E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

കാപ്പിപ്പൊടിയുടെ നിറക്കൂട്ടുകളുമായി സതീഷ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നല്ല കടുപ്പത്തിലൊരു കാപ്പി കിട്ടിയാല്‍ നമുക്കൊക്കെ സന്തോഷമാകും. എന്നാല്‍ കടുപ്പം കൂട്ടിയും കുറച്ചുമൊക്കെ കാപ്പി പൊടി കൊണ്ടുള്ള കുറച്ച് പെയിന്‍റിങ്ങുകള്‍ കണ്ടാലോ... കാപ്പിപ്പൊടി ഉപയോഗിച്ച് അതിനമോഹരമായ ചിത്രങ്ങളൊരുക്കുന്ന സതീഷ് എന്ന കലാകാരനെ കുറിച്ചാണ് ഇനി.

കാപ്പിപ്പൊടിയുടെ നിറക്കൂട്ടാണ് സതീഷിന്റെ ചിത്രങ്ങള്. വര്ണങ്ങളുടെ വിസ്മയങ്ങള്നിറയുന്ന കാന്വാസ് അല്ല ഈ ചിത്രങ്ങള്. മറിച്ച് കാപ്പിപ്പൊടി നിറത്തിന്റെ കയറ്റിറക്കങ്ങളാണ്. പക്ഷേ മികവിലും ഭംഗിയിലും കാപ്പിയുടെ കടുപ്പം തന്നെയുണ്ട് സതീഷ് വരയ്ക്കുന്ന ചിത്രങ്ങള്ക്ക്. 

അക്രിലിക് പെയിന്റിങ്ങും പെന്സില്ഡ്രോയിങ്ങും എല്ലാം ചെയ്തിരുന്ന സതീഷ് കുറച്ചു നാള്മുന്പ് മാത്രമാണ് കാപ്പിപ്പൊടിയിലേക്ക് ബ്രഷ് മാറ്റിയത്. വ്യത്യസ്തമായ ഒരു മാധ്യമം എന്ന രീതിയിലാണ് സതീഷ് കാപ്പിപ്പൊടി ചാലിച്ച് വര്ണക്കൂട്ട് ഒരുക്കാന്തുടങ്ങിയത്. യു ട്യൂല്കണ്ട ഒരു വീഡിയോയില്നിന്നാണ് കാപ്പി പൊടി ഉപയോഗിച്ചുള്ള പെയിന്റിങ് എന്ന ആശയം മനസിലേക്കെത്തുന്നത്. 

കാപ്പിപ്പൊടിയുടെ കടുപ്പം തന്നെയാണ് നിറങ്ങള്ക്ക് ഏറ്റക്കുറച്ചിലുകള്നല്കുന്നത്. കാപ്പിപ്പൊടി ഉപയോഗിച്ച് നിറങ്ങളൊരുക്കാന്സ്വന്തം രീതികള്തന്നെയുണ്ട് ഈ കലാകാരന്. കടും നിറങ്ങള്ക്കായി കാപ്പിപ്പൊടിയില്കുറച്ചു വെള്ളം മാത്രം ഒഴിച്ച് ചാലിക്കും. നിറത്തിന്റെ കടുപ്പം കുറയും തോറും വെള്ളത്തിന്റെ അളവും കൂടും. 

യുഎഇയിലെ ഭരണാധികാരികളുടെയും ചലച്ചിത്ര താരങ്ങളുടെയും വ്യവസായ പ്രമുഖരുടെയുമെല്ലാം ചിത്രങ്ങള്ഇതിനകം കാപ്പിപ്പൊടി കടുപ്പത്തില്സതീഷ് കാന്വാസില്പകര്ത്തിക്കഴിഞ്ഞു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്സുല്ത്താന്അല്നഹ്യാന്, ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്റാഷിദ് അല്നഹ്യാന്എന്നിവരുടെയൊക്കെ ചിത്രങ്ങളിലെ മികവ് ആസ്വാദകരെ വിസ്മയിപ്പിക്കുക തന്നെ ചെയ്യും.

യേശുദാസിന്റെ ചിത്രം ഇത്തരത്തില്വരച്ച് അദ്ദേഹത്തിന് സമ്മാനിച്ചു സതീഷ്. ഗായിക കെ.എസ്.ചിത്രയുടെ പോര്ട്രെയിറ്റാണ് ഏറ്റവും ഒടുവില്പൂര്ത്തീകരിച്ചത്. വ്യവസായ പ്രമുഖന്എംഎ യൂസഫലിയുടെ ചിത്രവും ഇദ്ദേഹം വരച്ചിട്ടുണ്ട്. ഇവരെ നേരില്കണ്ട് ഈ ചിത്രങ്ങള്സമ്മാനിക്കണമെന്നതാണ് സതീഷിന്റെ ആഗ്രഹം. 

അബുദാബിയിലെ ഷെയ്ഖ് സായിദ് മോസ്കിന്റെ ചിത്രത്തിലെ കാപ്പിപ്പൊടി വര്ണങ്ങളും കൂട്ടുകളും ശരിക്കും അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. ചലച്ചിത്ര താരങ്ങളുടെയും മറ്റും ചിത്രങ്ങളും സതീഷിന്റെ ശേഖരത്തിലുണ്ട്. പക്ഷേ സതീഷിന് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഇതൊന്നുമല്ല.. അത് പ്രതിശ്രുത വധു ന്റേതാണ്. എല്ലാ ചിത്രങ്ങള്ക്കും പഴമയുടെ സൗന്ദര്യം നല്കാനാകും എന്നതാണ് ഇത്തരം ചിത്രങ്ങളുടെ പ്രത്യേകത എന്ന് സതീഷ് പറയുന്നു.

മലപ്പുറം തിരൂര്സ്വദേശിയായ സതീഷ് അഞ്ചു വര്ഷമായി അബുദാബിയിലെ സ്വകാര്യ കന്പനിയില്ക്വാളിറ്റി കണ്ട്രോളറായി ജോലി ചെയ്യുന്നു. സെപ്റ്റംബറില്നാട്ടില്തന്റെ ചിത്രങ്ങളുടെ പ്രദര്ശനം നടത്താനുള്ള ഒരുക്കത്തിലാൡണ് ഈ കാപ്പിപ്പൊടി കലാകാരന്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :