കണ്‍കുളിർക്കും കാഴ്ചകൾ; ആഘോഷമായി അബുദാബി ഷെയ്ഖ് സായിദ് പ്രദർശനം

adudhabi-new
SHARE

യു.എ.ഇ  രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെ സ്മരണകളുമായി അബുദാബിയിൽ ഒരു പ്രദർശനം. ഒപ്പം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ സംഗീതവും കലകളുമൊക്കം പരിചയപ്പെടാനും അവസരം. അബുദാബിയിലെ ഷെയ്ഖ് സായിദ് പ്രദർശന നഗരിയിലേക്കാണ് ഇനി യാത്ര.

.

അബുദാബി നഗരത്തിൽ നിന്നും 75 കിലോമീറ്റോറളം അകലെ അൽ വത്ബയിലെ സാധാരണ മരുപ്രദേശമാണ് പൈതൃകപ്രദർശനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. യുഎഇയെ ഐക്യത്തിൽ ഒരുമിപ്പിച്ചു നിർത്തിയ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിൻറെ അമൂല്യസംഭാവനകളെ പരിചയപ്പെടുത്തുന്ന ഫോട്ടോ പ്രദർശനമാണ് പ്രധാനആകർഷണം.

എമറാത്തി സംസ്കാരവും പൈതൃകവും വളർച്ചയും അടയാളപ്പെടുത്തുന്ന കാഴ്ചകൾ. പരമ്പരാഗത കരകൗശല നിര്‍മാണ ജോലികൾ ചെയ്യുന്ന വനിതകൾ, ഫാൽക്കൺ പക്ഷികളുടെ കാഴ്ചകൾ, ചിപ്പിക്കുള്ളിൽ നിന്നും മുത്ത് വേർതിരിച്ചെടുക്കുന്ന സംവിധാനം, സലൂഖി വേട്ടപ്പട്ടികൾ അങ്ങനെ അറബ് പൈതൃകം, സംസ്കാരം നേരിട്ടു പരിചയപ്പെടുത്തുകയാണ് ഈ മേള.

എമറാത്തി സംസ്കാരത്തിൻറെ ഭാഗമായ വസ്ത്രാഭരണങ്ങൾ വാങ്ങാനും ഇവിടെ അവസരമൊരുക്കിയിട്ടുണ്ട്. തൽസമയം ചുട്ടെടുക്കുന്നതും തയ്യാറാക്കുന്നതുമായ വിവിധ രാജ്യക്കാരുടെ ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാനും ഒപ്പം അറബ് ഭക്ഷണങ്ങളുടെ വൈവിധ്യങ്ങൾ കണ്ടറിയാനും അവസരം.

ഇന്ത്യ അടക്കം 24 രാജ്യങ്ങളുടെ പവലിയനുകൾ മേളയിൽ ഇടം നേടിയിട്ടുണ്ട്. ഓരോ ദേശത്തിൻറേയും സംസ്കാരത്തോടു ചേർന്നു നിൽക്കുന്ന ഭക്ഷണരീതികൾ, പരമ്പരാഗത കരകൌശല പ്രദർശനം, സംഗീതപ്രകടങ്ങൾ എന്നിവയെല്ലാം കാഴ്ചക്കാരെ ആകർഷിക്കുന്നു.

ഇന്ത്യയിൽ നിന്നുള്ള വനഉൽപ്പന്നങ്ങളുടം പ്രത്യേക സ്റ്റോളും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായൊരുക്കിയിരിക്കുന്ന പവയിലനിൽ പ്രത്യേക ഗെയ്മുകൾക്കും അവസരമുണ്ട്. ദേശഭക്തി ഗാനങ്ങളുടെ അകമ്പടിയോടെയുള്ള ജലധാരനൃത്തവും ആകർഷകമാണ്.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷകര്‍തൃത്വത്തിലാണ് മേള പുരോഗമിക്കുന്നത്. 

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...