ഹമൂറുകളുടെ തോഴനായി ഗോപകുമാർ; പ്രവസ ലോകത്തും മത്സ്യകൃഷി സൂപ്പർഹിറ്റ്

fish-28
SHARE

സ്വദേശികളുടേയും പ്രവാസികളുടേയും ഇഷ്ടപ്പെട്ട മൽസ്യമാണ് ഹമൂർ. പ്രവാസലോകത്ത് ഹമൂറിൽ നൂറുമേനി വിളവെടുക്കുന്ന തിരുവനന്തപുരം സ്വദേശി ഗോപകുമാറിൻറെ മത്സ്യ ഫാമിലേക്കാണ് ഇനി യാത്ര. കടലിൽ മാത്രം കണ്ടുവരുന്ന ഹമൂറുകളെ വളർത്തുന്ന രാജ്യത്തെ ഏകമത്സ്യഫാം. കടലിൽ നിന്നും പിടിക്കുന്ന ഹമൂറുകൾ പ്രവാസലോകത്തെ തീൻമേശകളിലെ നിറസാന്നിധ്യമാണ്. മത്സ്യ ഫാമുകളിലോ കൂടുകളിലോ കാണാത്ത ഹമൂറുകളെ കുളങ്ങളിൽ വളർത്തിയാണ് തിരുവനന്തപുരം സ്വദേശി ഗോപകുമാർ അബുദാബിയിൽ നൂറുമേനി വിളവെടുക്കുന്നത്.

കടലിൽ മാത്രം കണ്ടുവരുന്ന ഹമൂറുകൾ ഉത്‌പാദിപ്പിക്കുന്ന രാജ്യത്തെ ഏക മൽസ്യഫാമാണ് ബാര്‍മിഡ് ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്നത്. മത്സ്യകൃഷി തുടങ്ങിയിട്ട് പതിനഞ്ചു വർഷം പിന്നിട്ടെങ്കിലും ഹമൂർ ആദ്യമായാണ്. ആദ്യത്തേതിൽ തന്നെ നൂറുമേനി വിളവെടുക്കാനായത് മുന്നോട്ടു പോകാൻ പ്രചോദനമാകുന്നു. ഇരുപത്തിനാല് മണിക്കൂറും കടല്‍വെള്ളം കൃഷിയിടത്തിലേക്ക്  പമ്പു ചെയ്ത് സ്വാഭാവികമായ ആവാസ വ്യവസ്ഥയൊരുക്കിയാണ് ഹമൂറിനെ വളർത്തുന്നത്. കടുത്ത ചൂടുകാലാവസ്ഥയിൽ കൂടുതൽ സൂക്ഷ്മമായ പരിചരണം അത്യാവശ്യം. പ്രത്യേകം തയാറാക്കിയ കുളങ്ങളിലാണ് ഹമൂർ വളരുന്നതത്. രാത്രിയും പകലുമില്ലാതെയാണ് ഗോപകുമാർ കൃഷിയിടങ്ങളിൽ ചിലവഴിക്കുന്നത്.

ഹമൂറിനൊപ്പം വ്യത്യസ്തമായ പരീക്ഷണങ്ങളും ഈ കൃഷിയിടത്തിൽ ചെയ്യുന്നുണ്ട്. ചെമ്മീൻ, കാളാഞ്ചി, നരിമീന്‍, സീ ബ്രീം, സീബാസ് തുടങ്ങിയവയും ഉൽപ്പാദിപ്പിക്കുന്നു. വെള്ളം പാഴാക്കാതെ പുനരുപയോഗിക്കുന്ന റീ സര്‍ക്കുലേറ്റിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മത്സ്യകൃഷി. 2005 ൽ പ്രവാസലോകത്തെത്തിയ ഗോപകുമാർ എന്നും കൃഷിയുടെ വഴിയിലായിരുന്നു. മറൈൻ ബയോളജിയിൽ പിഎച്ച്ഡി സ്വന്തമാക്കി അൽ ജറാ ഫിഷറീസ് എന്ന കമ്പനിയിൽ ജനറൽ മാനേജറായി ജോലി നോക്കുകയാണ് ഗോപകുമാർ. ജോലിക്കിടയിലും കൃഷിയോടുള്ള പ്രണയം കാത്തുസൂക്ഷിച്ചു വീണ്ടും പുതിയ പരീക്ഷണങ്ങളിലേക്കു കടക്കാനൊരുങ്ങുകയാണ് മണ്ണിനെ, വെള്ളത്തെ അടുത്തറിയുന്ന ഈ കർഷകൻ.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...