E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 06:19 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

സൗഹൃദം ഊട്ടിയുറപ്പിച്ച് മോദിയുടെ ഖത്തര്‍സന്ദര്‍ശനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദം വീണ്ടും ഊട്ടിയുറപ്പിക്കുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഖത്തര്‍സന്ദര്‍ശനം. പത്തു മാസത്തിനിടെ ഗള്‍ഫിലേക്കുള്ള പ്രധാനമന്ത്രിയുടെ മൂന്നാം സന്ദര്‍ശനമായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം അദ്ദേഹം യുഎഇയും ഈ കൊല്ലം സൗദിയും സന്ദര്‍ശിച്ചിരുന്നു. 

ഇന്ത്യയും ഖത്തറും തമ്മിലുള്ള സൗഹൃദത്തിന് കൂടുതല്‍കരുത്തു പകരുന്നതായിരുന്നു എട്ടു വര്‍ഷത്തിനു ശേഷമുള്ള ഇന്ത്യന്‍പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. അഫ്ഗാനിസ്ഥാനില്‍നിന്ന് ദോഹയിലെത്തിയ നരേന്ദ്രമോദിയെ  സ്വീകരിക്കാന്‍ഖത്തര്‍പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍നാസര്‍ബിന്‍ഖലീഫ അല്‍താനി തന്നെ നേരിട്ട് വിമാനത്താവളത്തിലെത്തി. തുടര്‍ന്ന് ഏഷ്യന്‍ടൗണിലെ ലേബര്‍ക്യാംപിലെത്തിയ പ്രധാനമന്ത്രി അവിടെയുള്ള ഇന്ത്യന്‍തൊഴിലാളികളുമായി സംവദിച്ചു. തൊഴിലാളികള്‍ക്കൊപ്പം ലഘുഭക്ഷണം കഴിക്കാനും പ്രധാനമന്ത്രി സമയം കണ്ടെത്തി. 

സാന്പത്തിക വാണിജ്യ വ്യാപാരരംഗത്ത് പുത്തന്‍ഉണവര്‌‍‍വുണ്ടാക്കുന്നതായിരുന്നു നരേന്ദ്രമോദിയുടെ ഖത്തറിലെ ചര്‍ച്ചകള്‍. ഇന്ത്യയില്‍നിക്ഷേപം നടത്തുന്നതിന് ഖത്തരി നിക്ഷേപകരെ പ്രോല്‍സാഹിപ്പിക്കുക എന്നതായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ മുഖ്യ അജണ്ട. നിക്ഷേപം സംബന്ധിച്ച് വ്യക്തമായ ധാരണകളോ ഖത്തര്‍വ്യവസായ സമൂഹവുമായുള്ള കൂടിക്കാഴ്ചയില്‍ഉണ്ടായില്ലെങ്കിലും ഭാവിയിലേക്കുള്ള വാതില്‍തുറക്കാന്‍പ്രധാനമന്ത്രിക്കായി. ഇന്ത്യയില്‍മുതല്‍മുടക്കുന്പോള്‍നേരിടുന്ന പ്രശ്നങ്ങള്‍വ്യവസായികളില്‍നിന്ന് കേട്ടറിഞ്ഞ പ്രധാനമന്ത്രി അവ പരഹിരിക്കുന്നതിനുള്ള നടപടികളുണ്ടാകുമെന്നും ഉറപ്പു നല്‍കി. മികച്ച സാന്പത്തിക വളര്‍ച്ചാ നിരക്കുള്ള ഇന്ത്യ അവസരങ്ങളുടെ ഭൂമികയാണെന്നു ബോധ്യപ്പെടുത്താനും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സഹായിച്ചു. പുതിയ നിക്ഷേപങ്ങള്‍ക്കായി ഏഷ്യന്‍രാജ്യങ്ങളിലേക്ക് ഉറ്റു നോക്കുന്ന ഖത്തര്‍ഇന്‍വെസ്റ്റ്്മെന്‍റ് അതോറിറ്റിക്കു മുന്നില്‍ഇന്ത്യയെ ഒരു മികച്ച ബ്രാന്‍ഡ് ആയിതന്നെ പ്രധാനമന്ത്രി അവതരിപ്പിച്ചു.

ഖത്തര്‍അമീര്‍ഷെയ്ഖ് തമീം ബിന്‍ഹമദ് അല്‍താനിയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഏറെ സൗഹാര്‍ദപരമായിരുന്നു. പ്രധാനമന്ത്രിയുടെ ബഹുമാനാര്‍ഥം ഖത്തര്‍അമീര്‍ഉച്ചവിരുന്ന് നല്‍കി.  ഏഴു ധാരണാപത്രങ്ങളിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ഇന്ത്യയും ഖത്തറും ഒപ്പുവച്ചത്. നൈപുണ്യവികസനത്തിനുള്ള സഹകരണം മാത്രമാണ് ഇത് പ്രവാസികളുമായി നേരിട്ട് ബന്ധപ്പെടുന്ന ഏക വിഷയം. ഖത്തറില്‍ജോലി തേടി വരുന്ന ഇന്ത്യക്കാര്‍ക്ക് നാട്ടില്‍തന്നെ തൊഴില്‍പരിശീലനത്തിനുള്ള കേന്ദ്രവും, ഇവിടെ നിന്നുള്ള പരിശീലനയോഗ്യത അംഗീകരിക്കലുമാണ് ഈ ധാരണാപത്രത്തിന്‍റെ കാതല്‍. ഖത്തറിലെ തൊഴിലവസരങ്ങള്‍ക്ക് അനുസരിച്ച് ഇന്ത്യയില്‍തൊഴില്‍പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍തൊഴില്‍അന്വേഷകരെ സംബന്ധിച്ച് ഏറെ സഹായകരമാണ്. 2008 മുതല്‍നിലവിലുള്ള പ്രതിരോധ സഹകരണ കരാര്‍കൂടുതല്‍ശക്തമാക്കാനും ഇരു രാജ്യങ്ങളും ധാരണയിലെത്തി. ഇതിന്‍റെ ഭാഗമായി കൂടുതല്‍സംയുക്ത സൈനിക പരിശീലനങ്ങള്‍നടത്തും. മേക്ക് ഇന്‍ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രതിരോധനിര്‍മാണരംഗത്തും സഹകരണം ഉണ്ടാകും. ഇന്ത്യയുടെ അടിസ്ഥാന സൗകര്യവികസന നിക്ഷേപ നിധിയില്‍ഖത്തര്‍നിക്ഷേപം നടത്തുന്നത് സംബന്ധിച്ചും ഉഭയകക്ഷി ചര്‍ച്ചകളില്‍ധാരണയായി. ഇന്ത്യയിലേക്കുള്ള ഹവാല, കള്ളപ്പണ കടത്ത് തടയുന്നതിനുള്ള ധാരണാപത്രത്തിലും ഇന്ത്യയും ഖത്തറും ഒപ്പുവച്ചു. ആരോഗ്യം, യുവജനക്ഷേമം തുടങ്ങിയ മേഖലകളിലാണ് മറ്റ് കരാറുകള്‍. 

ഖത്തറിലെ ഇന്ത്യന്‍സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. യുഎഇ സന്ദര്‍ശനത്തില്‍ദുബായില്‍നടത്തിയതു പോലുള്ള വിപുലമായ പൊതുയോഗമായിരുന്നില്ല ഖത്തറില്‍. തിരഞ്ഞെടുക്കപ്പെട്ട ആയിരം പ്രതിനിധികളുമായായിരുന്നു പ്രധാനമന്ത്രി സംവദിച്ചത്. ഹിന്ദിയില്‍അരമണിക്കൂറോളം സംസാരിച്ച പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്‍റെ സാരം രണ്ടുവര്‍ത്തെ ഭരണനേട്ടങ്ങളായിരുന്നു. 

ഇന്ത്യ ഖത്തര്‍ബന്ധത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടാണ് പ്രധാനമന്ത്രിയുടെ ദ്വിദിന സന്ദര്‍നം സമാപിച്ചത്. ഇരുരാജ്യങ്ങളിലെ ജനസമൂഹങ്ങള്‍ക്കിടയിലെ ഇഴയടുപ്പം ഭരണനേതൃത്വങ്ങളിലേക്കും പകരാനായി. ഖത്തറില്‍നല്‍കിയ സ്വീകരണത്തിന് നന്ദി അറിയിച്ചു കൊണ്ട് അറബികില്‍ട്വീറ്റ് ചെയ്താണ് പ്രധാനമന്ത്രി ജനീവയി  ലേക്ക് വിമാനം കയറിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :