E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 06:19 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ആരാധകര്‍ക്ക് അവിസ്മരണീയ കാഴ്ച്ചയായി ഭാവത്രയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കഥകളിയിലെ ജീവിക്കുന്ന ഇതിഹാസം കലാമണ്ഡലം ഗോപിയാശാനും സംഘവും അബുദാബിയില്‍ അവതരിപ്പിച്ച ഭാവത്രയം കഥകളി ആരാധകര്‍ക്ക് അവിസ്മരണീയ കാഴ്ച്ചയായി. അസാധാരണ മെയ് വഴക്കവും അഭിനയ ചാതുര്യവുംകൊണ്ട് ആശാൻ അക്ഷരാർഥത്തിൽ തലസ്ഥാന നഗരിയിലെ ആസ്വാദകരെ കയ്യിലെടുത്തു. നൂറുകണക്കിന് ആസ്വാദകർ ആണ് കഥകളി കാണുവാൻ അബുദാബി കേരളാ സോഷ്യൽ സെന്‍ററിൽ എത്തിയത്.

കഥകളി ഭാവങ്ങളുടെ സംഗമമായിരുന്നു അബുദാബിയിലെ ഭാവത്രയം. കഥകളി പ്രേമികളുടെ പ്രിയപ്പെട്ട കഥകളായ ദുര്യോധന വധം, കിരാതം, കുചേലവൃത്തം എന്നീ മൂന്നു കഥകളാണ് മൂന്നു ദിവസമായി അബുദാബിയുടെ വേദിയില്‍ അരങ്ങേറിയത്. ദുര്യോധന വധത്തിലും കുചേലവൃത്തത്തിലും കൃഷ്ണവേഷത്തിലെത്തിയത് സാക്ഷാല്‍ കലാമണ്ഡലം ഗോപിയാശാന്‍.

പാഞ്ചാലി വസ്ത്രാക്ഷേപവും, പാണ്ഡവരെ വനവാസത്തിനയക്കലും, ചൂതുകളിയുമെല്ലാം വേഷപ്പൊലിമയുടെ അദ് ഭുതാവിഷ്കാരമായി.മഹാഭാരതത്തിലെ കൗരവ പാണ്ഡവകഥയാണ് ആദ്യരണ്ട് ദിവസം ഭാവത്രയത്തിലൂടെ അവതരിപ്പിച്ചത്. പാണ്ഡവരുടെ ദൂതുമായി കൗരവസഭയിലേക്ക് പോകുന്ന ആസ്വാദകര്‍ക്ക് പുതിയ അനുഭൂതി സമ്മാനിച്ചു

അവില്‍ പൊതിയുമായി പ്രിയമിത്രത്തെ കാണാന്‍ കുടിലില്‍ നിന്ന് കൊട്ടാരത്തിലേക്കെത്തിയ കുചേലന്‍റെ കഥ പറയുന്ന കുചേലവൃത്തമായിരുന്നു മൂന്നാം ദിനം അരങ്ങിലെത്തിയത്. കൃഷ്ണനായി ഗോപിയാശാന്‍ നിറഞ്ഞാടിയപ്പോള്‍ സൗഹൃദത്തിന്‍റെ കുചേലവൃത്തം ആസ്വാദകരെ വിസ്മയിപ്പിച്ചു.

കഥകളിയിലെ സ് ത്രീ വേഷങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിൽ ഡോക് ടറേറ്റ് നേടിയ ഹരിപ്രിയ നമ്പൂതിരി ഉൾപ്പെടെ 22 കലാകാരന്മാരാണ് കേരളത്തിൽനിന്ന് കഥകളി മഹോൽസവത്തിനായി അബുദാബിയില്‍ എത്തിയത് . 

കേരള സോഷ്യല്‍ സെന്‍റര്‍,ക്തി തിയറ്റേഴ്സ് ,മണിരംഗ് അബുദാബി എന്നിവരുടെ ആഭിമുഖ്യത്തില്‍ ആണ് കഥകളി മഹോത്സവം അരങ്ങേറിയത് .തുടര്‍ച്ചയായി നാലാം വര്‍ഷമാണ് കഥകളി മഹോല്‍സവം അബുദാബിയില്‍ സംഘടിപ്പിച്ചത്. വരും വര്‍ഷങ്ങളിലും പുതിയ കഥകളുമായി ആ ഘോഷം തുടരുമെന്ന് സംഘാടകരുടെ ഉറപ്പ്.

കഥകളിയുടെ വിസ്മയക്കാഴ്ചകള്‍ക്കായി അടുത്തവര്‍ഷത്തേക്കായി കാത്തിരിപ്പ് തുടങ്ങി കഴിഞ്ഞു പ്രവാസലോകത്തെ കഥകളി ആസ്വാദകര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :