E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 12:18 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

മരുഭൂമിയിലും പൊന്നു വിളയിച്ച് നസീര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രവാസ ജീവിതത്തിന്‍റെ തിരക്കിനിടയിലും ജൈവപച്ചക്കറികളും ഫലവൃക്ഷങ്ങളും നട്ടുവളര്‍ത്തി ശ്രദ്ധേയനാവുകയാണ് തിരുവനന്തപുരം സ്വദേശി നസീര്‍. അബുദാബിയിലെ വില്ലയ്ക്ക് ചുറ്റുമുള്ള പരിമിതമായ സ്ഥലത്താണ് നസീര്‍ ആരെയും അമ്പരപ്പിക്കുന്ന കൃഷിയിടം ഒരുക്കിയിരിക്കുന്നത്.

തിരുവനന്തപുരം തെന്നൂര്‍ സ്വദേശി നസീറിന്‍റെ അബുദാബിയിലെ വീടും പരിസരവും ഒരു കൊച്ചു കേരളമാണ്. പച്ചക്കറികളും ഫലവൃക്ഷങ്ങളും നിറ‍ഞ്ഞു നില്‍ക്കുന്ന ഒരു പുരയിടം.  വര്‍ഷങ്ങളുടെ കഠിനപ്രയത്നത്തിലൂടെയാണ് നസീര്‍ തന്‍റെ പുരയിടത്തെ ഈ നിലയിലേക്കെത്തിച്ചത്.

നല്ല നാട്ടുമാവും, പപ്പായയും, തെങ്ങുമെല്ലാം ഉണ്ടാം നസീറിന്‍റെ വീടിനു ചുറ്റും. മരച്ചീനി, ചേന്പ്, വെണ്ട, കോവല്‍, നാരകം തുടങ്ങിയവ വേറെ. ഒരു കര്‍ഷക കുടുംബത്തില്‍ നിന്ന് വന്ന നസീറിന് കൃഷി ഒരു ഭ്രമമാണ്. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പുതിയ മണ്ണിട്ട് കൃഷിയ്ക്ക് അനുയോജ്യമാക്കിയ ശേഷമാണ് നസീര്‍ കൃഷി തുടങ്ങിയത്. ഗള്‍ഫിലെ കാലാവസ്ഥയില്‍ പച്ച പിടിക്കാത്ത ചെടികള്‍ പോലും നസീറിന്‍റെ പുരയിടത്തില്‍ വളരുന്നു. ഇതാണ് വീണ്ടും വീണ്ടും കൃഷിചെയ്യാന്‍ നസീറിന് ആവേശം നല്‍കുന്നതും.

നാട്ടില്‍ നിന്ന് കൊണ്ടുവന്ന വിത്തുകള്‍ ഉപയോഗിച്ചാണ് പ്രധാനമായും പച്ചക്കറി കൃഷി ചെയ്യുന്നത്. പ്രാദേശികമായി ലഭിക്കുന്ന വിത്തുകളും കൃഷിക്ക് ഉപയോഗിക്കുന്നുണ്ട്. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെയാണ് കൃഷി. ആട്ടിന്‍ കാഷ്ഠവും തേയിലച്ചണ്ടിയും പച്ചക്കറികളുടെ അവശിഷ്ടങ്ങളുമാണ് വളമായി ചേര്‍ക്കുന്നത്.കൃഷി കാണാനും പച്ചക്കറി വാങ്ങുന്നതിനുമായി ഒട്ടേറെ പേര്‍ സജീവിന്‍റെ വീട്ടിലേക്കെത്തുന്നുണ്ട്. കുലച്ചു നിക്കുന്ന പാളയങ്കോടനും ഞാലിപ്പൂവനുമാണ് സന്ദര്‍ശകരെ വരവേല്‍ക്കുക. 

മലയാളികളല്ലാത്തവരും നസീറിനെ തേടി എത്താറുണ്ട്. അഗസ്ത്യ മുരിങ്ങയുടെ പൂവ് തേടിയാണ് മലയാളികളല്ലാത്തവര്‍ ഇവിടേക്കെത്തുന്നത്. അബുദാബിയില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അക്കൗണ്ടന്‍റെ ജോലി ചെയ്യുന്ന നസീര്‍ നേരത്തെ താമസിച്ചിരുന്ന ഫ്ളാറ്റിന്‍റെ ബാല്‍ക്കണിയിലും കൃഷി ചെയ്തിരുന്നു. കൂടുതല്‍ വിശാലമായി കൃഷി ചെയ്യണമെന്ന ആഗ്രഹമാണ് ബാല്‍ക്കണി വിട്ട് പുരയിടമുള്ള വില്ലയിലേക്ക് താമസം മാറാന്‍ നസീറിനെ പ്രേരിപ്പിച്ചത്. ജോലിക്ക് ശേഷമുള്ള സമയം പൂര്‍ണമായി കൃഷിക്കായി നീക്കി വയ്ക്കുകയാണ് നസീര്‍. നസീര്‍ ഒരു മാതൃകയാണ്... ഏതു മരുഭൂമിയിലും പൊന്നു വിളയിക്കാമെന്ന നിശ്ചയദാര്‍ഡ്യത്തിന്‍റെ നല്ല മാതൃക. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :