റേസ് ട്രാക്കുകളിലൂടെ ശരവേഗത്തില്കുതിച്ചു പായുന്ന ഫോര്‍മുല വണ്കാറുകള്നമ്മള്കണ്ടിട്ടുണ്ട്. ഇതുപോലെ വിമാനങ്ങളുടെ ഒരു മല്‍സരത്തെ കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? അക്രോബാറ്റിക് വിമാനങ്ങളുടെ വേഗപ്പോരാട്ടമായ അബുദാബി എയര്റേസിന്റെ വിശേഷങ്ങളാണ് ഇനി.
വേഗവും മനസാന്നിധ്യവും ഒന്നു ചേരുന്ന വിസ്മയക്കാഴ്ചകളായിരുന്നു അബുദാബി കോര്‍ണിഷിലെ എയര്റേസ് ചലഞ്ച്. കോര്ണിഷില്പ്രത്യേകമൊരുക്കിയ മല്സരവേദിയില്തലങ്ങും വിലങ്ങും അക്രോബാറ്റിക് വിമാനങ്ങള്ചീറിപ്പാഞ്ഞു. 25 മീറ്റര്ഉയരമുള്ള പോളുകള്ക്കിടയിലൂടെ വിമാനങ്ങള്കുതിച്ചു പാഞ്ഞപ്പോള്കാണികളുടെ ഹൃദയമിടിപ്പ് ഉച്ചസ്ഥായിയിലായി.
കടല്‍വെള്ളത്തെ പ്രകന്പനം കൊള്ളിച്ച് വിമാനങ്ങള്കുതിച്ചു പാഞ്ഞപ്പോള്കാണികളുടെ ആവേശം ഉച്ചസ്ഥായിയിലായി. അതിവേഗം താഴ്ന്നും ഉയര്‍ന്നും പറന്നു കൊണ്ടുള്ള അഭ്യാസ പ്രകടനങ്ങള്കയ്യടികളോടെയാണ് കാണികള്വരവേറ്റത്. മണിക്കൂറില്‍370 കിലോമീറ്റര്‍വരെ വേഗത്തിലാണ് കോര്ണിഷില്വിമാനങ്ങള്പറന്നത്.
അക്രോബാറ്റിക്, എയര്റേസുകളിലെ താരങ്ങളായ 12 വൈമാനികരാണ് അബുദാബി എയര്റേസില്അണിനിരന്നത്. എയര്റേസിലെ ഇതിഹാസ താരങ്ങളായ പോള്ബോന്ഹോമും പീറ്റര്ബെനേസിയും കളമൊഴിഞ്ഞതോടെ പുതിയ താരോദയങ്ങള്‍ക്കും അബുദാബി എയര്റേസ് സാക്ഷിയായി. രണ്ടു ദിവസം നീണ്ട മല്സരത്തില്ഫ്രാന്സിന്റെ നിക്കോളാസ് ഇവാനോവ് ആണ് കിരീടം ചൂടിയത്.
വ്യോമവാരാചരണത്തിന്റെ ഭാഗമായാണ് അഅബുദാബിയില്എയര്റേസ് ചലഞ്ച് ഒരുക്കിയത്. അബുദാബി ടൂറിസം ആന്റ് കള്ച്ചര്അതോറിറ്റിയുടെ സഹകരണത്തോടെയായിരുന്നു റേസ്.