ദേശീയ ദിനാഘോഷങ്ങളില്‍ രാജ്യം മുഴുവന്‍ ദീപാലംകൃതമാകുന്പോള് അതിനു പിന്നില്‍ ഒരു മലയാളിയുടെ വിജയകഥയുണ്ട്. തൃശൂര്ക്കാരന് കരിക്കയില്‍ യൂസഫ് ആണ് രാജ്യത്തെ ഈ ദീപാലങ്കാരങ്ങളെല്ലാം ഒരുക്കി, ആഘോഷങ്ങളെ മനോഹരമാക്കുന്നത്.
അബുദാബിയിലെ ദേശീയ ദിനാഘോഷങ്ങളുടെ വര്‍ണപ്പൊലിമയാണ് കരിക്കയില്‍ യൂസഫ് ഒരുക്കുന്ന ദീപക്കാഴ്ച. അബുദാബി നഗരത്തിലെ കെട്ടിടങ്ങളെല്ലാം ചതുര് വര്‍ണത്തിന്റെ ദീപവിതാനങ്ങളാല്‍ നിറയ്ക്കുകയാണ് യൂസഫും സംഘവും.
കാല് നൂറ്റാണ്ടായി യൂസഫ് ഒരുക്കുന്ന ദീപവിതാനങ്ങളില്ലാതെ അബുദാബിയില്‍ ദേശീയ ദിനാഘോഷങ്ങളില്ല. അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് കെട്ടിടം അലങ്കരിച്ച് തുടക്കം. ഓരോ വര്‍ഷവും പുതിയ ആശയങ്ങളും സാങ്കേതിക വിദ്യകളുമായെത്തി ആസ്വാദകരെ അദ്ഭുതപ്പെടുത്തി ഈ മലയാളി.
ഇന്ന് യുഎഇയില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള ഒട്ടുമിക്ക ദീപക്കാഴ്ചകള്ക്കും യൂസഫിന്റെ കൈയൊപ്പുണ്ട്. അബുദാബിയില്‍ തുടങ്ങിയ യാത്ര ഇന്ന് ദുബായും ഷാര്ജും വടക്കന്‍ എമിറേറ്റുകളിലും എല്ലാം എത്തി നില്ക്കുന്നു.യുഎഇയുടെ തെരുവുകളും പാര്‍ക്കുകളും ദീപക്കാഴ്ചയാല് നിറയ്ക്കുന്പോള്‍ ഏറെ സംതൃപ്തനാണ് ഈ തൃശൂര്ക്കാരന്
ദീപവിതാനങ്ങളില്‍ കാലാനുസൃതമുണ്ടായ മാറ്റങ്ങളെ ഉള്ക്കൊള്ളാനായതാണ് യൂസഫിന്റെ വിജയരഹസ്യം. ചെറിയ മാലബള്‍ബുകള്‍ ഉപയോഗിച്ച് ദീപാലങ്കാരം തുടങ്ങിയ യൂസഫ് ഇന്ന് വന്പന് എല്‍ഇഡി പാനലുകള്‍ ഉപയോഗിച്ചാണ് ദീപവിതാനം ഒരുക്കുന്നത്. ഖത്തറിലും ബഹ്റൈനിലും ദേശീയാഘോഷങ്ങള്ക്കും യൂസഫും സംഘവും ദീപവിതാനം ഒരുക്കാറുണ്ട്. തൊഴിലാളികളുടെ കൂട്ടായ്മയും കുടുംബത്തിന്റെ പിന്തുണയുമാണ് ഈ യാത്രയില്‍ യൂസഫിന് കരുത്തേകുന്നത്.