E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 09:18 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

പ്രവാസി മാവേലി തമ്പുരാനായി ഗോപിയേട്ടന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മാവേലിയില്ലാതെ എന്ത് ഓണമല്ലേ... അതെ അബുദാബിയിലുള്ള പ്രവാസിയായ ഒരു മാവേലി തമ്പുരാനായി ഓണവിശേഷങ്ങളാണ് ഇനി. ഗോപിയേട്ടന്‍ തിരക്കിലാണ്... എല്ലാ ഓണക്കാലത്തും. കാരണം ഗോപകുമാര്‍ ഗോപി എന്ന ഗോപിയേട്ടന്‍ മാവേലി വേഷം കെട്ടാതെ അബുദാബിയില്‍ ഓണാഘോഷങ്ങളില്ല. 

മാവേലി തന്പുരാനായി അബുദാബിയിലെ എല്ലാ ഓണാഘോഷങ്ങളും ഗോപകുമാറുണ്ടാകും. പ്രവാസത്തില്‍ കഴിയുന്ന പ്രജകള്‍ക്ക് അനുഗ്രഹം ചൊരിയുന്ന പ്രവാസി മാവേലിയായി. വര്‍ഷങ്ങളായി അബുദാബിയിലുള്ള ഗോപകുമാര്‍ 2002ലാണ് ആദ്യമായി മാവേലി വേഷം കെട്ടിയത്. ഒരു സുഹൃത്താണ് ഗോപകുമാറിലൊളിഞ്ഞിരിക്കുന്ന മാവേലിയെ കണ്ടെത്തിയത്. അന്നു കെട്ടിയ വേഷം പിന്നെ ഒരു ഓണക്കാലത്തും അഴിച്ചു വയ്ക്കേണ്ടി 

14 വര്‍ഷത്തിനിടയ്ക്ക് നൂറ്റന്പതോളം വേദികളില്‍ ഗോപകുമാര്‍ മാവേലിയായി കഴിഞ്ഞു. ഇന്ന് ഗോപകുമാര്‍ ഗോപിയുടെ ഡേറ്റിന് അനുസരിച്ചാണ് അബുദാബിയിലെ ഓണാഘോഷങ്ങള്‍ നടത്തുന്നത്. ഗോപിയേട്ടന്‍റെ ഡേറ്റ് ഉറപ്പായാല്‍ മാത്രം ഓണാഘോഷം. ഗള്‍ഫിലെ വിവിധ വേദികളില്‍ മാവേലിയായി നിറഞ്ഞു നിന്ന് ഗോപിയേട്ടന് ഇനി യൂറോപ്യന്‍ രാജ്യങ്ങളിലും തന്‍റെ പെരുമ അറിയിക്കണമെന്നാണ് ആഗ്രഹം.

മാവേലി വേഷം കെട്ടാനുള്ള ആടയാഭരണങ്ങളെല്ലാം സ്വന്തമായുള്ള ഗോപി പക്ഷേ ഒരിക്കലും പ്രതിഫലം കൈപ്പറ്റിയിട്ടില്ല. ഒരു ദിവസത്തെ വ്രതത്തിനു ശേഷമാണ് മാവേലി വേഷം അണിയുന്നത്. കിരീടം തലയിലേറിയാല്‍ ശരിക്കും മഹാബലി തന്നെയാകും ഗോപകുമാര്‍ ഗോപി.

ചമയങ്ങളൊരുക്കി കൂടെ നില്‍ക്കുന്ന പവിത്രന്‍മാഷിനും ഗോപകുമാറിന്‍റെ മാവേലി വേഷത്തെ പൂര്‍ണതയിലെത്തിക്കുന്നതില്‍ വലിയ പങ്കുണ്ട്. എന്നും ഗോപകുമാര്‍ മാവേലി വേഷം കെട്ടണമെന്നാൡണ് ഇദ്ദേഹത്തിന്‍റെ ആഗ്രഹം. അങ്ങനെ പ്രവാസികളായ പ്രജകള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് ആഘോഷങ്ങളില്‍ നിന്ന് ആഘോഷങ്ങളിലേക്ക് യാത്ര ചെയ്യുകയാണ് ഗോപകുമാറെന്ന പ്രവാസി മാവേലി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :