E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 06:55 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

സാലന്‍ ക്യുലിനയർ; ഭക്ഷണത്തിലെ ശില്പചാരുത

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സാലന്‍ ക്യുലിനയര്‍... പേരു പോലെ തന്നെ കടുപ്പമുള്ള ഒരു മല്‍സരമാണിത്. പാചക സാമ്രാട്ടുകളായ ഷെഫുമാരാണ് ഈ മല്‍സരത്തിലെ മല്‍സരാര്‍ഥികള്‍. ഐസിലും മറ്റു ഭക്ഷണപദാര്‍ഥങ്ങളിലും മനോഹരമായ രൂപങ്ങള്‍ ഒരുക്കുന്ന മല്‍സരമാണിത്. ഗള്‍ഫുഡില്‍ നടന്ന സാലന്‍ ക്യുലിനെയര്‍ മല്‍സരം കാണാം.

കൈപ്പുണ്യത്തിനൊപ്പം അല്‍പം കലയും ചേര്‍ത്ത് ജീവന്‍തുടിക്കുന്ന ശില്‍പങ്ങളുണ്ടാക്കുകയാണ് പാചക വിദഗ്ധര്‍. രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന വിഭവങ്ങള്‍ക്കപ്പുറത്ത് തിരഞ്ഞെടുക്കുന്ന പ്രമേയങ്ങളും ആശയം യാഥാര്‍ഥ്യമാക്കുന്നതിലെ കലാവൈഭവവും ഒന്നിനൊന്ന് മികച്ചുനിന്നു.

പഴം, പച്ചക്കറി, ബ്രഡ്, ചോക്കലേറ്റ്, മല്‍സ്യം, മാംസം എന്നിവ ഉപയോഗിച്ചായിരുന്നു പാചകക്കാര്‍ കലയുടെ കരവിരുത് തീര്‍ത്തത്. പ്രൊഫഷണല്‍ ഷെഫ്, പാസ്ട്രി ഷെഫ്, കുക്ക്, ബേക്കേഴ്സ് എന്നീ വിഭാഗങ്ങളിലായി ഒറ്റയ്ക്കും സംഘമായിട്ടുമായിരുന്നു മല്‍സരം.

വേള്‍ഡ് അസോസിയേഷന്‍ ഓഫ് ഷെഫ് സൊസൈറ്റിയുടെ മാനദണ്ഡമനുസരിച്ച് രുചി, അലങ്കാരം, പ്രമേയം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു വിധി നിര്‍ണയം. നാല്‍പതംഗ രാജ്യാന്തര ജഡ്ജിങ് പാനലിലെ ഏക മലയാളിയാണ് കോട്ടയം സ്വദേശി സുരേഷ് ബാബു.

വെഡിങ് കേക്കുകളുടെ രൂപകല്‍പനയും അത്യാകര്‍ഷകം. ഐസ് കാര്‍വിങിലും കഴിവു തെളിയിച്ചു മല്‍സരാര്‍ഥികള്‍. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളിലെ പ്രൊഫഷണല്‍ പാചക വിദഗ്ധര്‍ പാചക കലയിലെ കഴിവുകള്‍ പുറത്തെടുത്തപ്പോള്‍ കടുത്ത മല്‍സരമാണ് കാഴ്ചവച്ചത്. വിവിധ വിഭാഗങ്ങളിലായി സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ ലഭിച്ചവരിലുമുണ്ട് മലയാളികള്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :