ലോകത്തിലെ എല്ലാ രുചികളും ഒരുമിക്കുന്ന 'ഗൾഫ് ഫുഡ്'

GTW-Gulf-Food-02
SHARE

ലോകത്തിലെ എല്ലാ രുചികളും ഒരുമിക്കുന്ന ഇടം ദുബായ് വേദിയായ ഗൾഫ് ഫുഡ്. ഇന്ത്യ അടക്കം 200ൽ അധികം രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടായിരുന്ന ഗൾഫ് ഫുഡിൻറെ വിശേഷങ്ങളാണ് ഇനി കാണുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ പാനീയമേള . ഗൾഫ് ഫുഡിൻറെ രജതജൂബിലിപ്പതിപ്പിനാണ് ദുബായ് വേദിയായത്. വിവിധസംസ്കാരങ്ങളിലെ ഭക്ഷണങ്ങൾ, ഭക്ഷണരീതികൾ, ഭക്ഷ്യ വ്യവസായം, സാങ്കേതിക വിദ്യകൾ, ഉൽപ്പാദന വിതരണ രീതികൾ തുടങ്ങിയവയുടെ ഭാഗമാകാനും പരിചയപ്പെടാനും അവസരം ഒരുക്കി വേൾഡ് ട്രേഡ് സെൻററിലാണ് ഇന്ത്യയടക്കം 200 രാജ്യങ്ങളിൽനിന്നുള്ള 5000-ത്തിലധികം കമ്പനികൾ ഗൾഫ് ഫുഡിൻറെ ഭാഗമായത്. 

പ്രദർശനവും വിൽപ്പനയും മാത്രമല്ല, നിക്ഷേപസാധ്യതകളും തുറന്നിടുകയാണ് ഗൾഫ് ഫുഡ്. പുതിയ വിപണികൾ കണ്ടെത്താനും വ്യവസായ പങ്കാളിത്തം വർധിപ്പിക്കാനും പുതിയ സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും പരിചയപ്പെടുത്താനും പ്രദർശനം സഹായകരമാണ്. വാണിജ്യരംഗത്തെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താൻ ഗൾഫ് ഫുഡ് വഴിയൊരുക്കുന്നുണ്ടെന്നു മിഡിൽ ഈസ്റ്റിലെ പ്രശസ്ത ഡയറി ഗ്രൂപ്പായ അൽ റവാബി അധികൃതർ വ്യക്തമാക്കുന്നു. 

കൂടുതൽ സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയവയുമായി സഹകരിക്കാനും വ്യവസായ സാധ്യതകൾ മെച്ചപ്പെടുത്താനും ഗൾഫ് ഫുഡ് അവസരമൊരുക്കുന്നു. ഗൾഫ് ഫുഡിലെ പങ്കാളിത്തത്തിലൂടെ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും വിപണി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് RKG ഗ്രൂപ്പ്.

വേൾഡ് എക്സ്പോ 2020 നു ദുബായ് വേദിയാകുന്ന പശ്ചാത്തലത്തിൽ കൂടുതൽ സാധ്യതകളാണ് രജതജൂബിലി വർഷത്തിൽ ഗൾഫ് ഫുഡ് തുറന്നിടുന്നതെന്നാണ് ഈ രംഗത്തെ കമ്പനികളുടെ വിലയിരുത്തൽ.

ഉപഭോക്താക്കളെ അടുത്തു കണ്ട്, ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്താനാകുമെന്നതാണ് ഗൾഫ് ഫുഡിൻറെ വലിയ പ്രത്യേകതകളിലൊന്ന്.   വിവിധതരം പാനീയങ്ങൾ, പഴം പച്ചക്കറികൾ, ഡയറി ഉത്പന്നങ്ങൾ, മാംസം, ധാന്യങ്ങൾ, ആരോഗ്യസംബന്ധമായ ഉത്പന്നങ്ങൾ എന്നിവ പല വിഭാഗങ്ങളായി ഗൾഫ് ഫുഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.  വ്യക്തികൾ, കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവ ഗൾഫ് ഫുഡിലെ ഉപഭോക്താക്കളാണ്. 

അഞ്ചു ദിവസങ്ങളിലായി ഒരുക്കിയ ഗൾഫ് ഫുഡിലെ ഇന്ത്യൻ പവലിയൻ കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി ഹർശ്രീമത് കൗർ നിർവ്വഹിച്ചു.  മുന്നൂറോളം കമ്പനികളാണ് ഇന്ത്യയിൽ നിന്നും പങ്കെടുക്കുന്നത്. രാജ്യത്തിൻറെ വൈവിധ്യമാർന്ന സുഗന്ധദ്രവ്യങ്ങളും പഴവർഗ്ഗങ്ങളും ഉൾപ്പെടെ നിരവധി ഭക്ഷ്യവസ്തുക്കളാണ് പവലിയനിൽ ഒരുക്കിയത്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...