ജലം അമൂല്യമാണ്; വരുംതലമുറയ്ക്ക് വേണ്ടി മനുഷ്യച്ചങ്ങല

chain
SHARE

ജലം അമൂല്യമാണെന്നും അതു സംരക്ഷിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്നുമുള്ള ഓർമപ്പെടുത്തലോടെ വിദ്യാർഥികളുടെ മനുഷ്യച്ചങ്ങല. അബുദാബിയിൽ ആറായിരത്തിലധികം പേർ പങ്കെടുത്ത ബോധവൽക്കരണ പരിപാടിയുടെ വിശേഷങ്ങളാണ് ഇനി കാണുന്നത്.

ജലം ജീവൻറെ നിലനിൽപ്പിനാവശ്യമാണെന്നും അതു സംരക്ഷിക്കപ്പെടേണ്ടത് ഉത്തരവാദിത്തമാണെന്നുമുള്ള ഓർമപ്പെടുത്തലോടെയാണ് അബുദാബി  ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളും മാതാപിതാക്കളും മനുഷ്യച്ചങ്ങല തീർത്തത്. ഹോൾഡ് ദ് ഡ്രോപ്, സേവ് വാട്ടർ എന്നതായിരുന്നു അബുദാബി കോർണിഷിൽ നടന്ന പരിപാടിയുടെ പ്രമേയം. ജലസംരക്ഷണം ഉദ്ബോധിപ്പിക്കുന്ന ബാനറുകളും കൈയ്യിലേന്തിയാണ് വിദ്യാർഥികളടക്കമുള്ളവർ അണിനിരന്നത്.

ജലദൗർലഭ്യം നേരിടുന്ന ലോകത്ത് ലാഘവത്തോടെ വെള്ളം ഉപയോഗിക്കുന്ന സാഹചര്യത്തിൽ ജലസംരക്ഷണ സന്ദേശം വരും തലമുറയ്ക്കു മനസിലാക്കുന്നതിൻറെ ഭാഗമായാണ് അബുദാബി ഇന്ത്യൻ സ്കൂൾ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.

അബുദാബി ഇന്ത്യൻ സ്‌കൂളിൽ ജലസംരക്ഷണ ബോധവത്ക്കരണ പദ്ധതികൾ ഒരു വർഷമായി സജീവമാണ്. വിവിധ സംഘടനകളുമായും സർക്കാർ വകുപ്പുകളുമായും സഹകരിച്ച് സ്‌കൂളിനകത്തും പുറത്തുമായി നടത്തുന്ന പരിപാടികളിൽ കുട്ടികൾ, വരും തലമുറ സജീവസാന്നിധ്യമാണ്.

വരും തലമുറക്ക് വേണ്ടി വെള്ളം ശ്രദ്ധയോടെയുള്ള ഉപയോഗിക്കുമെന്ന പ്രതിജ്ഞ മനുഷ്യച്ചങ്ങല തീർത്ത  വിദ്യാർഥികൾ ഏറ്റുചൊല്ലി. അബുദാബി പൊലീസ്, കമ്യൂണിറ്റി പൊലീസ് എന്നിവരുടെ സഹകരണത്തോടെയാണ് ബോധവൽക്കരണ പരിപാടിയായി മനുഷ്യച്ചങ്ങല തീർത്തത്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...