E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 12:05 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

വ്യത്യസ്തമായ കലാസൃഷ്ടികളുമായി ഒരുപറ്റം കലാകാരന്‍മാര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അല്‍പം വ്യത്യസ്തമായ രീതിയിലാണ് ഒരുപറ്റം കലാകാരന്‍മാര്‍ ഇത്തവണ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായത്. യുഎഇ മുന്നോട്ട് വയ്ക്കുന്ന അതിരുകളില്ലാത്ത ആഹ്ലാദം എന്ന ആശയത്തിലൂന്നി തല്‍സമയ കലാസൃഷ്ടികള്‍ ഒരുക്കുകയായിരുന്നു നാലു മലയാളികള്‍ അടങ്ങുന്ന ഈ കലാകാരന്‍മാരുടെ കൂട്ടായ്മ

അതിരുകളില്ലാത്ത ആഹ്ലാദത്തിന്‍റെ കാഴ്ചകളാണ് ഈ കലാസൃഷ്ടികള്‍. കാലത്തെ അതിജീവിക്കുന്ന കളി മണ്‍ ശില്‍പങ്ങളിലെ ഭാവനയുടെ ആഹ്ലാദലോകം ഒരുക്കുകയാണ് മലയാളിയായ സദാശിവന്‍ അന്പലമേട്. ഇമാറത്തി സ്ത്രീപുരുഷന്‍മാരുടെ ശില്‍പമാണ് സദാശിവന് ആസ്വാദകര്‍ക്ക് മുന്നില്‍ തല്‍സമയം ഒരുക്കുന്നത്

മണല്‍ചിത്രങ്ങളുടെ വിസ്മയക്കാഴ്ചകളാണ് ബാലരാമപുരം സ്വദേശി ഉദയന്‍ സമ്മാനിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മണലുകള്‍ ഉപയോഗിച്ചുള്ള ഈ ചിത്രം കണ്ടാല്‍ ആരും ഒന്നു അതിശയിക്കും.

കാട്ടുപൂക്കളുടെ സൗന്ദര്യം ക്യാന്‍വാസിലൂടെ വീണ്ടെടുക്കുകയാണ് കോഴഞ്ചേരി സ്വദേശി നിഷാ വര്‍ഗീസ്. സന്തോഷത്തിനിടയിലും ചുറ്റുപാടിലെ നൊമ്പരങ്ങള്‍ കാണാതെ പോകരുതെന്നാണ് ഈ ചിത്രത്തിലൂടെ നിഷ പറയുന്നത്. സ്വന്തം അമ്മയുടെ ചിത്രമാണ് ഈ കൂട്ടായ്മയിലെ മറ്റൊരു കലാകാരി പ്രിയ ഒരുക്കിയത്. പാഴ്ക്കടലാസില്‍ നിന്ന് കരകൗശല വസ്തുക്കളൊരുക്കുന്ന ബാംഗ്ലൂര്‍ സ്വദേശിനി ചേതനയും മേളയില്‍ ശ്രദ്ധേയ സാന്നിധ്യമാണ്.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഇരുപതോളം കലാകാരന്മാരാണ് പ്രദര്‍ശനത്തിലുള്ളത്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളും നൂതനആശയങ്ങള്‍ സന്ദര്‍ശകരോടു പങ്കുവയ്ക്കുന്നു. ചിത്രങ്ങളെക്കുറിച്ച് കൂടുതലറിയാനും ചിത്രകാരന്മാരുമായി സംവദിക്കാനും മേള അവസരമൊരുക്കുന്നുണ്ട്. ആഹ്ലാദവും സംതൃപ്തിയുമുള്ള വ്യക്തിയും സമൂഹവും യഥാര്‍ഥ്യമാക്കുന്നതിന്‍റെ ഭാഗമായാണ് പ്രദര്‍ശനം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :