E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

പ്രതീക്ഷ പകർന്ന് മനാമ പ്രഖ്യാപനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്ത്യയുടെ അകലങ്ങളിലെ നല്ല ചങ്ങാതിമാരാണ് എന്നും അറബ് രാജ്യങ്ങള്‍. ഈ സൗഹൃദത്തിന്‍റെ ഊട്ടിയുറപ്പിക്കലായിരുന്നു പോയവാരം മനാമയില്‍ നടന്ന ഇന്ത്യാ അറബ് സഹകരണ കൗണ്‍സില്‍. ഭീകരവാദത്തിനെതിരെ കൈകോര്‍ക്കാനുള്ള ആഹ്വാനമായിരുന്നു മനാമയില്‍ ഉയര്‍ന്നു കേട്ടത്.

ഉറച്ച നിലപാടുകളും സുവ്യക്തമായ സന്ദേശങ്ങളുമാണ് ഇന്ത്യ അറബ് സഹകരണ ഫോറം ലോകത്തിന് നല്‍കിയത്. ഇന്ത്യയുടെയും അറബ് രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ പങ്കെടുത്ത ആദ്യയോഗം ഭീകരതയ്ക്കെതിരെ സ്വീകരിച്ച ഉറച്ച നിലപാടുകളിലൂടെയാണ് ശ്രദ്ധേയമായത്. മതത്തിന്‍റെ പേരില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളെ ചെറുത്തു തോല്‍പിക്കുന്നതിന് ഇന്ത്യയും അറബ് രാജ്യങ്ങളും ഒന്നിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് യോഗം വിലയിരുത്തി. ഭീകരതയെ സ്പോണ്‍സര്‍ ചെയ്യുന്ന രാജ്യങ്ങള്‍ അതില്‍ നിന്ന് പിന്തിരിയണമെന്ന് യോഗത്തെ അഭിസംബോധന ചെയ്ത ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു.

അറബ് മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന വിഷയങ്ങളില്‍ ഇന്ത്യയുടെ നിലപാട് പ്രഖ്യാപനം കൂടിയായിരുന്നു മനാമ സമ്മേളനം. ഇസ്രയേലുമായി ഇന്ത്യ നല്ല ബന്ധം പുലര്‍ത്തുന്പോഴും പലസ്തീന്‍ പ്രശ്നത്തിന് അന്താരാഷ്ട്രമാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ശാശ്വതപരിഹാരം കണ്ടെത്തണമെന്ന് ഇന്ത്യ അറബ് സഹകരണ ഫോറം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചുള്ള യുഎന്‍ പ്രമേയങ്ങള്‍ പാലിക്കപ്പെടണം. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിലും ഇറാനിലെ സൗദി എംബസിക്കു നേര്‍ക്കുണ്ടായ ആക്രമണങ്ങള്‍ക്കെതിരെ യോഗത്തില്‍ ഇന്ത്യ കൈക്കൊണ്ട ശക്തമായ നിലപാടും ശ്രദ്ധേയമായി. ഇറാഖ്, സിറിയ, യെമന്‍ വിഷയങ്ങളിലും അറബ് രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതാണ് ഇന്ത്യയുടെ നിലപാടുകളെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ഇറാഖില്‍ ഐഎസ് വിമതര്‍ തടവിലാക്കിയ 39 ഇന്ത്യക്കാരുടെ മോചനത്തിന് എല്ലാ പിന്തുണയും അറബ് സമൂഹം വാഗ്ദാനം ചെയ്തു

യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ആവശ്യത്തെ പിന്തുണച്ച അറബ് രാജ്യങ്ങള്‍ നിലവിലെ രീതിയില്‍ രക്ഷാസമിതി എല്ലാ ജനസമൂഹങ്ങളെയും പ്രതിനിധീകരിക്കുന്നില്ലെന്ന് നിരീക്ഷിച്ചു. യുഎന്‍ രക്ഷാസമിതിയിലെ അസ്ഥിരാംഗങ്ങളുടെ എണ്ണവും വര്‍ധിപ്പിക്കണമെന്ന് ഇന്ത്യ യുഎഇ സഹകരണ ഫോറം ആവശ്യപ്പെട്ടു. സാന്പത്തിക വ്യാപാര നിക്ഷേപ രംഗങ്ങളില്‍ ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മില്‍ മെച്ചപ്പെട്ട സഹകരണുണ്ടാകും. ഊര്‍ജരംഗത്ത് ധാരണാപത്രം ഒപ്പിടുമെന്നും മനാമ പ്രഖ്യാപനം വ്യക്തമാക്കുന്നു

ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ ഊഷ്മളത വ്യക്തമാക്കുന്നത് കൂടിയായിരുന്നു സുഷമ സ്വരാജിന്‍റെ ബഹ്റിന്‍ സന്ദര്‍ശനം. കീഴ്വഴക്കങ്ങള്‍ തെറ്റിച്ച് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ വിമാനത്താവളത്തില്‍ നേരിട്ടെത്തി സുഷമയെ സ്വീകരിച്ചു. തടവുകാരുടെ കൈമാറ്റത്തിനുള്ള നിര്‍ണായക കരാറില്‍ ഒപ്പുവച്ചതായിരുന്നു ഉഭയകക്ഷി ചര്‍ച്ചകളിലെ പ്രധാനനേട്ടം. ബഹ്റൈനില്‍ ശിക്ഷക്കപ്പെടുന്ന ഇന്ത്യക്കാര്‍ക്ക് സ്വദേശത്ത് ശിക്ഷാകാലവധി പൂര്‍ത്തിയാക്കാമെന്നതാണ് കരാറിന്‍റെ മെച്ചം. ബഹ്റൈന്‍ എയര്‍ഷോയില്‍ ഇന്ത്യന്‍ നിര്‍മിത യുദ്ധവിമാനം തേജസിന്‍റെ അഭ്യാസ പ്രകടനം വീക്ഷിക്കാനും രാജാവ് സുഷമസ്വരാജിനൊപ്പമെത്തി. മനാമയിലെ ശ്രീനാഥ് ക്ഷേത്രത്തിലേക്ക് ബഹ്റൈന്‍ വിദേശകാര്യമന്ത്രി സുഷമയെ അനുഗമിച്ചത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃത്തിന്‍റെ ആഴം വ്യക്തമാക്കുന്നതായിരുന്നു.ഇന്ത്യയുടെ അകലങ്ങളിലെ നല്ല ചങ്ങാതിമാരാണ് എന്നും അറബ് രാജ്യങ്ങള്‍. ഈ സൗഹൃദത്തിന്‍റെ ഊട്ടിയുറപ്പിക്കലായിരുന്നു പോയവാരം മനാമയില്‍ നടന്ന ഇന്ത്യാ അറബ് സഹകരണ കൗണ്‍സില്‍. ഭീകരവാദത്തിനെതിരെ കൈകോര്‍ക്കാനുള്ള ആഹ്വാനമായിരുന്നു മനാമയില്‍ ഉയര്‍ന്നു കേട്ടത്.

ഉറച്ച നിലപാടുകളും സുവ്യക്തമായ സന്ദേശങ്ങളുമാണ് ഇന്ത്യ അറബ് സഹകരണ ഫോറം ലോകത്തിന് നല്‍കിയത്. ഇന്ത്യയുടെയും അറബ് രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ പങ്കെടുത്ത ആദ്യയോഗം ഭീകരതയ്ക്കെതിരെ സ്വീകരിച്ച ഉറച്ച നിലപാടുകളിലൂടെയാണ് ശ്രദ്ധേയമായത്. മതത്തിന്‍റെ പേരില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളെ ചെറുത്തു തോല്‍പിക്കുന്നതിന് ഇന്ത്യയും അറബ് രാജ്യങ്ങളും ഒന്നിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് യോഗം വിലയിരുത്തി. ഭീകരതയെ സ്പോണ്‍സര്‍ ചെയ്യുന്ന രാജ്യങ്ങള്‍ അതില്‍ നിന്ന് പിന്തിരിയണമെന്ന് യോഗത്തെ അഭിസംബോധന ചെയ്ത ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു.

അറബ് മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന വിഷയങ്ങളില്‍ ഇന്ത്യയുടെ നിലപാട് പ്രഖ്യാപനം കൂടിയായിരുന്നു മനാമ സമ്മേളനം. ഇസ്രയേലുമായി ഇന്ത്യ നല്ല ബന്ധം പുലര്‍ത്തുന്പോഴും പലസ്തീന്‍ പ്രശ്നത്തിന് അന്താരാഷ്ട്രമാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ശാശ്വതപരിഹാരം കണ്ടെത്തണമെന്ന് ഇന്ത്യ അറബ് സഹകരണ ഫോറം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചുള്ള യുഎന്‍ പ്രമേയങ്ങള്‍ പാലിക്കപ്പെടണം. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിലും ഇറാനിലെ സൗദി എംബസിക്കു നേര്‍ക്കുണ്ടായ ആക്രമണങ്ങള്‍ക്കെതിരെ യോഗത്തില്‍ ഇന്ത്യ കൈക്കൊണ്ട ശക്തമായ നിലപാടും ശ്രദ്ധേയമായി. ഇറാഖ്, സിറിയ, യെമന്‍ വിഷയങ്ങളിലും അറബ് രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതാണ് ഇന്ത്യയുടെ നിലപാടുകളെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ഇറാഖില്‍ ഐഎസ് വിമതര്‍ തടവിലാക്കിയ 39 ഇന്ത്യക്കാരുടെ മോചനത്തിന് എല്ലാ പിന്തുണയും അറബ് സമൂഹം വാഗ്ദാനം ചെയ്തു

യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ആവശ്യത്തെ പിന്തുണച്ച അറബ് രാജ്യങ്ങള്‍ നിലവിലെ രീതിയില്‍ രക്ഷാസമിതി എല്ലാ ജനസമൂഹങ്ങളെയും പ്രതിനിധീകരിക്കുന്നില്ലെന്ന് നിരീക്ഷിച്ചു. യുഎന്‍ രക്ഷാസമിതിയിലെ അസ്ഥിരാംഗങ്ങളുടെ എണ്ണവും വര്‍ധിപ്പിക്കണമെന്ന് ഇന്ത്യ യുഎഇ സഹകരണ ഫോറം ആവശ്യപ്പെട്ടു. സാന്പത്തിക വ്യാപാര നിക്ഷേപ രംഗങ്ങളില്‍ ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മില്‍ മെച്ചപ്പെട്ട സഹകരണുണ്ടാകും. ഊര്‍ജരംഗത്ത് ധാരണാപത്രം ഒപ്പിടുമെന്നും മനാമ പ്രഖ്യാപനം വ്യക്തമാക്കുന്നു

ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ ഊഷ്മളത വ്യക്തമാക്കുന്നത് കൂടിയായിരുന്നു സുഷമ സ്വരാജിന്‍റെ ബഹ്റിന്‍ സന്ദര്‍ശനം. കീഴ്വഴക്കങ്ങള്‍ തെറ്റിച്ച് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ വിമാനത്താവളത്തില്‍ നേരിട്ടെത്തി സുഷമയെ സ്വീകരിച്ചു. തടവുകാരുടെ കൈമാറ്റത്തിനുള്ള നിര്‍ണായക കരാറില്‍ ഒപ്പുവച്ചതായിരുന്നു ഉഭയകക്ഷി ചര്‍ച്ചകളിലെ പ്രധാനനേട്ടം. ബഹ്റൈനില്‍ ശിക്ഷക്കപ്പെടുന്ന ഇന്ത്യക്കാര്‍ക്ക് സ്വദേശത്ത് ശിക്ഷാകാലവധി പൂര്‍ത്തിയാക്കാമെന്നതാണ് കരാറിന്‍റെ മെച്ചം. ബഹ്റൈന്‍ എയര്‍ഷോയില്‍ ഇന്ത്യന്‍ നിര്‍മിത യുദ്ധവിമാനം തേജസിന്‍റെ അഭ്യാസ പ്രകടനം വീക്ഷിക്കാനും രാജാവ് സുഷമസ്വരാജിനൊപ്പമെത്തി. മനാമയിലെ ശ്രീനാഥ് ക്ഷേത്രത്തിലേക്ക് ബഹ്റൈന്‍ വിദേശകാര്യമന്ത്രി സുഷമയെ അനുഗമിച്ചത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃത്തിന്‍റെ ആഴം വ്യക്തമാക്കുന്നതായിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.