നാട്ടില്‍ കുടുങ്ങി പ്രവാസികള്‍; എന്നു മടങ്ങാനാകും?; ആശങ്ക

gulfthisweek
SHARE

ഈ കോവിഡ് കാലത്ത് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നവരാണ് പ്രവാസികൾ. നാട്ടിലേക്ക് പോകുന്നതിനും വരുന്നതിനുമെല്ലാം നിയന്ത്രണങ്ങൾ. ജോലി നഷ്ടപ്പെടുന്ന സാഹചര്യം, പലരുടേയും ശമ്പളം വെട്ടിക്കുറച്ചിട്ടുണ്ട്. യാത്രാദുരിതം എന്ന് അവസാനിക്കുമെന്നറിയാതെ ആശങ്കയിലാണ് പ്രവാസികൾ. ഒരുവർഷത്തിലേറെയായി സൌദിയും കുവൈത്തുമൊക്കെ ഇന്ത്യക്കാർക്ക് പ്രവേശനവിലക്കേർപ്പെടുത്തിയിട്ട്. യുഎഇയും ഒമാനും ഏപ്രിൽ25 മുതലേർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. ഖത്തറിലേക്കും ബഹ്റൈനിലേക്കും താമസവീസയുള്ളവർക്ക് മാത്രമാണ് പ്രവേശനം. അവധിക്ക് നാട്ടിലെത്തിയശേഷം മടങ്ങാനാകാതെ ആയിരക്കണക്കിന് മലയാളികളടക്കം പ്രവാസികളാണ് നാട്ടിൽ കുടുങ്ങിയിരിക്കുന്നത്. പ്രവാസികളുടെ ജീവിതമാണ് ആശങ്കയിൽ തുടരുന്നതെന്ന് സർക്കാരുകൾ ഇനിയെങ്കിലും മനസിലാക്കണം.

കാണാം ഗള്‍ഫ് ദിസ് വീക്ക്....

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...