പ്രവാസികൾക്കു വഴികാട്ടി മനോരമ മെഗാ എക്സ്പോ

mm-expo
SHARE

പ്രവാസികളുടെ ജീവിതം മെച്ചപ്പെടുത്താൻ അറിയേണ്ടതെല്ലാം ഒരു കുടക്കീഴിലൊരുക്കിയായിരുന്നു മലയാള മനോരമയുടെ നേതൃത്വത്തിൽ ഷാർജയിൽ മെഗാ പ്രദർശനം ഒരുക്കിയത്. ആരോഗ്യം, വിദ്യാഭ്യാസം, വിവാഹം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ രംഗങ്ങളിലെ എല്ലാ വിവരങ്ങളുമറിയാൻ ഷാർജയിലൊരുക്കിയ പ്രദർശനത്തിൽ അവസരമൊരുക്കിയിരുന്നു.

ജീവിതത്തിരക്കുകൾക്കിടയിലും മെച്ചപ്പെട്ട ജീവിതമൊരുക്കാൻ സഹായകരമാകുന്നതെല്ലാം അടുത്തറിയാൻ അവസരമൊരുക്കിയാണ് ഷാർജ എക്സ്പോ സെൻററിൽ മലയാള മനോരമയുടെ നേതൃത്വത്തിൽ മെഗാ പ്രദർശനം ഒരുക്കിയത്. മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ സജ്ജമാക്കിയ വിദ്യാഭ്യാസ പവിലിയൻ, കേരളത്തിന്റെ സ്വന്തം റിയൽ എസ്റ്റേറ്റ് വെബ്സൈറ്റായ ഹലോ അഡ്രസ് ഡോട്ട് കോം ഒരുക്കിയ റിയൽ എസ്റ്റേറ്റ് പവിലിയൻ, ദക്ഷിണേന്ത്യയിലെ പ്രമുഖ വൈവാഹിക വെബ്സൈറ്റായ എം ഫോർ മാരിയുടെ പവലിയൻ എന്നിവയെ അടുത്തറിയാൻ പ്രവാസികൾക്ക് അവസരമൊരുക്കി രണ്ടു ദിവസമാണ് പ്രദർശനം സംഘടിപ്പിച്ചത്. 

ഗൾഫ് ഏഷ്യാ കോൺട്രാക്ടിങ് വൈസ് ചെയർമാനും ആർപി ഗ്രൂപ്പ് ഒാഫ് കമ്പനീസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഗണേഷ് രവി പിള്ള, അൽ ഷംസി ഗ്രൂപ്പ് കമ്പനീസ് ഡയറക്ടർ മഹിർ അൽ നുഅ്മാൻ അൽ ഷംസി എന്നിവർ ചേർന്നാണ് മെഗാ എക്സ്പോ ഉദ്ഘാടനം നിർവഹിച്ചത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി.ജോൺസൻ, സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് റപ്രസന്റേറ്റീവ് ഓഫിസർ പ്രശാന്ത് ജോർജ് തരകൻ, എംപയർ മറൈൻ കമ്പനി എംഡി സി.കെ. ഹുസൈൻ, മലയാള മനോരമ മാർക്കറ്റിങ് സർവീസസ് ആൻഡ് സൊല്യൂഷൻസ് വൈസ് പ്രസിഡന്റ് ജോയ് മാത്യു തുടങ്ങിയവർ സന്നിഹിതരായിരുന്നു. 

സ്വന്തമായി ഒരു തുണ്ട് ഭൂമിയോ പാർപ്പിടമോ കേരളത്തിൽ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് നാട്ടിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ചെറുമാറ്റങ്ങൾ പോലും വ്യക്തമാക്കുന്ന പവിലിനുകൾ ഏറെ സഹായകരമായിരുന്നു. ഐഎംടിസിന്റെ നേതൃത്വത്തിൽ അഭിനയ ശിൽപശാല, വിദ്യാഭ്യാസ സെമിനാർ, ഫാഷൻ ഷോ തുടങ്ങിയവയും പ്രദർശനത്തിനു മാറ്റുകൂട്ടി. രുചി വൈവിധ്യങ്ങളൊരുക്കി ഭക്ഷണ മേളയും ഉണ്ടായിരുന്നു. നീറ്റ് പ്രവേശനപരീക്ഷ, മെഡിക്കൽ വിദ്യാഭ്യാസം എന്നിവയെക്കുറിച്ചു നടന്ന വിദ്യാഭ്യാസ സെമിനാറും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിജ്ഞാനപ്രദമായി. 

ഡോ.എം.ജി.ആർ എജ്യുക്കേഷനൽ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ പി.ദിനേശ്കുമാറാണു സെമിനാർ നയിച്ചത്. മേളയോട് അനുബന്ധിച്ചു വിദ്യാർഥികൾക്കായി നടത്തിയ ഉപന്യാസ, ചിത്രരചനാ, പെയിന്റിങ് മൽസരങ്ങളിൽ നൂറു കണക്കിനു വിദ്യാർഥികൾ പങ്കെടുത്തു. ദക്ഷിണേന്ത്യയിലെ എറ്റവും മികച്ച വൈവാഹിക പോർട്ടലായ മലയാള മനോരമ എംഫോർ മാരിയുടെ സൗജന്യ റജിസ്ട്രേഷൻ അവസരവും മേളയിൽ ഒരുക്കിയിരുന്നു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സജാസ് രൂപകൽപന ചെയ്ത വസ്ത്രങ്ങളുടെ ഡിസൈൻ ഫാഷൻ ഷോയും കാണികൾക്ക് ആവേശമായി.

നർത്തകി ആര്യ ബാലകൃഷ്ണനും സംഘവും അവതരിപ്പിച്ച നൃത്തവും, പാദസരം നാദസ്വരം എന്ന ഫാഷൻ ഷോയും ആകർഷകമായിരുന്നു. വിവിധ ഗായകർ പങ്കെടുത്ത സംഗീതവിരുന്നു പ്രദർശനത്തിൻറെ മാറ്റുകൂട്ടി. പ്രവാസികളുടെ ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾക്കു പരിഹാരമൊരുക്കി മീറ്റ് ദ ഡോക്ടർ പരിപാടിയും സംഘടിപ്പിച്ചു. ഷാർജ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി, ഷാർജ ഇന്ത്യൻ അസോസിയേഷൻ എന്നിവിടങ്ങളിലായി നാട്ടിലെ പ്രമുഖ ഡോക്ടർമാരാണ് പ്രവാസികളെ നേരിട്ടു കാണാനെത്തിയത്. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ്, നെയ്യാറ്റിൻകര നിംസ്, അടൂർ ലൈഫ് ലൈൻ,തിരുവനന്തപുരം പി.ആർ.എസ്, കൊട്ടാരക്കര ഡോക്ടർ മുരളീസ് മെഡിക്കൽ സെൻറർ, തിരുവനന്തപുരം എസ്.പി ഫോർട്ട്, കൊച്ചി സുഗഞ്ജലി പാലിയേറ്റീവ് ഹോം കെയർ, കോട്ടയ്ക്കൽ മിംസ് തുടങ്ങിയ ആശുപത്രികളിൽ നിന്നുള്ള പ്രശസ്ത ഡോക്ടർമാർ പ്രവാസികളുടെ ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾക്കു പരിഹാരം നിർദേശിക്കാനെത്തി. 

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...