E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

പ്രതിരോധ രംഗത്തെ നേട്ടങ്ങളുമായി ഐഡെക്സ് പ്രദര്‍ശനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മധ്യപൂര്‍വ ദേശത്തെ ഏറ്റവും വലിയ പ്രതിരോധ പ്രദര്‍ശനമാണ് അബുദാബിയില്‍ പോയവാരം നടന്ന ഐഡെക്സ്. പ്രതിരോധ രംഗത്ത് യുഎഇ കൈവരിച്ച വളര്‍ച്ചയുടെ അടയാളം കൂടിയാണ് ഐഡെക്സ് പ്രദര്‍ശനം.

യുദ്ധോപകരണങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും അതിശയിപ്പിക്കുന്ന കാഴ്ചയാണ് ഐഡെക്സ്. മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ പ്രതിരോധ പ്രദര്‍ശനം...പ്രതിരോധ രംഗത്തെ പുത്തന്‍ സങ്കേതിക വിദ്യകളുടെയും അതിനൂതന ആയുധങ്ങളുടെയും പ്രദര്‍ശനവേദിയാണിത്. നാവിക പ്രതിരോധ പ്രദര്‍ശനമായ നേവ്ഡെക്സും ഐഡക്സിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നു.

അ‍ഞ്ചു ദിവസം നീണ്ട പ്രദര്‍ശനത്തില്‍ ആയിരത്തിലധികം പ്രതിരോധ ഗവേഷണ സ്ഥാപനങ്ങളാണ് പങ്കെടുത്തത്. നാവിക പ്രതിരോധ മേഖലയില്‍ നിന്ന് 99 രാജ്യങ്ങളും ഐഡക്സിലെത്തി. ഇന്ത്യയും റഷ്യയും സംയു്കതമായി നിര്‍മിക്കുന്ന സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ ബ്രഹ്മോസ് ആയിരുന്നു ഇത്തവണത്തെ താരങ്ങളിലൊന്ന്. ഇന്ത്യയുടെ ആയുധശക്തിയുടെ വിളംബരം കൂടിയായിരുന്നു ബ്രഹ്മോസിന്‍റെ സാന്നിധ്യം.

വിവിധ തരത്തിലുള്ള ആയുധങ്ങള്‍ വഹിക്കുന്ന നൂതന സാങ്കേതിക വിദ്യയോടെയുള്ള പടക്കപ്പല്‍, യെമനില്‍ രക്തസാക്ഷിത്വം വരിച്ച യുഎഇ സൈനികന്‍റെ പേരിലുള്ള സുല്‍ത്താന്‍ തോക്ക് അങ്ങനെ വേറിട്ട കാഴ്ചകള്‍ ഒരുപാടുണ്ടായിരുന്നു ഇത്തവണ ഐഡക്സില്‍. ആളില്ലാ വിമാനങ്ങളുടെ പ്രത്യേക പവലിയനും ഇത്തവണത്തെ ശ്രദ്ധാകേന്ദ്രമായി. പ്രതിരോധ, സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഡ്രോണുകളുടെ വലിയ ശേഖരം തന്നെ പ്രദര്‍ശനത്തിലുണ്ടായി. 

രണ്ടായിരം കോടിയിലധികം ദിര്‍ഹത്തിന്‍റെ ആയുധ ഇടപാടുകളാണ് ഐഡക്സില്‍ നടന്നത്. കവചിത വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ക്കാണ് യുഎഇ സേനകള്‍ കരാറിലെത്തിയത്. യുഎഇയുടെ ആഭ്യന്തര പ്രതിരോധ ഗവേഷണ ഉല്‍പാദന സ്ഥാപനങ്ങളാണ് ഈ കരാറിലേറെയും നേടിയത്. ഒരു ലക്ഷത്തിലധികം ആളുകളാണ് അ‍ഞ്ച് ദിവസം നീണ്ട പ്രദര്‍ശനം കാണാനെത്തിയത്.

യുഎഇ വൈസ് പ്രസി‍ഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഐഡക്സിന് തുടക്കം കുറിച്ചത്. യുഎഇ സൈന്യത്തിന്‍റെ മാര്‍ച്ച് പാസ്റ്റോടെ കൊടി ഉയര്‍ന്ന പ്രദര്‍ശനം അ‍്ചു ദിവസത്തിനപ്പുറം സൈനിക ബാന്‍ഡിന്‍റെ അകന്പടിയോടെയാണ് കൊടി ഇറങ്ങിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :