E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 12:52 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

പ്രവാസികളുടെ പ്രശ്നങ്ങളെ അവഗണിച്ച് പ്രവാസി ദിവസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രവാസി ഭാരതീയ സമ്മേളനത്തിന്റെ പ്രഖ്യാപിത ലക്ഷ്യത്തോട്  നീതിപുലര്ത്തുന്നതായിരുന്നില്ല ഇത്തവണത്തെയും സമ്മേളനം. വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രം പ്രയോജനമുള്ള പിഐഒ കാര്‍ഡ് മാറ്റാനുള്ള കാലാവധി നീട്ടിയതും വ്യാജ റിക്രൂട്ട്മെന്‍റിന് കടിഞ്ഞാണിട്ടതും വിസ്മരിക്കുന്നില്ല. എന്നാല്‍ ലക്ഷക്കണക്കിന് പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങളെ അവഗണിച്ച ഈ മാമാങ്കത്തില് നേട്ടമുണ്ടായത് ആര്ക്ക്.  നിക്ഷേപം ആകര്ഷിക്കുന്നതും അവാര്ഡ് നല്കുന്നതും നല്ല കാര്യം തന്നെ. പക്ഷേ, പ്രവാസികളുടെ പേരിലുള്ള ഈ മാമാങ്കം അതിന് മാത്രമായി ഒതുങ്ങിയത് ഖേദകരമാണ്. 

വാനോളമുയര്ന്ന പ്രവാസികളുടെ പ്രതീക്ഷകളെ പടിയടച്ച് പിണ്ഡം വച്ചാണ് ഇത്തവണത്ത പ്രവാസി ദിവസ് ബംഗളുരുവില്സമാപിച്ചത്. സാധാരണ വിദേശ ഇന്ത്യക്കാര്നേരിടുന്ന പ്രശ്നങ്ങള്ചര്ച്ച ചെയ്യുന്ന ഗള്ഫ്, കേരള സെഷനുകള്എടുത്തുമാറ്റിയത് ഇതിനൊരു ഉദാഹരണം മാത്രം.  ഗള്ഫ് സന്ദര്ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവാസികള്ക്ക് നല്കിയ ഉറപ്പുകള്ലഘിച്ചെന്ന് വിവിധ സംഘടനാ ഭാരവാഹികള് ആരോപിച്ചു.

ഗള്ഫ് രാജ്യങ്ങളിലെ തൊഴില്സാധ്യതകള്ക്ക് മങ്ങലേറ്റ് തിരിച്ചുപോക്കിന്റെ വക്കിലാണ് ഭൂരിഭാഗം പേരും. അതുകൊണ്ടുതന്നെ കുറഞ്ഞ പക്ഷം പെന്ഷന്, പുനരധിവാസം പദ്ധതികളെങ്കിലും പ്രതീക്ഷിച്ചിരുന്നു. യാത്രാപ്രശ്നം, വോട്ടവകാശം, എന്ആര്ഐ സോണ്തുടങ്ങി അടിയന്തര ആവശ്യത്തോട് മുഖംതിരിച്ച പ്രവാസി ദിവസ് തീര്ത്തും പരാജയമായിരുന്നുവെന്നാണ് പ്രവാസി സംഘടനാ വക്താക്കള്പറയുന്നത്.

ഗള്ഫ് മലയാളികളുടെ  ആവശ്യങ്ങള്അംഗീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും പ്രവാസി സംഘടന ഭാരവാഹികള്നിവേദനം നല്കി. പ്രതിഷേധം കണക്കിലെടുത്ത് അടുത്ത വര്ഷം ഗള്ഫ് സെഷന്ഉള്പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് വിദേശ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതേസമയം അനധികൃത റിക്രൂട്ട്മെന്റ് നടത്തുന്ന സ്ഥാപനങ്ങള്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്ന് പ്രവാസി സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്കി.  വിദേശ ഇന്ത്യക്കാരുടെ നിക്ഷേപത്തിന് പ്രധാനമന്ത്രി  ഇളവുകള് പ്രഖ്യാപിച്ചതിനെ പ്രവാസി വ്യവസായികൾ സ്വാഗതം ചെയ്തു .

വിദേശ ജോലി സ്വപ്നം കാണുന്നവർക്കായി പരിശീലനം നൽകാൻ  നൈപുണ്യ പരിശീലന പദ്ധതി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യന്വംശജനായ പോര്ച്ചുഗല് പ്രധാന മന്ത്രി ഡോ. ആന്റോണിയോ കോസ്റ്റയായിരുന്നു ഇത്തവണത്തെ മുഖ്യാഥിതി. ആന്റോണിയോ കോസ്റ്റ, യു.എസ്സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി  നിഷ ദേശായി ബിസ്വാള്എന്നിവരടക്കം 30 പേർക്ക് രാഷ്ട്രപതി പ്രണബ് മുഖർജി  പ്രവാസി ഭാരതീയ പുരസ്കാരങ്ങള് സമ്മാനിച്ചു. ബഹ്റൈൻ വ്യവസായി വി.കെ രാജശേഖരൻ പിള്ളയാണ് അവാര്ഡ് ജേതാക്കളിലെ എക മലയാളി.

സാമൂഹിക സാംസ്കാരിക, ജീവകാരുണ്യ മേഖലകളില്അര നൂറ്റാണ്ട് കാലത്തെ സമഗ്ര സംഭാവനകള്മാനിച്ചാണ് അബുദാബി ഇന്ത്യാ സോഷ്യല്ആന്ഡ് കള്ചറല്സെന്റിന് പുരസ്കാരം നല്കിയത്. യുഎഇയിലെ വാസുദേവ് ശ്യാംദാസ് ഷ്രോഫ്, ഖത്തറിലെ ഡോക്ടര്രാഘവന്സീതാരാമന്, സൌദിയിലെ സീനത്ത് മുസറത്ത് ജാഫ്രി എന്നിവരിലൂടെ ഗള്ഫ് മേഖലയ്ക്ക് ലഭിച്ചത് അഞ്ച് അവാര്ഡുകള്. പ്രവാസികളെ ഇങ്ങനെയെങ്കിലും അംഗീകരിക്കുന്നതിലോ നിക്ഷേപം ആകര്ഷിക്കുന്നതിലോ ആര്ക്കും വിരോധമില്ല. പക്ഷേ, പ്രവാസി ക്ഷേമം അതില്മാത്രം ഒതുങ്ങരുതെന്ന അപേക്ഷ മാത്രം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :