E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

കാന്തിക മല അഥവാ ആന്‍റി ഗ്രാവിറ്റി ഹില്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒമാനിലെ മനോഹരമായ ഒരു കാഴ്ചയിലൂടെ ആണ് ഗള്‍ഫ് ദിസ് വീക്ക് തുടങ്ങുന്നത്. സലാലയിലെ മിര്‍ബാത്തിലുള്ള കാന്തിക മല അഥവാ ആന്‍റി ഗ്രാവിറ്റി ഹില്‍. പ്രതിഗുരുത്വാകര്‍ഷണത്തിന്‍റെ ഫലമായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ തനിയെ കയറ്റം കയറുന്ന കാഴ്ചയാണ് ഇവിടെ.

പ്രകൃതി ഒരുക്കിയ സ്വാഭാവിക വിസ്മയക്കാഴ്ചകളുടെ നാടാണ് ഒമാന്‍.. മനോഹരമായ മലകളും കടല്‍ത്തീരങ്ങളും അരുവികളും മാത്രമല്ല, ഒമാനിലുള്ളത്. ചില അദ്ഭുതക്കാഴ്ചകള്‍ കൂടി ഉണ്ട്. അതിലൊന്നാണ് മിര്‍ബാത്തിലെ ആന്‍റി ഗ്രാവിറ്റി പോയിന്‍റെ അഥവാ മാഗ്നറ്റിക് പോയിന്‍റ്

ഗള്‍ഫിലെ കേരളം എന്നറിയപ്പെടുന്ന സലാലയിലാണ് ഈ ആന്‍റി ഗ്രാവിറ്റി പോയിന്‍റുള്ളത്. ഭാരമുള്ള ഒരു വസ്തു മലയുടെ താഴെയുള്ള റോഡില്‍ വച്ചാല്‍ മുകളിലേക്ക് തനിയെ ഉരുണ്ട് കയറുന്നത് കാണാം. അതായത് ഗുരുത്വാകര്‍ഷണ ബലത്തിന്‍റെ എതിര്‍ദിശയില്‍ ഇവിടെ വസ്തുക്കള്‍ ചലിക്കുന്നു.

വാഹനങ്ങള്‍ ന്യൂട്രല്‍ ഗിയറില്‍ ഇട്ട് എഞ്ചിന്‍ ഓഫാക്കി ഈ വഴിയില്‍ നിര്‍ത്തിയിട്ടു നോക്കൂ... വണ്ടി തന്നെ മലകയറാന്‍ തുടങ്ങും... അതു മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വരെ സ്പീഡില്‍. കാറുകള്‍ മാത്രമല്ല, ഉരുളുന്ന എന്തു വസ്തുക്കളും ഇത്തരത്തില്‍ ഇവിടെ തനിയെ മലകയറും. വാഹനം ന്യൂട്രല്‍ ഗിയറില്‍  ഇറക്കത്തേക്ക് നിര്‍ത്തിയിട്ടാല്‍ റിവേഴ്സില്‍ മലകയറുന്ന കൗതുകവും കാണാം.

ഇന്ന് സലാലയില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നാണ് മിര്‍ബാത്തിലെ ഈ കാന്തികമല. തനിയെ മലകയറുന്ന കാറിലുള്ള യാത്ര സഞ്ചാരികള്‍ക്ക് ഏറെ ഹരം പകരുന്നു. സലാല നഗരത്തില്‍ നിന്ന് ഒന്നര മണിക്കൂര്‍ യാത്രയുണ്ട് മിര്‍ബാത്തിലെ ഈ വിസ്മയക്കാഴ്ചയിലേക്ക്.

ഈ പ്രദേശത്തെ മലകളിലുള്ള ശക്തമായ കാന്തിക പ്രഭാവം ആണ് ഈ പ്രതിഭാസത്തിന് കാരണമെന്നാണ് ശാസ്ത്രീയമായ വിശദീകരണം. അതല്ല, പ്രേതബാധയുള്ള സ്ഥലമാണ് മിര്‍ബാത്തിലെ കാന്തിക മലയെന്ന് വിശ്വസിക്കുന്നവരു ഏറെയുണ്ട്.

പിന്നെയും ഒട്ടേറെ കാഴ്ചകളുടെ മിര്‍ബാത്തില്‍... ബൗബാബ് മരങ്ങള്‍ കൂട്ടത്തോടെ വളരുന്ന വാദി ഹിന്നയും മിര്‍ബാത്ത് കൊട്ടാരവും പഴയകലാ ഒമാനി ജീവിതരീതികളെല്ലാം ഇവിടെ സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :