E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:42 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

നേട്ടങ്ങളുടെ നെറുകയിൽ ഒമാന്റെ നല്പ്പത്തിയാറാം ദേശീയ ദിനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നേട്ടങ്ങളുടെ നെറുകയിൽ നിന്നാണ് ഒമാന്റെ നല്പ്പത്തിയാറാം ദേശീയ ദിനം ആഘോഷിച്ചത്. സുൽത്താൻ ഖബൂസ് എന്ന കരുത്തനായ നായകന്റെ നേതൃശേഷിക്കുള്ള ആദരം കൂടിയായിരുന്നു അദ്ദേഹത്തിന്റെ ജന്മദിനത്തിൽ നടന്ന ദേശീയ ദിനാഘോഷങ്ങള്‍. ദേശീയ പതാകകളും വർണദീപങ്ങളും കൊണ്ട് അലംകൃതമായാണ് ഒമാന്റെ ദേശീയ ദിനത്തെ വരവേറ്റത്. സ്വദേശികളും വിദേശികളും ഒരു മനസോടെ ആഘോഷങ്ങളുടെ ഭാഗമായി. 

ആഘോഷ പരിപാടികളുടെ ഭാഗമായി മസ്കര് അൽസമൂദ്  സുൽത്താന്സ്പെഷ്യല്ഫോഴ്സ് ഗ്രൗണ്ടിൽ നടന്ന സൈനിക പരേഡിൽ സുൽത്താൻ ഖാബൂസ് ബിന്സഈദ് സല്യൂട്ട് സ്വീകരിച്ചു.സൈനിക വിഭാഗം സല്യൂട്ട് നല്കിയും സൈനിക ബാന്റ് സംഘം ദേശിയ ഗാനം ആലപിച്ചുമാണ് സുൽത്താനെ ആനയിച്ചത്.സുൽത്താന് ആദരവ് അറിയിച്ച് 21 ആചാരവെടികളും ഉയര്‍ത്തിയിരുന്നു.

46 വർഷം മുൻപ് രാജ്യത്തോടെ നടത്തിയ പ്രഥമ പ്രസംഗത്തിൽനൽകിയ  ആധുനിക രാജ്യമെന്ന വാഗ്ദാനം യാഥാര്ഥ്യമാകുന്നതാണ് കഴിഞ്ഞ 46 വർഷങ്ങളിൽകണ്ടത് . ദേശാഭിമാനം, പുരോഗതി, സുരക്ഷ, ഉന്നത  ജീവിതനിലവാരം തുടങ്ങി എല്ലാ മേഖലയിലും രാജ്യം മുന്നേറുന്നു. ഒമാനിൽജീവിതം  തേടിയെത്തിയ വിദേശികളോടും സമഭാവനയോടെയുള്ള സമീപനമാണ് സുൽത്താന്ഖാബൂസ് സ്വീകരിച്ചത്.

പുതിയ ചരിത്രമെഴുതുന്നതായിരുന്നു ഇത്തവണത്തെ ദേശീയ ദിനാഘോഷങ്ങള്‍. ദേശീയ പതാകയുടെ നിറങ്ങളിൽ 2016 മെഴുകുതിരകള്തെളിയിച്ച് പുതിയ ചരിത്രം എഴുതി ഒമാനി ജനത. ഖുറം ആംഫി തിയറ്ററില്മെഴുകുതിരി വെട്ടത്തില്ദേശീയ പതാക തെളിയുന്ന കാഴ്ചയ്ക്ക് സാക്ഷികളാകാന്ആയിരങ്ങളാണ് എത്തിയത്. 

ദേശീയ ദിനത്തിലെ ആവേശക്കാഴ്ചയായിരുന്നു ഒമാന്റെ വ്യോമസേന കാഴ്ച വച്ച അഭ്യാസപ്രകടനങ്ങള്‍. ഒമാന്സേനയ്ക്കൊപ്പം ബ്രിട്ടീഷ് വ്യോമസേനയുടെ അക്രോബാറ്റിക് ടീം റെഡ് ആരോസും അഭ്യാസ പ്രകടനങ്ങളില്‍ അണി ചേർന്നു.

അല്ഖുറം ബീച്ചില്നടന്ന വ്യോമാഭ്യാസ പ്രകടനങ്ങള്കാണാൻ നൂറുകണക്കിനാളുകൾ   തടിച്ചുകൂടി. പുതിയ വിജയങ്ങളിലേക്കുള്ള ഒമാന്റെ കുതിപ്പ് തുടരുകയാണ്. പുതിയ ഉയരങ്ങളും ദൂരങ്ങളും കീഴടക്കി, സുൽത്താന്ഖാബൂസ്സെന്ന കരുത്തനായ നായകന്റെ നേതൃത്വത്തില്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :