E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

സൗഹൃദം ഊട്ടി ഉറപ്പിച്ച് ഇന്ത്യയും യുഎഇയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വെറുമൊരു സുഹൃത്ത് എന്നതില്‍ നിന്ന് ഏറ്റവും അടുത്ത സുഹൃത്ത് എന്ന തലത്തിലേക്ക് ഉയര്‍ന്നു കഴിഞ്ഞു ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം. ആ ആത്മസൗഹൃദത്തിന്‍റെ ഏറ്റവും വലിയ കാഴ്ചകളായിരുന്നു ഇന്ത്യയുടെ അറുപത്തിയെട്ടാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍. മേഖലയില്‍ ഒട്ടേറെ മാറ്റങ്ങള്‍ക്കും തുടക്കം കുറിക്കുന്നതാണ് ഇരുരാജ്യങ്ങളും തമ്മിലള്ള ഈ ഉറച്ച സൗഹൃദം

കീഴ്വഴക്കങ്ങള്‍ മാറ്റിവച്ചു കൊണ്ടുള്ള സൗഹൃദത്തിന്‍റെയും ഉഭയകക്ഷി ബന്ധത്തിന്‍റെയും പ്രഖ്യാപനമായിരുന്നു അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ ഇന്ത്യാ സന്ദര്‍ശനം. പതിവുകള്‍ മാറ്റിവച്ച് ഷെയ്ഖ് മുഹമ്മദിനെ റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥിയാക്കാനുള്ള ഇന്ത്യയുടെ തീരുമാനം, യുഎഇയുമായുള്ള സൗഹൃദത്തിന് എത്രമാത്രം പ്രധാന്യം കല്‍പിക്കുന്നു എന്നു വ്യക്തമാക്കുന്നതായിരുന്നു. 

പ്രോട്ടോക്കോള്‍ തെറ്റിച്ച് രണ്ടാം വട്ടവും പാലം വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നേരിട്ടെത്തി ഷെയ്ഖ് മുഹമ്മദിനെ സ്വീകരിച്ചു. ആ സ്വീകരണം മുതല്‍ ഷെയ്ഖ് മുഹമ്മദ് റിപ്പബ്ലിക് ദിന ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തതു വരെയുള്ള ചടങ്ങുകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണത്തിന്‍റെയും സൗഹൃദത്തിന്‍റെയും പ്രതീകങ്ങളായിരുന്നു.

തന്ത്രപ്രധാനമേഖലകളിലെ സമഗ്രപങ്കാളിത്തം അടക്കം പതിനാല് നിര്‍ണായക വിഷയങ്ങളിലാണ് ഇരുരാജ്യങ്ങളും കരാറിലൊപ്പിട്ടത്. പ്രതിരോധം ഊര്‍ജം, മനുഷ്യക്കടത്ത്, സൈബര്‍ സുരക്ഷ, ക‍ൃഷി, സമുദ്രഗതാഗതം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതായിരുന്നു പുതിയ കരാറുകള്‍. 

യുഎഇയുടെ എണ്മക്കന്പനിയായ അഡ്നോക്കിന് ദക്ഷിണേന്ത്യയില്‍ എണ്ണ സംഭരിക്കാന്‍ ധാരണയിലെത്തിയത് ഇന്ത്യയ്ക്കും ഏറെ ഗുണകരമാകും. ആയുധ നിര്‍മാണത്തിനും സാങ്കേതിക വിദ്യകളുടെ കൈമാറ്റവും ഉള്‍പ്പെടെയുള്ള പ്രതിരോധ കരാറുകള്‍ ഉഭയകക്ഷി ബന്ധത്തിന് കൂടുതല്‍ കരുത്ത് നല്‍കുന്നു. അടിസ്ഥാന സൗകര്യവികസനത്തിലും സാങ്കേതിക വിദ്യയിലും ഇരു രാജ്യങ്ങളും പരസ്പരം സഹകരിക്കുകയും ചെയ്യും.

ഭീകരവാദത്തിനെതിരെ യുഎഇ സ്വീകരിച്ച അതിശക്തമായ നിലപാടാണ് ചര്‍ച്ചകളില്‍ ഇന്ത്യക്ക് ഏറെ ഗുണം ചെയ്യുക. പാക്കിസ്ഥാന്‍റെ പേരെടുത്തു പറഞ്ഞില്ലെങ്കിലും മതത്തിന്‍റെ പേരില്‍ ഭീകരവാദത്തെ ന്യായീകരിക്കുന്നതിനെതിരെ നിശിത വിമര്‍ശനമാണ് ഷെയ്ഖ് മുഹമ്മദ് നടത്തിയത്. ഇന്ത്യയുടെ വളര്‍ച്ചയില്‍ യുഎഇയുടെ പങ്ക് എടുത്ത പറഞ്ഞ പ്രധാനമന്ത്രിയുടെ നടപടിയാകട്ടെ ആ രാജ്യത്തോടുള്ള ആദരവും ലക്ഷക്കണക്കിനുള്ള പ്രവാസികള്‍ക്ക് ലഭിച്ച അംഗീകാരവുമായി.

പ്രൗഡവും ഉജ്ജലവുമായിരുന്നു ഷെയ്ഖ് മുഹമ്മദിന് രാഷ്ട്രപതി ഭവനില്‍കിയ ഔദ്യോഗിക സ്വീകരണം. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഒന്നിച്ചെത്തിയാണ് അദ്ദേഹത്തെ വരവേറ്റത്. റിപ്പബ്ലിക് ദിന ആഘോഷത്തില്‍ മുഖ്യാതിഥിയാക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഒരു ബഹുമതിയായാണ് യുഎഇ കാണുന്നത്. റിപ്പബ്ലിക ദിന പരേഡില്‍ ഷെയ്ഖ് മുഹമ്മദ് മുഖ്യാതിഥായായപ്പോള്‍ പരേഡില്‍ ആദ്യമാര്‍ച്ച് ചെയ്തത് യുഎഇയുടെ സൈനികരാണ്. ഇതിനു മുന്പ് ഒരിക്കല്‍ മാത്രമാണ് മറ്റൊരു രാജ്യത്ത് നിന്നുള്ള സൈനികര്‍ റിപ്പബ്ലിക് ദിന പരേഡില്‍ മാര്‍ച്ച് ചെയ്തത്.

ഒന്നര വര്‍ഷത്തിനിടെ മൂന്നു ഉന്നതതല സന്ദര്‍ശനങ്ങളാണ് ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ ഉണ്ടായിട്ടുള്ളത്. 2015ല്‍ പ്രധാനമന്ത്രി മോദി യുഎഇയില്‍ എത്തിയതോടെയാണ് ഇരുരാജ്യങ്ങളുടെയും ബന്ധം പുതിയ തലത്തിലേക്കുയര്‍ന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയ ഷെയ്ഖ് മുഹമ്മദ് ഒറു വര്‍ഷത്തിനുള്ളില്‍ റിപ്പബ്ലിക് ദിനഘോഷങ്ങളുടെ മുഖ്യാതിഥിയായെത്തിയത് കൂടുതല്‍ കരുത്തുറ്റ സൗഹൃദത്തിനു ഊടും പാവും നല്‍കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :