സ്മാര്‍ട്ട് ദുബായുടെ സ്മാര്‍ട്ട് കാഴ്ചകളാണ് ഇത്തവണത്തെ ജൈടെക്സ് ടെക്നോളജി വീക്ക് സമ്മാനിക്കുന്നത്. നിശ്ചയദാര്‍ഡ്യത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും സാങ്കേതിക വിദ്യയുടെയും സമന്വയമാണ് ജൈടെക്സിലെ കാഴ്ചകള്‍.
ദുബായ് സ്മാര്‍ട്ടാണ്... ഈ ആഗോളനഗരത്തിന്റെ സ്മാര്‍ട്ട്നെസിന്റെ കാഴ്ചകളാണ് ദുബായില്‍നടക്കുന്ന ജൈടെക്സ് സാങ്കേതിക വിദ്യാ പ്രദര്‍ശനം. സ്മാര്‍ട്ട് സാങ്കേതിക വിദ്യകള്എങ്ങനെ പൊതുജീവിതത്തില്ഫലപ്രദമായി ഉപയോഗിക്കാം എന്നതിന്റെ ഉദാഹരണങ്ങളാണ് ഇവിടെയുള്ള ഓരോ കാഴ്ചകളും.
ലോകത്തെ ഏറ്റവും പുതിയതും മികച്ചതുമായ സാങ്കേതിക വിദ്യകളുടെ സംഗമവേദിയാണ് ജൈടെക്സ്. മികവും തികവുമാര്‍ന്ന പുതിയ ഉപകരണങ്ങളും ആശയങ്ങളും ഇവിടെ ഉപഭോക്താക്കള്‍ക്ക് മുന്നിലേക്കെത്തുന്നു.
റോബോട്ടുകളാണ് ഈ ജൈടെക്സിലെ താരങ്ങള്‍. സുരക്ഷയ്ക്കും നിരീക്ഷണത്തിനും പൊതുസേവനങ്ങള്ക്കുമെല്ലാം ഉപയോഗപ്പെടുത്താവുന്ന റോബോട്ടുകള്‍. ദുബായ് പോര്‍ട്സിന്റെ വിസോ എന്ന റോബോട്ട് ആണ് ഈ ജൈടെക്സിലെ താരങ്ങളിലൊന്ന്. ത്രീഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച ലോകത്തെ ആദ്യ റോബോട്ടാണ് വീസോ. സുരക്ഷാ സേവനങ്ങള്‍ക്കാണ് വീസോയെ പ്രധാനമായും ഉപയോഗിക്കുക.
മാളുകളിലും ജനവാസകേന്ദ്രങ്ങളിലും വിന്യസിക്കാനുള്ള പൊലീസ് റോബോട്ടും പ്രദര്‍ശനത്തിലുണ്ട്. മനുഷ്യരെ പോലെ ഇടപെടാന്സാധിക്കുന്ന റോബോട്ട് ഹസ്തദാനവും സല്യൂട്ടും നല്‍കും. റോബോട്ടില്സജ്ജീകരിച്ചിട്ടുള്ള ടച്ച് സ്ക്രീന്‍വഴി നമുക്കു റോബോട്ടുമായി ആശയവിനിമയം നടത്തുകയും ആവശ്യമുള്ള സേവനം തിരഞ്ഞെടുക്കുകയും ചെയ്യാം
ദുബായില്ബസ് ഡ്രൈവര്മാര്ഉറങ്ങിപ്പോകുന്നതുമൂലമുള്ള അപകടങ്ങള്കുറയ്ക്കാനുള്ള അല്റഖീബ് സംവിധാനമാണ് ആര്‍ടിഎ ഈ ജൈടെക്സില്അവതരിപ്പിക്കുന്നത്. ബസുകളിലെ ഡ്രൈവര്കാബിനുകളില്സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ സംവിധാനമാണ് അല്റഖീബ്. പ്രത്യേക സെന്‍സറുകള്‍വഴി ഡ്രൈവറുടെ മുഖം മുഴുവന്‍സമയവും നിരീക്ഷണവിധേയമാക്കിക്കൊണ്ടിരിക്കും. ഡ്രൈവര്ഉറക്കം തൂങ്ങുകയോ, ശ്രദ്ധമാറുകയോ ചെയ്യുന്പോള്മുഖത്തുണ്ടാകുന്ന ഭാവവ്യത്യാസങ്ങള്മനസിലാക്കി ഈ സംവിധാനം അലാം പുറപ്പെടുവിച്ച് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കും. ഇതേസമയം തന്നെ ആര്.ടി.എയുടെ കണ്‍ട്രോള്‍റൂമിലേക്കും മുന്നറിയിപ്പ് പോകും. ഇതിന്റെ അടിസ്ഥാനത്തില്അധികൃതര്ക്ക് സത്വര നടപടികള്സ്വീകരിക്കാനാകും.
ആദ്യഘട്ടത്തില്‍50 ബസുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്അല്റഖീബ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ഇതുവഴി ഇത്തരത്തിലുള്ള 88 ശതമാനം അപകടങ്ങള്കുറയ്ക്കാനായതാണ് വിലയിരുത്തല്‍. മെട്രോ സ്റ്റേഷനുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ടാക്സി സംവിധാനവും ആര്.ടി.എ ഈ ജൈടെക്സില്അവതരിപ്പിക്കുന്നു.
വിളക്കു കാലുകളുടെ സാങ്കേതിക വിദ്യാ വളര്‍ച്ചയും ജൈടെക്സ് കാണിച്ചു തരുന്നു. എല്‍.ഇ.ഡി.വിളക്കുകള്‍ക്കൊപ്പം, നിരീക്ഷണ ക്യാമറയും കാലാവസ്ഥാ നിരീക്ഷണ സംവിധാനവും, വൈഫൈറൂട്ടറും എല്ലാം അടങ്ങുന്നതാണ് ഈ സ്മാര്‍ട് സ്ട്രീറ്റ് ലൈറ്റുകള്‍.
സാങ്കേതിക വിദ്യാരംഗത്ത് നിന്നുള്ള ലോകോത്തര കന്പനികളെല്ലാം ജൈടെക്സില്പങ്കെടുക്കുന്നു. കേരളത്തിന്റെ ഐടി പെരുമയുമായി കേരള ഐടിയുടെ സ്റ്റാളും ഉണ്ട്. കേരളത്തിലെ വിവിധ ഐടി പാര്‍ക്കുകളിലെ സ്ഥാപനങ്ങള്‍ക്ക് ജൈടൊക്സില്പങ്കെടുക്കുന്നതിനുള്ള ഒരു പ്ളാറ്റ്ഫോം ഒരുക്കുകയാണ് കേരള ഐടി.
സ്റ്റാര്‍ട്ട് അപ്പ് സംരഭങ്ങള്‍ക്കും ഇത്തവണ ജൈടെക്സ് പ്രത്യേക പരിഗണന നല്കുന്നു. സാങ്കേതിക വിദ്യയുടെ പുതിയ കാഴ്ചകള്‍ക്കൊപ്പം ദുബായുടെ വളര്‍ച്ചയുടെയും മികവിന്റെയും സാക്ഷ്യപത്രങ്ങള്കൂടിയാണ് ജൈടെക്സ്.