E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ഭാഷാപഠനം കലയിലൂടെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാലിഗ്രാഫിയിലൂടെ വിദ്യാര്‍ഥികളുടെ മനസില്‍ഭാഷയുടെ ലിപികള്‍കോറിയിടുന്ന ഒരു അധ്യാപകനെ കുറിച്ചാണ് ഇനി. അല്‍ഐന്‍ഗ്രേസ് വാലി ഇന്ത്യന്‍സ്കൂളിലെ അറബിക് അധ്യാപകനായ അഷ്റഫ് അലിയാണ് കാലിഗ്രാഫിയിലൂടെ അധ്യാപനത്തിന് വേറിട്ട രീതി ഒരുക്കിയിരിക്കുന്നത്.

കാലിഗ്രാഫിയില്‍ സ്വന്തമായ ശൈലി സ്വായത്തമാക്കിയ മലപ്പുറം മക്കരപ്പറമ്പ് സ്വദേശിയായ അഷ്റഫലിയുടെ പുതിയ പരീക്ഷണമാണിത്. ഭാഷാപഠനം കീറാമുട്ടിയായി നില്‍ക്കുന്ന കുട്ടികളെ കലയിലൂടെ ആകര്‍ഷിക്കുകയാണ് ഈ യുവാവ്. ലിപികളെ ആകര്‍ഷകമായി ക്യാന്‍വാസിലേക്ക് സന്നിവേശിപ്പിക്കുന്നതിലൂടെയാണ് വിദ്യാര്‍ഥികളുടെ ഇഷ്ടം ഭാഷയിലേക്കും പഠനത്തിലേക്കും ക്ഷണിക്കുന്നത്.

കാലിഗ്രഫിയില്‍ താല്‍പര്യമുള്ള കുട്ടികളെ കണ്ടെത്തി സൌജന്യമായി പരിശീലിപ്പിക്കുന്നുമുണ്ട് അറബികില്‍ ബിരുദാനന്തര ബിരുദം നേടിയ ഈ അധ്യാപകന്‍. ഏഴു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പ്രത്യേക പരിശീലനം നല്‍കുന്നത്. നൂതന രീതിയിലൂടെ ഭാഷയെ സമീപിക്കുന്നതിന്‍റെ ഭാഗമായായിരുന്നു വേറിട്ട ഈ വഴി തേടിയത്.

ജന്മസിദ്ധമായി ലഭിച്ച കലാവൈദഗ്ധ്യം അറബിക് കാലിഗ്രഫിയില്‍ സന്നിവേശിപ്പിച്ചപ്പോള്‍ തെളിഞ്ഞത് പ്രമുഖരുടെ ചിത്രങ്ങള്‍. മുന്‍ രാഷ്ട്രപതി എ.പിജെ അബ്ദുല്‍കലാം, കമല സുരയ്യ തുടങ്ങി ലോക പ്രശസ്തരുടെ ചിത്രങ്ങള്‍ക്കൊപ്പം ജലാലുദ്ദീന്‍ റൂമിയുടെ കവിതാ ശകലങ്ങള്‍കൊണ്ടുള്ള സൂഫി നൃത്തിലുമുണ്ട് കാലിഗ്രഫിയുടെ വ്യത്യസ്ത ഭാവങ്ങള്‍. എ.പി.ജെ അബ്ദുല്‍കലാമിന്‍റെ ചിത്രം പൂര്‍ത്തിയാക്കുക ഏറെ ശ്രമകരമായിരുന്നുവെന്ന് അഷ്റഫ് പറഞ്ഞു.

യാ അല്ലാഹ്... എന്ന കവിതാ ശകലങ്ങളിലൂടെയാണ് കമലാ സുരയ്യയെ ക്യാന്‍വാസിലേക്ക് പകര്‍ത്തിയത്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ പുത്രി മഹ്റ രാജകുമാരി, പാക്കിസ്ഥാന്‍റെ വിദേശകാര്യമന്ത്രിയായിരുന്ന ഹിന റബ്ബാനി, നോബല്‍ സമ്മാന ജേതാവ് തവക്കുല്‍ കര്‍മാല്‍ എന്നിവരുമുണ്ട് കൂട്ടത്തില്‍. വരയ്ക്കാനുദ്ദേശിക്കുന്നയാളുടെ മുഖം പേരിലെ അക്ഷരങ്ങളുമായി സന്നിവേശിപ്പിച്ച് ക്യാന്‍വാസിലേക്ക് പകരുകയാണ് ഇദ്ദേഹം. അഷ്റഫലിയുടെ പുതിയ പരീക്ഷണം കുരുന്നുമനസുകളെ സ്വാധീനിച്ചതിന് തെളിവാണ് വിദ്യാര്‍ഥികള്‍ വരച്ച ഈ ചിത്രങ്ങള്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :