E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 05:56 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

വേറിട്ട ഷോപ്പിങ് അനുഭവമായി റമസാന്‍ വില്ലേജ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റമസാന്‍ രണ്ടാം പകുതിയിലേക്ക് കടന്നതോടെ റമസാന്‍ വിപണികളും സജീവമായി. ഷോപ്പിങ്ങിന്‍റെയും വിനോദത്തിന്‍റെയും ചരിത്രത്തിന്‍റെയുമെല്ലാം കൂടിച്ചേരലുകളാണ് ഈ റമസാന്‍ വിപണികള്‍. ഷാര്‍ജയിലെ റമസാന്‍ വില്ലേജ് ഇത്തരത്തില്‍ വേറിട്ട ഷോപ്പിങ് അനുഭവമാണ് സമ്മാനിക്കുന്നത്, ഷോപ്പിങും വിനോദവും ചരിത്രവും സമ്മേളിക്കുന്നതാണ് യുഎഇയുടെ സാംസ്കാരിക തലസ്ഥാനമായ ഷാര്‍ജയില്‍ ഒരുക്കിയിരിക്കുന്ന റമസാന്‍ വില്ലേജ്. 

പെരുനാള്‍‌ കോടി നേരത്തെ വാങ്ങണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് റമസാന്‍ വില്ലേജിലേക്ക് വരാം. മിതമായ വിലയില്‍ മനോഹരമായ പെരുനാള്‌‍‍ കോടികവ്‍ സ്വന്തമാക്കാം. വസ്ത്രത്തിലെ ചിത്രപ്പണികളും അലങ്കാരവും കൂടുന്നതിന് അനുസരിച്ച് വില.ും കൂടും. മുന്തിയ ഇനം വസ്ത്രത്തോടൊപ്പം അനുയോജ്യമായ ആഭരണ സെറ്റും സൌജന്യമായി നല്‍കുന്നുണ്ട്.

കുറഞ്ഞ വിലയ്ക്ക് മുന്തിയ ഇനം ആഭരണങ്ങാണ് മറ്റൊരു ആകര്‍ഷണം. സ്വര്‍ണംപൂശിയ ആഭരങ്ങള്‍ക്ക് അല്‍പം വില കൂടുമെങ്കിലും അത്യാകര്‍ഷകമായ ഡിസൈനിന് മുന്നില്‍ വില പ്രശ്നമാകില്ലെന്നാണ് കച്ചവടക്കാരുടെ കണക്കുകൂട്ടല്‍. സ്വര്‍ണ, വജ്ര ആഭരണങ്ങളെ വെല്ലുന്നവയുമുണ്ട് കൂട്ടത്തില്‍.  ഇന്ത്യ, പാക്കിസ്ഥാന്‍ കച്ചവടക്കാര്‍ക്കാണ് ആഭരണമേഖലയില്‍ മേല്‍ക്കോയ്മ. 

സൌന്ദര്യവര്‍ധക വസ്തുക്കള്‍ ഒട്ടേറെയുണ്ടെങ്കിലും ഘാനയില്‍നിന്നുള്ള ഷെബാത്ത ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. വടക്കന്‍ ഘാനയില്‍ കാണപ്പെടുന്ന ഷെബാത്ത പഴത്തിന്‍റെ കുരു പ്രകൃതിദത്തമായി സംസ്കരിച്ചെടുത്തുണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ തലമുടിക്കും ചര്‍മത്തിനും  അത്യുത്തമമാണത്രെ.പല തരത്തിലുള്ള ത്വക് രോഗങ്ങളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാനും ഷെബാത്തയ്ക്കാവും. ലേപനം, സോപ്പ്, എണ്ണ തുടങ്ങി വിവിധ ഉല്‍പന്നങ്ങളാണ് ഘാനയുടേതായി റമസാന്‍ വില്ലേജില്‍ പരിചയപ്പെടുത്തുന്നത്.

ഈ മാസം 16ന് ആരംഭിച്ച ഗ്രാമം രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ രണ്ടു വരെ തുറന്നിരിക്കും.  റമസാന്‍ വില്ലേജ് തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോഴേക്കും തരക്കേടില്ലാത്ത പ്രതികരണമുണ്ടെന്നും വാരാന്ത്യങ്ങളില്‍ കൂടുതല്‍ പേരെത്തുമെന്നാണ് പ്രതീക്ഷയെന്നും കച്ചവടക്കാര്‍ പറഞ്ഞു.സാംസ്കാരിക, മത പരിപാടികളും റമസാന്‍ വില്ലേജില്‍ ഒരുക്കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ ഷോപ്പിങ്ങിന്‍റെ തിരക്കിലേക്ക് നീങ്ങുമ്പോള്‍ കുട്ടിപട്ടാളങ്ങള്‍ക്ക് കളിച്ചുല്ലസിക്കാന്‍ കളിക്കളങ്ങള്‍ തയാര്‍. 

രാജ്യത്തിന്‍റെ സാംസ്കാരിക പൈതൃകം സന്ദര്‍കര്‍ക്ക് പരിചയപ്പെടുത്തുന്ന പൈതൃക ഗ്രാമമാണ് ഇവിടുത്തെ വേറിട്ട ഒരു ആകര്‍ഷണം. പൂര്‍വകാല ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന ഗ്രാമത്തില്‍ സ്വദേശികളുടെ പരമ്പരാഗത ഭക്ഷണം രുചിച്ചറിയാം. മറ്റു എമിറേറ്റുകളില്‍നിന്നും വ്യത്യസ്തമായി റമസാനില്‍ ഷാര്‍ജയ്ക്ക് പ്രത്യേക അലങ്കാരമാണ്. തെരുവോരങ്ങളും പ്രധാന കെട്ടിടങ്ങളും ദീപാലങ്കാരങ്ങളാല്‍‌ സമ്പന്നം. വിനോദസഞ്ചാര കേന്ദ്രമായ അല്‍ഖസ്ബയും മിന്നിത്തിളങ്ങുകയാണ് ആഘോഷത്തിന് മാറ്റുകൂട്ടാന്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :