ന് വിളവെടുപ്പുല്സവം തെളിയിച്ചു. 

എ.സി റൂമില്അടച്ചിട്ട് ഉറങ്ങിയ പ്രതീതിയായിരുന്നു ഗ്രീന്ഹൌസിലെ തക്കാളിച്ചെടിക്ക്. പൂവിടാനും കായപിടിക്കാനും മടിപോലെ. എന്നാല്കാപ്സിക്കവും മുളകും അതിലൊട്ടും പരിഭവം കാട്ടിയില്ല.  

തക്കാളി, വഴുതന, പച്ചമുളക്, പപ്പായ, കാരറ്റ്, വെണ്ടയ്ക്ക, ചീര, പയര്മുരിങ്ങ, ഇലവര്ഗങ്ങള്, ഔഷധ സസ്യങ്ങളായ ലക്ഷ്മിത്തരു, നോനി, അസോള എന്നിവയാണ് കുട്ടികൾ നട്ടുവളർത്തിയ മറ്റിനങ്ങള്. പരീക്ഷണാടിസ്ഥാനത്തില്നട്ട മുന്തിരി വള്ളികളും പടർന്നു പന്തലിച്ചു. വിദ്യാര്ഥികളുടെ ഈ താല്പര്യത്തിന് മുന്നില്കതിരിട്ട നെല്ചെടികള്തലകുനിച്ചു. താല്പര്യമുള്ള മാതാപിതാക്കള്ക്കും ഇവിടെ വന്ന് കൃഷിചെയ്യാന്അവസരമുണ്ട്.

കൂടാതെ ടെറസിന് മുകളിലുമുണ്ട് പരീക്ഷണത്തിന്റെ പാഠങ്ങള്. ഗ്രോബാഗില്നട്ട തക്കാളിയും വളര്ന്നുവലുതായിരിക്കുന്നു. രണ്ടിടങ്ങളിലുമായി ഒരു ലക്ഷത്തോളം ചതുരശ്ര അടി വിസ്തീര്ണത്തിലാണീ കുട്ടിക്കൃഷി. പച്ചക്കറികള്വിറ്റുകിട്ടുന്ന തുക ജീവകാരുണ്യ സംഘടനയ്ക്ക് കൈമാറി കാരുണ്യത്തിന്റെ പുതിയൊരു പാഠവും ആര്ജിക്കുന്നു. പുതുതായി തുടങ്ങുന്ന ഗേള്സ് സ്കൂളിലും ഇതേ മാതൃക പിന്തുടരാനാണ് മാനേജ്മെന്റിന്റെ തീരുമാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :