E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

പ്രവാസികള്‍ക്ക് പ്രതീക്ഷയേകി പിണറായി വിജയന്‍റെ യുഎഇ സന്ദര്‍ശനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നു പിണറായി വിജയന്‍റെ യുഎഇ സന്ദര്‍ശനം. പ്രവാസി വിഷയങ്ങളില്‍ നയവും നിലപാടും വ്യക്തമാക്കിയാണ് പിണറായി മടങ്ങിയത്.

പ്രവാസികള്‍ക്ക് ഈ സര്‍ക്കാര്‍ എന്തു നല്‍കും? പ്രവാസി വിഷയങ്ങളില്‍ പിണറായി സര്‍ക്കാരിന്‍റെ നിലപാടെന്ത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ മൂന്നു ദിവസത്തെ യുഎഇ സന്ദര്‍ശനം. പ്രവാസികള്‍ക്ക് ഒരുപോലെ പ്രതീക്ഷയും നിരാശയും നില്‍കുന്ന നിലപാടുകളും നിലപാടുമാറ്റങ്ങളും മുഖ്യമന്ത്രിയുടെ സന്ദര്‍ശനവേളയിലുണ്ടായി.

പ്രവാസി മലയാളികള്‍ കാലങ്ങളായി ഉയര്‍ത്തുന്ന വിഷയങ്ങളിലും ഈ സന്ദര്‍ശനവേളയില്‍ മുഖ്യമന്ത്രി ഇടപെട്ടു. കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തില്‍ നോര്‍ക്കയെ പുനസംഘടിപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. പ്രവാസികാര്യ മന്ത്രാലയം കേന്ദ്രം നിര്‍ത്തലാക്കിയത് പ്രവാസികളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇതുമൂലം പ്രവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നോര്‍ക്ക ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊഴില്‍ നഷ്ടപ്പെട്ടെത്തുന്ന തൊഴിലാളികള്‍ക്ക് സംരക്ഷണവും പുനരധിവാസവുമാണ് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തത്. പ്രവാസികള്‍ക്കായി നിയമസഹായം, ജോബ് പോര്‍ട്ടല്‍, ഷെല്‍ട്ടര്‍ തുടങ്ങിയ വാഗ്ദാനങ്ങളും മുഖ്യമന്ത്രി നല്‍കി.

റിക്രൂട്ടിങ് തട്ടിപ്പ് തടയാന്‍ കേന്ദ്രസര്‍ക്കാരുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ദുബായില്‍ നടന്ന സ്വീകരണ ചടങ്ങില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കരിപ്പൂര്‍  വിമാനത്താവളത്തിന്‍റെ വികസനത്തിന് ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ സര്‍ക്കാര്‍ തയാറാണ്. എന്നാല്‍ വലിയ വിമാനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കുമെന്ന് ഉറപ്പു നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

യാത്രക്കൂലി പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരിന് കാര്യമായൊന്നും ചെയ്യാനില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി കൈക്കൊണ്ടത്. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. പ്രവാസികളുടെ ഏറെക്കാലമായുള്ള ആവശ്യമായ എയര്‍ കേരള സര്‍ക്കാരിന്‍റെ പരിഗണനയില്‍ ഇല്ലെന്നും പിണറായി വ്യക്തമാക്കി. 

കേരളത്തില്‍ നിക്ഷേപം നടത്തുന്നതില്‍ പ്രവാസികള്‍ക്കുള്ള ആശങ്ക അകറ്റാന്‍ ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി മലയാളി പ്രവാസി വ്യവസായികളെ കണ്ടത്.  പ്രവാസികള്‍ കേരളത്തില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗാരണ്ടി എന്ന വാഗ്ദാനമാണ് മുഖ്യമന്ത്രി നല്‍കിയത്. 

പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള കാലതാമസങ്ങള്‍ ഒഴിവാക്കും. ഏകജാലക സംവിധാനം ഫലപ്രദമായി നടപ്പാക്കും. നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ സ്വാഗതാര്‍ഹമെന്ന നിലപാടാണ് യുഎഇയിലെ വ്യവസായ സമൂഹം സ്വീകരിച്ചത്. 

കേരളത്തിലെ കൂടുതല്‍ മേഖലകളില്‍ നിക്ഷേപം നടത്താന്‍ സ്മാര്‍ട് സിറ്റിയുടെ പ്രായോജകരായ ദുബായ് ഹോള്‍ഡിങ്സ് താല്‍പര്യം പ്രകടിപ്പിച്ചതും മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ നേട്ടമായി. ഡിജിറ്റല്‍ രംഗം കൂടാതെ, വിനോദ സഞ്ചാര മേഖല, ആയുര്‍വേദം തുടങ്ങിയ മേഖലകളില്‍ മുതല്‍ മുടക്കാനാണ് ദുബായ് ഹോള്‍ഡിങ്സ് താല്‍പര്യം പ്രകടിപ്പിച്ചത്.

ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ അല്‍ ഖാസിമിയുമായി നടത്തിയ കൂടിക്കാഴ്ചയായിരുന്നു പിണറായി വിജയന്‍റെ സന്ദര്‍ശനത്തിലെ ഏറ്റവും നിര്‍ണായക ചര്‍ച്ച. ഷാര്‍ജയിലെ മലയാളി സമൂഹവുമായി ബന്ധപ്പെട്ട് മുന്നോട്ട് വച്ച ആവശ്യങ്ങളില്‍ തുറന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്.  അതില്‍ ഏറ്റവും പ്രധാനം ഒരു ടൗണൡ്‍ഷിപ്പ് പോലെയുള്ള ഫാമിലി സെന്‍ററാണ്. ഷാര്‍ജ സര്‍ക്കാര്‍ വിട്ടു നല്‍കുന്ന സ്ഥലത്ത് മലയാളികള്‍ക്കായി താമസകേന്ദ്രം എന്നതാണ് ഈ ആശയം. ഷാര്‍ജ കേന്ദ്രമാക്കി മലയാളികള്‍ക്ക് സാംസ്കാരിക കേന്ദ്രവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനുവദിക്കണമെന്ന അഭ്യര്‍ഥനയും അദ്ദേഹം അംഗീകരിച്ചു.

കേരളം സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം ഷെയ്ഖ് സുല്‍ത്താന്‍ സ്വീകരിച്ചു. അടുത്ത സെപ്റ്റംബറിലായിരിക്കും അദ്ദേഹം കേരളത്തിലെത്തുക. വാണിജ്യ ചര്‍ച്ചകള്‍ക്കും ഉന്നതതല കൂടിക്കാഴ്ചകള്‍ക്കും അപ്പുറം ദുബായിലെത്തി ആദ്യദിനം തന്നെ ലേബര്‍ ക്യാംപ് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി സമയം കണ്ടെത്തി. അല്‍ ഖൂസിലെ ലേബര്‍ ക്യാംപിലെത്തിയ മുഖ്യമന്ത്രിയെ മുദ്രാവാക്യം വിളികളോടെയാണ് മലയാളി തൊഴിലാളികള്‍ സ്വീകരിച്ചത്. ലേബര്‍ ക്യാംപിലെ സൗകര്യങ്ങള്‍ നോക്കിക്കണ്ട മുഖ്യമന്ത്രി തൊഴിലാളികളുമായി സംവദിക്കുകയും ചെയ്തു.

മുഖ്യമന്ത്രി  മുന്നോട്ട് വച്ച ആശയങ്ങളും നിലപാടുകളും ൡഎത്രമാത്രം പ്രായോഗികമാണെന്ന ചോദ്യം ഉയരുന്നുണ്ട്. എന്തു തന്നെയാണെങ്കിലും ഈ വാഗ്ദാനങ്ങള്‍ നടപ്പാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ട്. കാരണം പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷയോടെയാണ് ഈ സന്ദര്‍ശനത്തെ നോക്കിക്കാണുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :