പഴയ പത്രങ്ങള്‍കൊണ്ട് കരകൗശല വസ്തുക്കള്‍ നിര്‍മിച്ച് പ്രവാസി യുവാവ് ശ്രദ്ധേയനാവുന്നു. ന്യൂ സലാലയിലെ ഫുഡ് സ്റ്റഫ് കടയില്‍ ജോലി ചെയ്യുന്ന കുറ്റ്യാടി ദേവര്‍കോവില്‍ സ്വദേശി സജീറാണ് ജോലിക്കിടയിലെ ഒഴിവ് സമയം ക്രിയാത്മകമായി വിനിയോഗിക്കുന്നത്.
അല്പായുസുള്ള ദിനപത്രത്തെ ഷോക്കേസിലെ സ്ഥിരം അലങ്കാര വസ്തുവുമാക്കി മാറ്റുന്നതില്സജീറിന്റെ കരവിരുത് ഒന്ന് വേറെ തന്നെ. വായിച്ച ശേഷം വെറുതെ കളയാനുള്ളതല്ല പത്രങ്ങളെന്ന് തെളിയിക്കുന്ന ഈ യുവാവ് പഴയ അറബി പത്രങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ബാഗ്, കൊട്ട, ബെഡ് ലാംബ്, തൊപ്പി തുടങ്ങി നിരവധി ഉല്പന്നങ്ങളായി പത്രങ്ങള്പരിണമിക്കുന്നു. കുട്ടികാലത്ത് സ്കൂളിലേക്ക് പോകും വഴി കൊട്ടയും മുറവും പായയും നെയ്യുന്നത് നോക്കിനിന്ന ഓര്‍മകളില്‍നിന്നാണ് പുതിയ ആശയത്തിന്റെ പിറവി.
ജോലിക്കിടയില്കിട്ടുന്ന ഒഴിവു സമയത്താണ് പരീക്ഷണം. ഇടവേളകളില്‍മാത്രം സാധ്യമാകുന്ന ഈ വിനോദത്തിലൂടെ നാലും അഞ്ചും ദിവസമെടുത്താണ് പലതിന്റെയും പൂര്‍ത്തീകരണം. സജീറിന്റെ വിനോദത്തെക്കുറിച്ച് പറയാന്സുഹൃത്തുക്കള്ക്കും നൂറു നാവ്.
പത്രം മൂന്നായി മുറിച്ച് നിര്‍മാണത്തിനാവശ്യമായ നാരുകള്ഉണ്ടാക്കുന്നതാണ് ആദ്യഘട്ടം. നാരുകള്തലങ്ങും വിലങ്ങും നെയ്തെടുക്കുമ്പോള്ഒന്നാന്തരം അലങ്കാര വസ്തുവിന്റെ പിറവിയായി. ഇങ്ങനെ ലേഡീസ് ബാഗ്, ഫ്ളവര്‍വേസ്, വിവിധ ടേബിള്ലാംബുകള്തുടങ്ങി വലുതും ചെറുതുമായ അലങ്കാര വസ്തുക്കളുടെ വന്‍ശേഖരമുണ്ട്.
കൌതുകമാര്‍ന്ന ഉല്പന്നങ്ങളില്ആകൃഷ്ടരായെത്തുന്ന സ്വദേശികള്‍ക്ക് സൌജന്യമായി സമ്മാനിക്കും. കുടുംബങ്ങളുടെയും സ്വദേശികളുടെയും പിന്തുണയാണ് കരകൗശല നിര്‍മാണവുമായി മുന്നോട്ടുപോകാനുള്ള പ്രചോദനം. മനസിന് പൂര്‍ണ സംതൃപ്തി ലഭിക്കുന്ന ഈ വിനോദം തുടരാനാണ് സജീറിന്റെ തീരുമാനം.