E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

അബുദാബിയില്‍ അരങ്ങേറിയ വന്ദേമാതരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്ത്യയുടെ സാംസ്കാരിക പാരന്പര്യത്തിന്‍റെ നേര്‍ക്കാഴ്ചയായിരുന്നു പോയവരാം അബുദാബിയില്‍ അരങ്ങേറിയ വന്ദേമാതരം. രാജ്യസ്നേഹം തുടിക്കുന്ന, സാംസ്കാരിക പാരന്പര്യത്തിന്‍റെ ആ കാഴ്ചകളിലേക്ക്

ഇന്ത്യയുടെ പ്രൗഡമായ കലാസാംസ്കാരിക പാരന്പര്യത്തിന്‍റെ സംഗമവേദിയായിരുന്നു അബുദാബിയില്‍ അരങ്ങേറിയ വന്ദേമാതരം കലാവിരുന്ന്. ഭാരതീയ ക്ലാസിക് നൃത്തരൂപങ്ങളും നാടോടി കലകളുമെല്ലാം സമന്വയിക്കുന്നതായിരുന്നു ഈ കലാവിരുന്ന്. ദേശസ്നേഹം എന്ന ആശയത്തിലൂന്നിയായിരുന്നു വന്ദേമാതരം.

ഇന്ത്യയെ കുറിച്ചും ഇന്ത്യയുടെ സാംസ്കാരിക പാരന്പര്യത്തെ കുറിച്ചും മനസിലാക്കാനുള്ള വേദി കൂടിയായിരുന്നു വന്ദേമാതരം. കുച്ചിപ്പുഡി, ഒഡീസി, കഥക്, കഥകളി തുടങ്ങി ഇന്ത്യയുടെ അഭിമാനമായ കലാരൂപങ്ങളെല്ലാം വേദിയിലെത്തി. വഞ്ചിപ്പാട്ട്, കഥകളി, ഒപ്പന തുടങ്ങിയവയും അരങ്ങേറി. 

നൃത്ത സംഗീത ചിത്രകലാ വിദ്യാലയമായ ലയം കലാക്ഷേത്രമാണ് വ്യത്യസ്തമായ പരിപാടി ഒരുക്കിയത്. അബുദാബി നാഷനല്‍ തിയറ്ററില്‍ നടന്ന പരിപാടിയില്‍ നാട്ടില്‍ നിന്നുള്ള മുപ്പത് വിദ്യാര്‍ഥികളും യുഎഇയില്‍ നിന്നുള്ള 120 വിദ്യാര്‍ഥികളും പങ്കെടുത്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ കുറിച്ചും കലാരൂപങ്ങളെ കുറിച്ചും അറിവു പകരുന്ന ഇത്തരം സംരഭങ്ങള്‍ കൂടുതലായി വേണമെന്നാണ് അരങ്ങിലെത്തിയ ഓരോരുത്തരുടെയും അഭിപ്രായം. ഇത്തരമൊരു വേദി ലഭിച്ചതിന്‍റെ ആവശത്തിലായിരുന്നു ഇവരില്‍ ഭൂരിഭാഗവും.

വിവിധ ഭാഷകളിലുള്ള ഗാനങ്ങള്‍ ഏകോപിപ്പിച്ച് ദേശഭക്തി എന്ന ആശയത്തില്‍ സംഗീതസംവിധാനവും ഓര്‍ക്കസ്ട്രേഷനും ഒരുക്കുകയായിരുന്നു. ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ മലയാളി സമാജം, പ്രണാം യു.എ.ഇ. എന്നീ സംഘടനകളാണ് പയ്യന്നൂര്‍ ലയം കലാക്ഷേത്രയുടെ വന്ദേമാതരം അരങ്ങിലെത്തിച്ചത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :