വ്രതനിഷ്ഠയുടെ കാലമാണ് റമസാന്‍. നോന്പുകാലത്ത് ജീവിതചര്യയിലെ മാറ്റത്തിന് അനുസരിച്ച് ആരോഗ്യകാര്യത്തിലും ശ്രദ്ധവേണം. പ്രത്യേകിച്ച് ചൂടുകാലം അതിന്‍റെ മൂര്‍ധന്യത്തിലെത്തുന്ന ഈ ദിവസങ്ങളില്‍. റമസാന്‍നോന്പു അനുഷ്ഠിക്കുന്പോള്‍ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍എന്തൊക്കെയെന്ന് നോക്കാം.
കഠിനപരീക്ഷണങ്ങളെ അതിജീവിക്കാനുള്ള ഉള്‍ക്കരുത്താണ് റമസാന്‍വിശ്വാസികള്‍ക്ക് സമ്മാനിക്കുന്നത്. 14 മണിക്കൂര്‍ഭക്ഷണപാനീയങ്ങള്‍വെടിഞ്ഞുള്ള നോന്പുകാലത്ത് ആരോഗ്യത്തിലും അല്‍പം ശ്രദ്ധ വേണമെന്ന് ഡോക്ടര്‍മാര്‍നിര്‍ദേശിക്കുന്നു. പ്രഭാതം മുതല്‍പ്രദോഷം വരെ ഭക്ഷണപാനീയങ്ങള്‍ഉപേക്ഷിച്ച് മനസിനെയും ശരീരത്തെയും സ്ഫുടം ചെയ്യുന്ന നോന്പുകാലം അതിന്‍റെ എല്ലാ അര്‍ഥത്തിലും പ്രയോജനപ്പെടുത്തണം. കുറച്ചു കഴിക്കൂ കൂടുതല്‍ജീവിക്കൂ എന്ന ആരോഗ്യതത്വം നോന്പുകാലത്ത് അന്വര്‍ഥമാണ്.
നോന്പുതുറ സമയത്ത് വാരിവലിച്ച് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക തന്നെ വേണം. കൂടാതെ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങളും വേണ്ടെന്നു വയ്ക്കാം. പഞ്ചസാര അമിതമായി കലര്‍ന്നിട്ടുള്ള കോളകളും കഫീനുകളും നോന്പുകാലത്തെ ആഹാരശീലങ്ങളില്ഡ നിന്ന് മാറ്റി നിര്‍ത്താം. നിര്‍ജലീകരണത്തിനും അതുവഴി ക്ഷീണത്തിനും ഇത്തരം ഭക്ഷണങ്ങള്‍കാരണമാകും.
ഈന്തപ്പഴം കഴിച്ച് നോന്പു തുറക്കുന്നത് തന്നെയാണ് ഏറ്റവും ഉത്തമം. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കണം. നാര് അടങ്ങിയ ഭക്ഷണം, ഗോതന്പ്, തവിടുള്ള അരി, തുടങ്ങിയ ഭക്ഷണമാണ് ഏറ്റവും നല്ലത്. ആട്ട, ബാര്‍ളി, ഉരുളക്കിഴങ്ങ്, സാലഡ്, വീട്ടിലുണ്ടാക്കിയ ജ്യൂസുകള്‍എന്നിവയും ധാരാളമായി കഴിക്കാം. അത്താഴസമയത്ത് ധാരളം വെള്ളം കുടിക്കണം.
ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ഡോക്ടര്‍മാരുടെ ഉപദേശം തേടിയതിനു ശേഷമേ നോന്പെടുക്കാവൂ എന്ന് ഡോക്ടര്‍മാര്‍ഒര്‍മിപ്പിക്കുന്നു. രക്തസമ്മര്‍ദം, മൈഗ്രേന്‍, പ്രമേഹം, ആസ്മ, അസിഡിറ്റി തുടങ്ങിയ അസുഖങ്ങളുള്ളവര്‍നോപ്നെടുക്കും മുന്പ് ഡോക്ടറെ കണ്ട് ആവശ്യമായ മുന്‍കരുതലുകള്‍എടുക്കണം. മൂത്രാശയ കല്ലുള്ള രോഗികള്‍ഭക്ഷമം ഒഴിവാക്കിയാലും വെള്ളം കുടിക്കാതിരിക്കരുത്. വൃക്കരോഗികളും കൊച്ചു കുട്ടികളും നോന്പ് എടുക്കാതിരിക്കുകയാണ് നല്ലെതെന്നും ഡോക്ടര്‍മാര്‍പറയുന്നു.
ശരീരത്തിനും മനസിനും ഏറെ പ്രയോജനപ്പെടുന്ന സമയമായി ഈ നോന്പുകാലത്തെ മാറ്റാം. ആത്മീയമായി ഉന്നതിയിലെത്തുന്ന ഈ ദിവസങ്ങള്‍ആരോഗ്യപരമായ ഉന്നതിയുടെയും കാലമാണ്. ഈ സമയം ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചാല്‍മനസിനൊപ്പം ശരീരവും വിശുദ്ധമാകും. ഇതുതന്നെയാണ് നോന്പിന്‍റെ പിന്നിലെ തത്വവും.