E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

പുണ്യ മാസത്തിൻറെ അവസാന നാളുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റമസാന്‍ മാസം അതിന്‍റെ അവസാന ദിനങ്ങളിലൂടെ കടന്നു പോവുകയാണ്. നരകവിമോചനത്തിന്‍റെ ഈ പത്തു ദിനങ്ങള്‍ കൂടി പിന്നിടുന്നതോടെ ചെറിയ പെരുന്നാളെത്തുകയായി. നോന്പു നോറ്റ് മാനസികമായും ശാരീരികമായും പുതിയ മനുഷ്യരായി മാറുകയാണ് ഈ ദിവസങ്ങളില്‍ വിശ്വാസ സമൂഹം. 

അനുഗ്രഹത്തിന്‍റെയും പാപമോചനത്തിന്‍റെയും പത്തു ദിനങ്ങള്‍ വീതം പിന്നിട്ട് നരകവിമോചനത്തിന്‍റെ അവസാന ദിനങ്ങളിലാണ് റമസസാന്‍. ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദറിലെ പ്രാര്‍ഥനാ പുണ്യത്തിലൂടെ പെരുനാളിനെ കാത്തിരിക്കുകയാണ് വിശ്വാസ സമൂഹം. ഒരു ആയുഷ്കാലത്തെ പ്രാര്‍ഥനകളേക്കാള്‍ ശ്രേഷ്ഠമാണ് ലൈലത്തുല്‍ ഖദര്‍ രാവിലെ പ്രാര്‍ഥനയെന്നാണ് വിശ്വാസം.

റമസാന്‍റെ അവസാന ദിവസങ്ങളില്‍ പള്ളികളില്‍ പ്രാര്‍ഥനാ നിര്‍ഭരമായി ചെവലഴിക്കുകയാണ് വിശ്വാസി സമൂഹം. ഖുര്‍ ആന്‍ പാരായണത്തിലൂടെയും ദാനധര്‍മങ്ങളില്‍ മുഴുകിയും ഈദിനെ വരവേല്‍ക്കാനൊരുങ്ങുന്നു. ചെയ്ത് പോയ തെറ്റുകളെ കുറിച്ച് പശ്ചാത്തപിച്ച് പുതിയ ജീവിതത്തിന് തുടക്കം കുറിക്കാനുള്ള ശ്രമം കൂടിയാണ് ഈ ദിനങ്ങള്‍.

വ്രതശുദ്ധിയിലൂടെ കൈവരിച്ച ആത്മചൈതന്യത്തോടെയാണ് ഓരോരുത്തരും ചെറിയ പെരുനാളിനെ വരവേല്‍ക്കാനൊരുങ്ങുന്നത്. നോന്പു നോറ്റവര്‍ക്ക് അള്ളാഹു നല്‍കുന്ന സമ്മാനമാണത്രേ ഈദുല്‍ ഫിത്ര്‍. ആഘോഷ ദിവസമെങ്കിലും ഒരാളും പട്ടിണി കിടക്കരുതെന്ന ലക്ഷ്യത്തോടെ നിര്‍ബന്ധമാക്കപ്പെട്ട ഫിത്ര്‍ സകാത്ത് നല്‍കിയാണ് ഓരോ വിശ്വാസിയും പെരുനാള്‍ നമസ്കാരത്തിനായി പോകുന്നത്

പുതിയ വസ്ത്രങ്ങളണിഞ്ഞ് മനസില്‍ പുതിയ മനുഷ്യരായി പുതിയ ദിവസങ്ങളെ വരവേല്‍ക്കുകയാണ് വിശ്വാസ സമൂഹം. സാഹോദര്യത്തിന്‍റെയും പാരസ്പര്യത്തിന്‍റയും ഉദാത്ത ദൗത്യം വിളംബരം ചെയ്യുന്ന ശവ്വാല്‍ ചന്ദ്രോദയത്തിനായി കാത്തിരിക്കുകയാണ് മുസ്്ലിം ലോകം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :